ബാലെകളില്‍ തിളങ്ങിയ ശ്രീലക്ഷ്മി ഇനി തിളങ്ങുന്ന ഓര്‍മ

  • ചലച്ചിത്ര- സീരിയല്‍ നടി ശ്രീലക്ഷ്മി അന്തരിച്ചു

കോട്ടയം: മലയാള ബാലേ വേദികളില്‍ തിളങ്ങിയ മിന്നും താരം ശ്രീലക്ഷ്മി ഓര്‍മയായി ചലച്ചിത്ര സീരിയലുകളിലും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്ത നടിയാണ്. നിരവധി സിനിമകളിലും സീരിയലുകളിലും ഷോർട്ട് ഫിലിമുകളിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ചങ്ങനാശ്ശേരി കുറിച്ചി സചിവോത്തമപുരം തകിടിയേൽ രാജമ്മയുടെ മകളും,തലശ്ശേരി മാഹി സ്വദേശി വിനോദിൻ്റെ ഭാര്യയുമാണ്.2 മക്കൾ. സംസ്കാരം ഇന്ന് 3ന്.

ചെല്ലപ്പൻ ഭവാനീദേവിയുടെ ഭാരതീയ നൃത്തകലാക്ഷേത്രത്തിൽ നൃത്തം അഭ്യസിച്ച് അരങ്ങേറ്റം കുറിച്ചു. 1990ലാണ് സീരിയല്‍ രംഗത്തേക്കു കടന്നു വന്നത്. നിരവധി ശ്രദ്ധേയ വേഷങ്ങള്‍ ചെയ്ത ശ്രീലക്ഷ്മിക്ക് സംസ്ഥാന സര്‍ക്കാരിന്‍റെ മികച്ച ബാലേ നടിക്കുള്ള പുരസ്കാരമടക്കം നിരവധി അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്.

തൃപ്പൂണിത്തുറ അരവിന്ദാക്ഷമേനോന്റെ ജയകേരള നൃത്തകലാലയത്തിൽ വിവിധ ബാലേകളിൽ ശ്രദ്ധേയമാർന്ന കഥാപാത്രങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. പത്തനംതിട്ട മുദ്ര നൃത്തവേദിയില്‍ അഭിനയിക്കുമ്പോഴാണ് അര്‍ധാംഗന എന്ന കലാരൂപത്തിലെ മികച്ച അഭിനയത്തിനു സംസ്ഥാന സര്‍ക്കാരിന്‍റെ പുരസ്കാരം ലരഭിച്ചത്.

Related posts

Leave a Comment