Kerala
ശ്രീനാരായണ ഗുരുദേവൻ കൊല്ലത്തിനു താൽക്കാലിക ഗുരുവോ?
57 കോടി രൂപ ചെലവിൽ സംസ്ഥാന സർക്കാർ കൊല്ലത്ത് നിർമിച്ച സാംസ്കാരിക സമുച്ചയത്തിനു മുന്നിൽ സ്ഥാപിച്ച ശ്രീനാരായണ ഗുരുദേവന്റെ പ്രതിമ താൽക്കാലികമായിരുന്നു എന്ന് സ്ഥലം എംഎൽഎ എം. മുകേഷിന്റെ പ്രസ്താവന കേട്ട കൊല്ലം നിവാസികൾ ഒന്നടങ്കം ചോദിക്കുന്നു, ശ്രീനാരായണ ഗുരുദേവൻ കൊല്ലത്തിനു താൽക്കാലിക ഗുരുവോ? പ്രതിമ താൽക്കാലികമായിരുന്നെങ്കിൽ അതിൽ മുഖ്യമന്ത്രിയും മുകേഷ് അടക്കമുള്ള ജനപ്രതിനിധികളും എന്തിനു ഹാരാർപ്പണം നടത്തി? പൊതുഖജനാവിൽ നിന്ന് പണം മുടക്കി നിർമിച്ച് മുഖ്യമന്ത്രി അനാച്ഛാദനം ചെയ്ത പ്രതിമ, 24 മണിക്കൂറിനുള്ളിൽ അവിടെ നിന്ന് ഇളക്കി മാറ്റിയതു മൂലം ജനങ്ങൾക്കുണ്ടായ നഷ്ടം ആര് നികത്തും? 17 ലക്ഷം രൂപ മുടക്കി നിർമിക്കുന്ന അടുത്ത പ്രതിമയുടെ ഗുണമേന്മ ആരു പരശോധിക്കും? ആർക്കാണതിന്റെ നിർമാണ കരാർ? ചോദ്യങ്ങൾ നിരവധിയാണ്. ഉത്തരമാണ് കിട്ടാത്തത്.
ജാതിഭേദവും മതദ്വേഷവുമില്ലാതെ മാനവകുലം അപ്പാടെ മനസിൽ പ്രതിഷ്ഠിച്ച മഹാഗുരുവാണ് ശ്രീനാരായണ ഗുരുദേവൻ. ഈ പ്രതിഷ്ഠയും പ്രതിബിംബങ്ങളും മായിച്ചു കളഞ്ഞ് വിശ്വഗുരുവിനു താൽക്കാലിക പ്രതിമ സ്ഥാപിച്ച് അപമാനിച്ച സംസ്ഥാന സാംസ്കാരിക വകുപ്പ് മാപ്പർഹിക്കുന്നില്ല. ശ്രീനാരായണ ഗുരുവിന്റെ പേരിൽ കൊല്ലത്തു സ്ഥാപിക്കപ്പെട്ടതിൽവച്ച് ഏറ്റവും ബൃഹത്താണ് ആശ്രാമത്തെ സാംസ്കാരിക സമുച്ചയം. അതിന്റെ പ്രധാന ബ്ലോക്കിലേക്കുള്ള പ്രവേശന കവാടത്തിലാണ് സർക്കാർ ചെലവിൽ ഗുരുദേവന്റെ പ്രതിമ സ്ഥാപിച്ചരുന്നത്. പ്ലാസ്റ്റർ ഓഫ് പാരീസിലാണ് പ്രതിമ നിർമിച്ചത്. നിർമാണം പൂർത്തിയാക്കിയ പ്രതിമ ജനങ്ങൾക്കു മുന്നിൽ അനാച്ഛാദനം ചെയ്യപ്പട്ടപ്പോൾ അതിനു ഗുരുവുമായി യാതൊരു രൂപസാദൃശ്യവുമില്ലെന്ന് എല്ലാവരും ഏകസ്വരത്തിൽ പറഞ്ഞു. എന്നിട്ടും മുഖ്യമന്ത്രിയടകകം അതിൽ മാല ചാർത്തി.
ലക്ഷക്കണക്കിനു വരുന്ന ശ്രീനാരായണ ഭക്തർ മനസിൽ പ്രതിഷ്ഠിച്ചു പൂജിക്കുന്ന ഗുരുദേവനെ വികൃതവും വികലവുമാക്കി, താൽക്കാലികമായി പ്രദർശിപ്പിച്ചതിനു പിന്നിലെ യുക്തി ഒട്ടും പിടി കിട്ടുന്നില്ല. പ്രതിഷേധവും വിവാദവും കത്തിപ്പടർന്നതോടെ, അനാച്ഛാദനം ചെയ്തതിന്റെ തൊട്ടടുത്ത ദിവസം തന്നെ പ്രതിമ അവിടെ നിന്നു മാറ്റി. കുറഞ്ഞപക്ഷം ഇങ്ങനെയൊരു താൽക്കാലിക പ്രതിമയിൽ ഹാരാർപ്പണം നടത്തേണ്ടതില്ലെന്നു മുഖ്യമന്ത്രിക്കെങ്കിലും തീരുമാനിക്കാമായിരുന്നു. പക്ഷേ, ഗുരുവിനെ വന്ദിക്കാൻ മുൻപും വിമുഖത കാണിച്ചിട്ടുള്ള മുഖ്യമന്ത്രി ഇവിടെയും അദ്ദേഹത്തെ നിന്ദിക്കുകയായിരുന്നു.
ഈ വർഷമാദ്യം കണ്ണൂർ എസ്എൻ കോളെജ് ഇൻഡോർ സ്റ്റേഡിയം ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി, വേദിയിൽ ഗുരുവിന്റെ പ്രാർഥനാ ഗീതം ചൊല്ലിയപ്പോൾ സീറ്റിൽ നിന്ന് എഴുന്നേല്ക്കാതിരുന്നത് വലിയ പ്രതിഷേധത്തിന് ഇ ടയാക്കിയിരുന്നു. മുഖ്യമന്ത്രി എഴുന്നേറ്റില്ലെന്നതോ പോകട്ടെ, എഴുന്നേൽക്കാൻ തുടങ്ങിയ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനെ സീറ്റിൽ ബലമായി പിടിച്ചിരുത്തുകയും ചെയ്തു. ഈ സർക്കാരിന്റെ ഗുരുനിന്ദ ആവർത്തനമോ തുടർച്ചയോ ആണ്.
കൊല്ലത്ത് പ്രവർത്തനം തുടങ്ങിയ ശ്രീനാരായണ ഗുരു ഓപ്പൺ സർവകലശാലയുടെ എംബ്ലത്തിലായിരുന്നു ആദ്യത്തെ ഗുരുനിന്ദ. ഗുരുവിന്റെ ചിത്രമോ, സന്ദേശമോ ഒന്നുമില്ലാതെ, ഏതാനും നിറങ്ങൾ ദുരൂഹമായി വരച്ചുവച്ച് ഗുരുദർശനത്തിന്റെ ആകാശ ദൃശ്യമെന്ന വിചിത്ര വാദമുയർത്തിയായിരുന്നു വിശദീകരണം. വിദ്യാർഥികളും അധ്യാപകരും ശ്രീനാരായണ വിശ്വാസികളും ഇതിനെതിരേ രംഗത്തു വന്നപ്പോൾ എംബ്ലം പിൻവലിച്ചു. അടൂർ ഗോപാലകൃഷ്ണൻ അധ്യക്ഷനായ ഉന്നത സമിതി ഈ എംബ്ലം പരിശോധിച്ചു തള്ളിയ ശേഷം പുതിയൊരെണ്ണം ശുപാർശ ചെയ്തു. വിദ്യകൊണ്ടു പ്രബുദ്ധാരാകുക (Enlightment through education) എന്ന ശ്രീനാരായണ സൂക്തം വിദ്യകൊണ്ടു സ്വതന്ത്രരാകുക (Liberation though education) എന്നു മാറ്റി രേഖപ്പെടുത്തുകയും ചെയ്തു.
സർക്കാർ സംവിധാനങ്ങളിൽ വേരുറപ്പിച്ച അഴിമതിയുടെ മഹാസ്തംഭമാണ് പ്രതിമാ നിർമാണമെന്ന് ഇതിനകം പല വട്ടം വ്യക്തമായിട്ടുള്ളതാണ്. സംഗീത നാടക അക്കാഡമി ചെയർമാനായിരിക്കെ അന്തരിച്ച നടൻ മുരളിയുടെ ഒരു പ്രതിമ അക്കാഡമിക്കു മുന്നിൽ സ്ഥാപിച്ചത് മറക്കാറായിട്ടില്ല. മുരളിയുമായി ഒരു രൂപസാദൃശ്യവുമില്ലാത്ത ഈ പ്രതിമ നിർമിച്ചതിന് പൊതുഖജനാവിൽ നിന്ന് 5.7 ലക്ഷം രൂപയാണ് ചെലവഴിച്ചത്. വികലമായ പ്രതിമ പിന്നീട് ഉപേക്ഷിച്ചു. പക്ഷേ, ശില്പിക്കു നൽകിയ 5.70 ലക്ഷം രൂപ സംസ്ഥാന ധന വകുപ്പ് എഴുതിത്തള്ളി.
അണിയറയിൽ വേറെയും പ്രതിമകൾ നിർമാണത്തിലാണ്. അന്തരിച്ച നേതാക്കളായ കെ.ആർ. ഗൗരിയമ്മയ്ക്കും ആർ. ബാലകൃഷ്ണ പിള്ളയ്ക്കും അവരുടെ ജന്മനാട്ടിൽ സ്മാരക ശിലകൾ സ്ഥാപിക്കാൻ രണ്ടു കോടി രൂപ വീതമാണ് 2021ലെ സംസ്ഥാന ബജറ്റിൽ വകയിരുത്തിയത്. ഇവരുടെ പ്രതിമകൾ നിർമിച്ചു കഴിയുമ്പോൾ ഏതു കോലത്തിലായിരിക്കുമെന്ന് ആർക്കറിയാം?
Kerala
ഉപതെരഞ്ഞെടുപ്പ്: വയനാട്, ചേലക്കര മണ്ഡലങ്ങളിൽ വോട്ടെടുപ്പ് ആരംഭിച്ചു
വയനാട് /ചേലക്കര: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വയനാട്, ചേലക്കര മണ്ഡലങ്ങളിൽ വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ 7 മണിക്ക് തന്നെ ബൂത്തുകളിൽ വോട്ട് ചെയ്യാനെത്തിയവരുടെ നീണ്ട നിരയുണ്ട്. നിയമസഭാ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കരയിൽ 6 സ്ഥാനാർത്ഥികളും ലോക്സഭാ മണ്ഡലത്തിലേക്ക് ഉപതെരഞ്ഞെടുപ്പ് നടത്തുന്ന വയനാട്ടിൽ 16 സ്ഥാനാർത്ഥികളുമാണ് ജനവിധി തേടുന്നത്.
വയനാട്ടിൽ ഏഴ് നിയമസഭാ മണ്ഡലങ്ങളിൽ ആയി 14.71 ലക്ഷം സമ്മതിദായകരാണുള്ളത്. ഉരുൾപൊട്ടൽ ദുരന്തമുണ്ടായ മേഖലയിലെ വോട്ടർമാർക്കായി മൂന്ന് ബൂത്തുകൾ തയാറാക്കിയിട്ടുണ്ട്. പുനരധിവാസ കേന്ദ്രങ്ങളിൽ കഴിയുന്നവർക്ക് വോട്ടെടുപ്പ് കേന്ദ്രങ്ങളിലെത്താൻ സൗജന്യ വാഹന സർവീസ് ഏർപ്പെടുത്തി. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കര മണ്ഡലത്തിൽ ആകെ ആറ് സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്.
ചേലക്കരയിൽ ആകെ 2,13,103 വോട്ടർമാരാണ് ഉള്ളത്.180 പോളിങ് ബൂത്തുകളിൽ മൂന്ന് ഓക്‌സിലറി ബൂത്തുകളുണ്ട്. മണ്ഡലത്തിൽ 14 പ്രശ്നബാധിത ബൂത്തുകളാണുള്ളത്. വയനാട്ടിൽ ആകെ 14,71,742 വോട്ടർമാരാണുള്ളത്. 30 ഓക്‌സിലറി ബൂത്തുകൾ ഉൾപ്പെടെ ആകെ 1354 പോളിങ്ങ് സ്റ്റേഷനുകളാണ് സജ്ജമായിട്ടുള്ളത്. വയനാട്ടിൽ ആകെ 14,71,742 വോട്ടർമാരാണുള്ളത്. 30 ഓക്‌സിലറി ബൂത്തുകൾ ഉൾപ്പെടെ ആകെ 1354 പോളിങ്ങ് സ്റ്റേഷനുകളാണ് ഉപതെരഞ്ഞെടുപ്പിനായി ഒരുക്കിയിട്ടുള്ളത്. ജില്ലയിൽ രണ്ട് ബൂത്തുകളാണ് അതീവ സുരക്ഷാ പട്ടികയിൽ ഉൾപ്പെട്ടത്. സുരക്ഷ ഉറപ്പാക്കുന്നതിനായി വെബ് കാസ്റ്റിങ് സംവിധാനം, വീഡിയോഗ്രാഫർ, പൊലീസ് എന്നിവ വിന്യസിച്ചിട്ടുണ്ട്. ബൂത്തുകളിലെത്തുന്ന ഓരോ വോട്ടറും വോട്ട് ചെയ്യാനെത്തുന്നതും, രേഖപ്പെടുത്തിയതിന് ശേഷം പുറത്തിറങ്ങുന്നതും ഉൾപ്പടെയുളള മുഴുവൻ ദൃശ്യങ്ങളും ചിത്രീകരിക്കും. ഇരു മണ്ഡലത്തിലെ മുഴുവൻ പോളിങ് ബൂത്തുകളും ക്യാമറ നിരീക്ഷണത്തിലാണ്
Kerala
ആവേശക്കൊടുമുടിയേറി യുഡിഎസ്എഫ് ബുള്ളറ്റ് റൈഡ്
പാലക്കാട്: അവകാശ പോരാട്ടങ്ങളുടെ ഇന്നലെകൾ നൽകിയ ഊർജ്ജത്തോടെ വിദ്യാർഥി സംഘടന രാഷ്ട്രീയത്തിൽ തുടങ്ങി യുവജന രാഷ്ട്രീയത്തിലൂടെ തിളങ്ങിനിൽക്കുന്ന യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലിന്റെ പ്രചാരണാർത്ഥം യുഡിഎസ്എഫിന്റെ നേതൃത്വത്തിൽ ബുള്ളറ്റ് റൈഡ് സംഘടിപ്പിച്ചു. കോട്ടമൈതാനിയിൽ നിന്നുമാണ് ബുള്ളറ്റ് റൈഡ് ആരംഭിച്ചത്. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് കെ എസ് ജയഘോഷ് റൈഡ് ഫ്ലാഗ് ഓഫ് ചെയ്തു. യുഡിഎസ്എഫ് നേതാക്കളായ നിഖിൽ കണ്ണാടി, ഹംസ, ആൻ സെബാസ്റ്റ്യൻ, ഗൗജ വിജയകുമാരൻ, അജാസ് കുഴൽമന്ദം, അൻസിൽ, ആഷിഫ്, സ്മിജ രാജൻ, ഗോപൻ പൂക്കാടൻ, ആകാശ് കുഴൽമന്ദം, അമൽ കണ്ണാടി തുടങ്ങിയവർ നേതൃത്വം നൽകി.
Kerala
രാഹുലിന് വേണ്ടി വോട്ട് തേടി ഇന്ത്യൻ നാഷണൽവ്യാപാരി വ്യവസായി കോൺഗ്രസ്
പാലക്കാട്: യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലിന് വേണ്ടി വോട്ട് അഭ്യർത്ഥനയുമായി ഇന്ത്യൻ നാഷണൽ വ്യാപാരി വ്യവസായി കോൺഗ്രസ്. സംസ്ഥാനത്തെ വ്യാപാര മേഖലയെ തകർക്കുവാൻ കൂട്ടുനിൽക്കുന്ന സംസ്ഥാന-കേന്ദ്ര സർക്കാരുകൾക്കെതിരെ കൃത്യമായ ക്യാമ്പയിൻ ഉയർത്തിയുള്ള ലഘുലേഖ വിതരണം ഉൾപ്പെടെ നടത്തി. ബിജെപി ഭരിക്കുന്ന പാലക്കാട് നഗരസഭയിൽ വ്യാപാരികളിൽ നിന്നും യൂസർഫിയായി മാസം 300 രൂപ വീതമാണ് വാങ്ങിക്കുന്നത് കേരളത്തിൽ ഒരു നഗരസഭയിലും വാങ്ങിക്കാത്ത ഉയർന്ന ഫീസ് ആണ് പാലക്കാട് നഗരസഭ വാങ്ങിക്കുന്നത്. ഇതിനെതിരെ നഗരത്തിലെ വ്യാപാരികൾ മറുപടി പറയുമെന്നും ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് എഐസിസി ജനറൽ സെക്രട്ടറി ദീപാസ് മുൻഷി അഭിപ്രായപ്പെട്ടു. ഇന്ത്യൻ നാഷണൽ വ്യാപാരി വ്യവസായി കോൺഗ്രസിന്റെ നേതൃത്വത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിക്ക് വേണ്ടി വോട്ട് അഭ്യർത്ഥിക്കുകയും ചെയ്തു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ നിന്നും ആരംഭിച്ച ക്യാമ്പയിൻ എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി ഉദ്ഘാടനം ചെയ്തു. എംപിമാരായ വി കെ ശ്രീകണ്ഠൻ, അടൂർ പ്രകാശ് സംസ്ഥാന പ്രസിഡന്റ് അശോക് പാളയം അബ്ദുൽ മുത്തലിബ്, സി. ചന്ദ്രൻ, വി ബാബുരാജ്, വേണുഗോപാൽ, സുധാകരൻ പ്ലാക്കാട് വിജി ദീപേഷ്, കെ ആർ ശരരാജ്, ജലാൽ തങ്ങൾ, ഫെർണാണ്ടസ് തുടങ്ങിയവർ പ്രസംഗിച്ചു
-
Featured3 months ago
പാലിയേക്കര ടോള്: കരാര് കമ്പനിക്ക് 2128.72 കോടി രൂപ പിഴ ചുമത്തി ദേശീയപാത അതോറിറ്റി
-
Featured3 weeks ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala3 weeks ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
Education2 months ago
മഹാരാജാസിന് ഓട്ടോണമസ് പദവി നഷ്ടപ്പെട്ടിട്ട് നാലുവര്ഷം: കോളേജ് നടത്തുന്ന പരീക്ഷകള് അസാധുവാകും
-
News3 months ago
ജീവനക്കാരുടെ അവകാശങ്ങൾക്ക് തടസ്സം നിൽക്കുമെന്ന് സർക്കാർ
-
Business3 months ago
സംസ്ഥാനത്ത് കോഴി വില കുത്തനെ കുറഞ്ഞു
-
Education3 months ago
രാജ്യത്തെ ഏറ്റവും മികച്ച കോളേജുകളുടെ പട്ടികയില് ഇടം പിടിച്ച് ദേവമാതാ കോളേജ്
-
News3 months ago
സംഭാവന എല്ലാവരിൽ നിന്നും സ്വീകരിക്കാനുള്ള ഭേദഗതി ഉത്തരവിൽ വരുത്തണം: സെറ്റോ
You must be logged in to post a comment Login