ശ്രീ ശങ്കര കോളേജ് വീണ്ടും തുറന്നു; കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ആദ്യ ദിനം

കാലടി: കോവിഡിനെ തുടർന്ന് അടഞ്ഞുകിടന്ന കാലടി ശ്രീശങ്കര കോളേജ് വീണ്ടും തുറന്നപ്പോൾ കോവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചാണ് അധ്യായനം ആരംഭിച്ചത്. ഏകദേശം ഒന്നര വർഷങ്ങൾക്ക് ശേഷമാണ് അവസാന വർഷ വിദ്യാർത്ഥികൾ കോളേജിൽ എത്തിയത്. കോളേജിന്റെ പ്രവേശന കവാടത്തിൽ തന്നെ പ്രിൻസിപ്പാൾ ഡോ: എ സുരേഷിന്റെ നേതൃത്വത്തിൽ അധ്യാപകർ വിദ്യാർത്ഥികളുടെ ശരീര ഊഷ്മാവ് പരിശോധിക്കുകയും, വിദ്യാർത്ഥികളുടെ കൈകൾ സാനിറ്റെയ്സും ചെയ്തു. തുടർന്ന് വാക്സിനേഷൻ നടത്തിയിട്ടുണ്ടെന്ന് വിദ്യാർത്ഥികളോട് ചോദിച്ചു. വാക്സിനേഷൻ എടുക്കാത്തവരെ മറ്റൂർ പ്രഥമികാരോഗ്യ കേന്ദ്രത്തിൽ വാക്സിൻ എടുക്കാനുളള സൗകര്യം ഏർപ്പെടുത്തി. അധ്യാപകരെ സഹായിക്കുന്നതിന് വേണ്ടി എൻഎസ്എസിന്റെയും, എൻസിസിയുടെയും ഹെൽപ്പ് ഡസ്‌ക്കും ഉണ്ടായിരുന്നു.  കോളേജ് തുറക്കുന്നതിന് മുന്നോടിയായി എല്ലാ ക്ലാസ് റൂമുകൾ അണു വിമുക്തമാക്കിയിരുന്നു. എണ്ണൂറോളം വിദ്യാർത്ഥികളാണ് കോളേജിൽ എത്തിയത്.

Related posts

Leave a Comment