Connect with us
inner ad

Kollam

സൃഷ്ടി ​ഗ്രന്ഥശാല
കൊടിക്കുന്നിൽ സുരേഷ് എംപി
ഉദ്ഘാടനം ചെയ്തു

Avatar

Published

on

ശൂരനാട്: പള്ളിച്ചന്ത കേന്ദ്രമായി പ്രവർത്തിക്കുന്ന സൃഷ്ടി ശൂരനാട് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ ആരംഭിച്ച ഗ്രന്ഥശാലയുടെ ഉദ്ഘാടനം കൊടിക്കുന്നിൽ സുരേഷ് എംപി നിർവഹിച്ചു. കോവൂർ കുഞ്ഞുമോൻ എംഎൽഎ അധ്യക്ഷത വഹിച്ചു. എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ഇഞ്ചക്കാട് ബാലചന്ദ്രൻ അനുമോദിച്ചു. ഗ്രാമ പഞ്ചായത്ത്‌ അംഗങ്ങളായ ഗീതകുമാരി, ബ്ലെസ്സൺ പാപ്പച്ചൻ, ദിലീപ് ഗ്രന്ഥശാല സംഘം പഞ്ചായത്ത്‌ സമിതി കൺവീനർ നസിമുദീൻ സൃഷ്ടി പ്രസിഡന്റ്‌ അഡ്വ. ഹരികുമാർ, എം.ജി. രഞ്ജിത് കുമാർ, ടി.ജി ഹരികുമാർ, ശങ്കരപിള്ള, കെ.കെ ഡാനിയേൽ, വൈ. ഗ്രിഗറി എന്നിവർ സംസാരിച്ചു പ്രൊഫ്‌. Y ജോയ് സ്വാഗതവും എൻ. നാരായണൻ നായർ നന്ദിയും പറഞ്ഞു.

Continue Reading
Advertisement
1000x200 PX MALAYALI DCTR MDX-02-02
Click to comment

You must be logged in to post a comment Login

Leave a Reply

Choonduviral

കരുനാഗപ്പള്ളി അക്രമം
സിപിഎം ഉന്നത നേതൃത്വത്തിന്റെ അറിവോടെ :കെ സി വേണുഗോപാൽ

Published

on

കൊല്ലം: കരുനാഗപ്പള്ളി എം.എൽ.എ, സി.ആർ മഹേഷിന് നേരെയുള്ള അക്രമം സിപിഎം ഉന്നത നേതൃത്വത്തിന്റെ അറിവോടെയാണെന്നും പരാജയഭീതിയാണ് ഇതിന് പിന്നിലെന്നും കെ സി വേണുഗോപാൽ.
മഹേഷിന് കല്ലേറിൽ തലയ്ക്കും നെഞ്ചിലും ഗുരുതര പരിക്കേറ്റു. യു.ഡി.എഫ് നേതാക്കളെയും പ്രവർത്തകരെയും ആക്രമിക്കാനുള്ള ആഹ്വാനം എ.കെ.ജി സെന്ററിൽ നിന്ന് വന്നതിന്റെ അടിസ്ഥാനത്തിലാണ് സി.പി.എം പ്രവർത്തകർ സംസ്ഥാനത്ത് അഴിഞ്ഞാടിയത്. പാനൂർ ബോംബ് സ്ഫോടനം മുതൽ കരുനാഗപ്പള്ളിയിൽ എം.എൽ.എയ്ക്കെതിരെ നടന്ന കല്ലേറ് വരെ സി.പി.എമ്മിന്റെ കലാപശ്രമങ്ങളുടെ തുടർച്ചയാണ്.
സി.പി.എമ്മിന് ജനാധിപത്യത്തോട് ഒട്ടും പ്രതിബദ്ധതയില്ല. ഒരുവശത്ത് മോദി കലാപാഹ്വാനം നടത്തുമ്പോൾ, മറുവശത്ത് പിണറായി കലാപത്തിനുള്ള കളമൊരുക്കുന്നു.

കേരളത്തിലെ സമാധാനപരമായ അന്തരീക്ഷം കളങ്കപ്പെടുത്താൻ ശ്രമിക്കുന്ന വിധ്വംസക ശക്തികൾക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ ശക്തമായ നടപടിയെടുക്കണം. ജനപ്രതിനിധിയെയും യുഡിഎഫ് പ്രവർത്തകരെയും ആക്രമിച്ച സിപിഎം പ്രവർത്തകർക്കെതിരെ നിയമ നടപടി സ്വീകരിക്കാൻ പോലീസ് തയ്യാറാകണം. ആഭ്യന്തര വകുപ്പ് സിപിഎമ്മിന്റെ ഒത്താശയ്ക്ക് അനുസരിച്ചാണ് പ്രവർത്തിക്കുന്നതെന്നും ഇത് പ്രതിഷേധാർഹം ആണെന്നും കെ സി. വേണുഗോപാൽ ആരോപിച്ചു.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Kerala

ശൂരനാട് സിപിഐയിൽ വീണ്ടും കലാപം; നേതാക്കളും അണികളും കൂട്ടത്തോടെ സിപിഎമ്മിലേക്ക് പോയത്
ഔദ്യോഗിക പക്ഷത്തിൻ്റെ കഴിവുകേടെന്ന് ഒരു വിഭാഗം

Published

on

ശൂരനാട്: സിപിഐ ശൂരനാട് മണ്ഡലം നേതൃത്വത്തിന്റെ കമ്മ്യൂണിസ്റ്റ് വിരുദ്ധ നിലപാടുകളിൽ പ്രതിഷേധിച്ച് പാർട്ടി വിട്ട നേതാക്കൾ അടക്കമുള്ള പ്രവർത്തകരെ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ സഖാവ് എം ശിവശങ്കരപ്പിള്ള അടുത്ത കാലത്ത് സ്വീകരിച്ചത് ചൂണ്ടിക്കാട്ടിയാണ് പുതിയ വിവാദം’. ശൂരനാട് നോർത്ത്, സൗത്ത്, പോരുവഴി മേഖലകളിൽ നിന്നും നിരവധി സഖാക്കൾ സിപിഎമ്മിലേക്ക് ഇപ്പോഴും പൊയ്ക്കൊണ്ടിരിക്കുന്നു. സിപിഐയുടെ ശക്തി കേന്ദ്രമായിരുന്നു ആനയടി, പുലിക്കുളം മേഖലകളിൽ ഒട്ടുമിക്ക പ്രവർത്തകരും സിപിഎമ്മിൽ ചേർന്നു. മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറി പുലിക്കുളം ക്ഷീരസംഘം പ്രസിഡമായിരുന്ന പി.പി വിശ്വനാഥൻ, മുൻ പഞ്ചായത്ത് മെമ്പറും എൽ സി അംഗവും മാർക്കറ്റിംഗ് സഹകരണ സംഘത്തിന്റെ ഡയറക്ടർ ബോർഡ് മെമ്പറുമായിരുന്ന ബാലകൃഷ്ണപിള്ള, ആദ്യകാല നേതാവായിരുന്ന സഖാവ് കുഞ്ഞുപിള്ളയുടെ മകനും ലോക്കൽ കമ്മിറ്റി അംഗവുമായ യശോധരൻ, പുളിക്കുളം ക്ഷീരസംഘം സെക്രട്ടറി കല, മുൻ പഞ്ചായത്ത് അംഗവും മഹിളാസംഘം നേതാവുമായ സരോജിനി അമ്മയുടെ മകനും ബി പ്രഭാകരൻ പിള്ള തുടങ്ങിയവരെല്ലാം കുടുംബസഹിതം സിപിഎമ്മിൽ ചേർന്നു കഴിഞ്ഞു.പ്രോഗ്രസീവ് ഫോറം സംസ്ഥാന വൈസ് പ്രസിഡണ്ടും സൗത്ത് സോൺ പ്രസിഡണ്ടുമായ പ്രൊഫ: ജി വാസുദേവൻ, എഐവൈഎഫ് ജില്ലാ കമ്മിറ്റി അംഗവും നോർത്ത് ലോക്കൽ കമ്മിറ്റി അംഗവുമായിരുന്ന സി.വി പ്രത്യുഷ്, ഇപ്റ്റ മേഖല പ്രസിഡന്റ് ആനയടി അനിൽകുമാർ, ലോക്കൽ കമ്മിറ്റി അംഗവും മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമായ സുമ, ലോക്കൽ കമ്മിറ്റി അംഗവും പഞ്ചായത്ത് മെമ്പറുമായ സമദ്,തെക്കേ മുറിയിലെ സജീവ പ്രവർത്തകനായ സൽമാൻ, ശൂരനാട് സൗത്ത് ലോക്കൽ കമ്മിറ്റി സെക്രട്ടറിയായിരുന്ന സുഗതൻ,പഞ്ചായത്ത് പ്രസിഡന്റ് ശശിധരൻ, പോരുവഴി പഞ്ചായത്തിലെ ലോക്കൽ കമ്മിറ്റി അംഗമായ മോഹനൻ പിള്ള,അമ്മിണി ഇവരൊക്കെ സിപിഐയോട് വിട പറഞ്ഞ് സിപിഎമ്മിൽ ചേർന്നു കഴിഞ്ഞു.
കാലങ്ങളായി നിലനിന്നു വരുന്ന വിഭാഗീയത കാരണം ജില്ലാ കൗൺസിൽ നിന്ന് ഒഴിവാക്കപ്പെട്ട പ്രൊഫ:സിഎം ഗോപാലകൃഷ്ണൻ നായർ, ബ്ലോക്ക് പഞ്ചായത്തംഗം എൻ. പങ്കജാക്ഷൻ, മുൻ മണ്ഡലം സെക്രട്ടറി അജയഘോഷ് തുടങ്ങിയവർ തീർത്തും നിഷ്ക്രിയരാണ്.
നിലവിൽ മണ്ഡലം സെക്രട്ടറിയുടെ ചുമതലക്കാരനും സംസ്ഥാന കൗൺസിൽ അംഗവും സിൽബന്തികളും പാർട്ടി നയത്തിനെതിരായി മദ്യമാഫിയയുമായി ബന്ധപ്പെട്ടും മറ്റുതരത്തിലും നടത്തുന്ന അഴിമതികൾക്കും അനാശാസ്യ പ്രവർത്തനങ്ങൾക്കുമെതിരെ ലോക്കൽ കമ്മിറ്റി സെക്രട്ടറിമാരും ബ്രാഞ്ച് സെക്രട്ടറിമാരും അടക്കം മണ്ഡലത്തിലെ ബഹുഭൂരിപക്ഷം പ്രവർത്തകരും പ്രതിഷേധത്തിലാണ്. പാർട്ടി പരിപാടികളിൽ നിന്ന് അവരെല്ലാം വിട്ടുനിൽക്കുന്ന സ്ഥിതിയാണുള്ളത്. ഇടതിൻ്റെ ശക്തികേന്ദ്രമായ ശൂരനാട്ടെ ചേരിതിരിവ് യുഡിഎഫിന് ഗുണം ചെയ്യുമെന്ന ഭീതിയിലാണ് സിപിഐ നേതൃത്വം. പാർട്ടി മാറിയവർ സിപിഐ നേതൃത്വത്തെ ഒരു പാഠം പഠിപ്പിക്കണമെന്ന വാശിയിലും പ്രശ്നം പരിഹരിക്കാൻ എൽഡിഫ് നേതൃത്വം ഇടപെടുന്നു.

Continue Reading

Kerala

അമ്മ തീ കൊളുത്തി പൊള്ളലേല്പിച്ച പെൺകുട്ടി
ചികിത്സയിലിരിക്കെ ആശുപത്രിയിൽ മരിച്ചു

Published

on

കരുനാഗപ്പള്ളി: ഒരു മാസം മുൻപ് അമ്മ തീ കൊളുത്തി പൊള്ളലേല്പിച്ച പെൺകുട്ടി ചികിത്സയിലിരിക്കെ ആശുപത്രിയിൽ മരിച്ചു. തൊടിയൂർ സ്വദേശി അർച്ചനയാണ് ഏഴു വയസുള്ള അനാമിക, രണ്ടു വയസുള്ള ആരവ് എന്നിവരെ തീ കൊളുത്തിയ ശേഷം സ്വയം തീ കൊളുത്തിയത്. മാർച്ച് അഞ്ചിനായിരുന്നു സംഭവം. അർച്ചന അന്നു തന്നെ മരിച്ചു. ഇന്നു രാവിലെയാണ് അനാമിക മരണത്തിനു കീഴടങ്ങിയത്. ദേഹമാസകലം പൊള്ളലേറ്റ ആരവ് ഇപ്പോഴും ചികിത്സയിലാണ്.
മാർച്ച് 5നാണ് കുട്ടികളെ തീകൊളുത്തിയ ശേഷം അമ്മ അർച്ചന അത്മഹത്യ ചെയ്തത്. കുട്ടികളുടെ നിലവിളി കേട്ട് വാതിൽ തകർത്ത് നാട്ടുകാർ അകത്തുകടന്നപ്പോഴാണ് തീപ്പൊള്ളലേറ്റ നിലയിൽ അർച്ചനയെയും കുട്ടികളേയും കാണുന്നത്. അർച്ചനയ്ക്ക് തൊണ്ണൂറ് ശതമാനത്തിലധികം പൊള്ളലേറ്റിരുന്നു. അനാമിക, ആരവ് എന്നിവരെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീടാണ് കുട്ടികളെ തിരുവനന്തപുരം എസ്എടി ആശുപത്രിയിലേക്ക് മാറ്റിയത്. അവിടെവച്ചാണ് അനാമിക അന്ത്യശ്വാസം വലിച്ചത്.
പെയിന്റിം​ഗ് തൊഴിലാളിയായ മനുവിന്റെ ഭാര്യയും മക്കളുമാണ് ദുരന്തത്തിനിരയായത്. സംഭവ സമയത്ത് ഇയാൾ വീട്ടിലുണ്ടായിരുന്നില്ല. പെയിന്റിം​ഗിന് ഉപയോ​ഗിക്കുന്ന തിന്നർ ഉപയോ​ഗിച്ചാണ് അർച്ചന സ്വയം തീ കൊളുത്തിയതും കുട്ടികളെ പൊള്ളലേല്പിച്ചതും. കുറച്ചു നാൾ വിദേശത്ത് നഴ്സിം​ഗ് ജോലി നോക്കിയിട്ടുള്ള അർച്ചന കോവിഡിനെ തുടർന്നാണു നാട്ടിൽ തിരിച്ചെത്തിയത്.

Continue Reading

Featured