ശ്രീമൂലനഗരം ഖാദി നെയ്ത്ത് കേന്ദ്രത്തിന് ശാപമോക്ഷം

കാലടി: ശ്രീമൂലനഗരം ഖാദി നെയ്ത്ത് കേന്ദ്രത്തിന് ശാപമോക്ഷം. നെടുമ്പാശ്ശേരി ഡിവിഷനിൽ നിന്നും ഖാദി നെയ്ത്ത് കേന്ദ്രത്തിൻ്റെ നവീകരണ പ്രവർത്തനങ്ങൾക്ക് 25 ലക്ഷം രൂപ അനുവദിച്ചതോടെയാണ് ഇത് സാധ്യമായത്. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം ജെ ജോമി, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ സി മാർട്ടിൻ, ജില്ലാ പഞ്ചായത്ത് മെമ്പർ ആനിമോൾ ബേബി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് സിന്ധു പാറപ്പുറം, ബ്ലോക്ക് പഞ്ചായത്ത് അംഗം സിനി ജോണി, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി ജെ ആൻ്റൂ, പഞ്ചായത്ത് മെമ്പർ വി എം ശംസുദ്ദീൻ, മെമ്പർ മീന വേലായുധൻ, വി വി സെബാസ്റ്റ്യൻ ,പോളച്ചൻ ചക്കുങ്കൽ എന്നിവരുടെ നേതൃത്വത്തിൽ ഗാന്ധിജയന്തി വാരാചരണത്തോടനുബന്ധിച്ച് നെയ്ത്ത് കേന്ദ്രം സന്ദർശിച്ചു. അമ്പതിൽപരം തൊഴിലാളികൾ പണിയെടുക്കുന്ന കേന്ദ്രത്തിലെ പോരായ്മകൾ തൊഴിലാളികൾ പറഞ്ഞതിനെ അടിസ്ഥാനത്തിൽ ആണ് ജില്ലാ പഞ്ചായത്ത് 25 ലക്ഷം രൂപ നവീകരണ പ്രവർത്തനങ്ങൾക്ക് അനുവദിച്ചത് .ശ്രീമൂലനഗരത്ത് 1985 സ്ഥാപിതമായതാണ് ഈ സ്ഥാപനം . നൂൽ ഉല്പാദനം, തുണി നെയ്ത്ത്, ഖാദി ഉത്പന്നങ്ങളുടെ ഉല്പാദനം ഉൾപ്പെടെയുള്ള സ്വദേശി വസ്തുക്കൾ ഉല്പാദിപ്പിക്കുന്ന സ്ഥാപനമാണിത്. വർഷങ്ങളായി നവീകരണ പ്രവർത്തനം നടത്താതെ കിടന്ന് സ്ഥാപനത്തിൽ നവീകരണത്തിന് വേണ്ടിയിട്ട് ഫണ്ട് അനുവദിച്ചതിൽ ഏറെ സന്തോഷത്തിലാണ് ഇവിടുത്തെ തൊഴിലാളികൾ തൊഴിലാളികൾ.

Related posts

Leave a Comment