ശ്രീജേഷിനോടുള്ള ആദരവ് ; ഭരണിക്കാവിൽ ശ്രീജേഷെന്ന പേരുള്ളവർക്ക് സൗജന്യമായി പച്ചക്കറിക്കിറ്റ് നൽകി കടയുടമകൾ

ശാസ്താംകോട്ട : കേരളത്തിനും ഇന്ത്യയ്ക്കും അഭിമാനമായി ടോക്കിയോ ഒളിമ്പിക്സിൽ ഹോക്കിയിൽ വെങ്കലമെഡൽ നേടിയ ശ്രീജേഷിനോടുള്ള ആദരസൂചകമായി ഭരണിക്കാവിൽ പ്രവർത്തിക്കുന്ന ഡെയിലി ഫ്രഷ് പലവ്യഞ്ജന കടയിൽ നിന്നും ശ്രീജേഷിന്റെ പേരുള്ളവർക്ക് സൗജന്യമായി പച്ചക്കറി കിറ്റുകൾ നൽകി. ആദ്യം എത്തിയ 10 പേർക്കാണ് സൗജന്യമായി പച്ചക്കറി കിറ്റ് നൽകിയത്. ശാസ്താംകോട്ട സ്വദേശികളായ ലോജു ലോറൻസ്, സനു ലാൽ, ഹാഷിം സുലൈമാൻ എന്നിവരുടെ നേതൃത്വത്തിൽ ആണ് കട പ്രവർത്തിക്കുന്നത്. മൂന്നുപേരും യൂത്ത് കോൺഗ്രസിന്റെയും കെഎസ്‌യു വിന്റെയും സജീവ പ്രവർത്തകരാണ്.

Related posts

Leave a Comment