മക്കളുടെ A+ ആഹ്ളാദം പങ്കുവെച്ച് പ്രവാസികളും

SSLC പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും A+ നേടിയ മക്കളുടെ തിളക്കമാർന്ന വിജയത്തിൽ ആഹ്ളാദം പങ്കുവെച്ച് പ്രവാസികളും. 
കൊവിഡ് മഹാമാരി വ്യാപിക്കുന്ന സാഹചര്യത്തിൽ നാട്ടിൽ പോകാൻ സാധിക്കാത്തവരാണ് വലിയ വിഭാഗം പ്രാവാസികളും. 
നാട്ടിലേക്ക് പോയാൽ തിരിച്ചു വരാൻ വിമാനങ്ങൾ ഇല്ലാത്തതും, തിരിച്ച് വരവ് മുടങ്ങിയാൽ ജോലി തന്നെ നഷ്ടമാകും എന്നതും പ്രവാസികളെ അലട്ടുന്ന വിഷയമാണ്. 
ഈ സാഹചര്യത്തിൽ സ്വന്തം വിവാഹം പലത്തവണ മാറ്റി വെക്കുന്നവരും, വിവാഹങ്ങൾ മുടങ്ങുന്നവരും ഉണ്ട്. മക്കളുടെ, സഹോദരങ്ങളുടെ വിവാഹങ്ങളിൽ പങ്കെടുക്കാൻ കഴിയാത്തവരും കുടുംബത്തിലെ പ്രധാനപ്പെട്ട ചടങ്ങുകളിൽ പങ്കെടുക്കാൻ അവധിയുണ്ടായിട്ടും നാട്ടിലേക്ക് പോകാൻ കഴിയാത്തവരും ഏറെയാണ്. 
വീട്ടിൽ നടക്കുന്ന ആഘോഷങ്ങൾ ഉള്ളിൽ ഒതുക്കുന്ന പ്രവാസികൾക്ക് ഒരിക്കലും ഉള്ളിൽ ഒതുക്കാൻ കഴിയാത്ത വികാരമാണ് മക്കളുടെ സന്തോഷങ്ങൾ. എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ A+  നേടി ഉന്നതവിജയം കരസ്ഥമാക്കിയ മകളുടെ വിജയം സഹപ്രവർത്തകരുമിയി ആഘോഷിക്കുകയാണ് ചാവക്കാട് സ്വദേശി ഷിഹാബ്.  

“കൊവിഡ് വെല്ലുവിളി നിലനിൽക്കെ, മക്കളുടെ ഉന്നത പഠനവും പ്രവാസികളെ അലട്ടുന്ന മറ്റൊരു വിഷയമാണ്. മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾ കണ്ടെത്താനും, അഡ്മിഷൻ അടക്കം ഉള്ള കാര്യങ്ങൾ തരപ്പെടുത്തി എടുക്കാനും പ്രയാസപ്പെടുക്കയാണ് പലരും. നിലവിൽ ഓൺലൈൻ വിദ്യാഭ്യാസം ആയതിനാൽ മക്കളുടെ വിദ്യാഭ്യാസ ഭാവിയിൽ രക്ഷിതാക്കൾക്ക് ആശങ്കയുണ്ട്. 
കുട്ടികളുടെ ഭാവിയിലേക്കുള്ള ആദ്യ ചുവടുവെപ്പാണ് എസ്.എസ്.എൽ.സി കഴിഞ്ഞ് ഇനി ഏത് വിഷയം തെരഞ്ഞെടുക്കണം എന്നത്. കൊവിഡ് നിലനിൽക്കുന്ന സാഹചര്യത്തിൽ വാക്സിന്റെ ലഭ്യത കുറവും, കുട്ടികളുടെ തുടർപഠനവും പ്രവാസികളായ രക്ഷിതാക്കളെ ഏറെ മാനസികമായി അലട്ടുന്ന വിഷയമാണ്. കുട്ടികൾക്ക് വാക്സിൻ ലഭ്യമാക്കി അധ്യയനവർഷം ആരംഭിക്കും എന്ന് പ്രതീക്ഷിയിലാണ് രക്ഷിതാക്കൾ.Attachments area

Related posts

Leave a Comment