ശ്രീ നാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാല കരാര്‍ നിയമന നീക്കം വഞ്ചന; യൂണിവേഴ്സിറ്റി ഫെഡറേഷന്‍

തിരുവനന്തപുരം :ശ്രീ നാരായണ ഗുരു ഓപ്പണ്‍  സര്‍വകലാശാലയിലെ  തസ്തികകളിലെ സ്ഥിരം നിയമനം അട്ടിമറിച്ച് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ സംസ്ഥാന വ്യാപകമായി സമരം നടത്തുവാന്‍ ഫെഡറേഷന്‍ ഓഫ് ഓള്‍ കേരള യൂണിവേഴ്സിറ്റി എംപ്ളോയീസ് ഓര്‍ഗനൈസേഷന്‍സ്(എഫ്.യു.ഇ.ഒ) ആഹ്വാനം ചെയ്തു. ഓപ്പണ്‍ സര്‍വകലാശാലയിലെ നിയമനങ്ങള്‍ മറ്റ് സര്‍വകലാശാലകളില്‍ നിന്ന് ഓപ്ഷന്‍ വഴി നടത്തണമെന്നാണ് നിയമമെന്നിരിക്കെ കരാര്‍ നിയമനം നടത്തുവാനുള്ള നീക്കം ഓപ്ഷന്‍ പ്രതീക്ഷിച്ചിരുന്ന ജീവനക്കാരോടുള്ള സര്‍ക്കാരിന്‍റെ കടുത്ത വഞ്ചനയാണെന്ന് ഫെഡറേഷന്‍ ആരോപിച്ചു. സ്വന്തക്കാരേയും പാര്‍ട്ടിക്കാരേയും ഓപ്പണ്‍ സര്‍വകലാശാലയില്‍ കുത്തിതിരുകാനുള്ള സര്‍ക്കാര്‍ നീക്കം ദൂരവ്യാപകമായ പ്രത്യാഘാതങ്ങളാണ് സൃഷ്ടിക്കുക. യൂണിവേഴ്സിറ്റി അസിസ്റ്റന്‍റ്, കപൃൂട്ടര്‍ അസിസ്റ്റന്‍റ് റാങ്ക് ലിസ്റ്റുകള്‍ നിലവിലിരിക്കെ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നത് റാങ്ക് ലിസ്റ്റിലുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അര്‍ഹമായ നിയമനം നിഷേധിക്കപ്പെടുവാന്‍ സാഹചര്യമൊരുക്കുന്നു.  തസ്തിക സൃഷ്ടിക്കലും സ്ഥിരനിയമനവും വെറും തെരഞ്ഞെടുപ്പു വാഗ്ദാനങ്ങളായി അവശേഷിക്കുമ്പോള്‍ അതിനെതിരെ ശക്തമായ പ്രതിഷേധ സമരങ്ങള്‍ക്ക് എല്ലാ സര്‍വകലാശാല കാമ്പസുകളിലും  ഫെഡറേഷന്‍ നേതൃത്വം നല്‍കുമെന്ന് ഫെഡറേഷന്‍ പ്രസിഡന്‍റ്  പ്രവീണ്‍കുമാര്‍ കെ, ജനറല്‍ സെക്രട്ടറി എം.ജി.സെബാസ്റ്റ്യന്‍, ട്രഷറര്‍  ജയന്‍ ചാലില്‍ എന്നിവര്‍ അറിയിച്ചു.

Related posts

Leave a Comment