‘സ്കിഡ് ​ഗെയിം’- എന്ന മരണ കളി , ഇത് വരെ ലഭിച്ചത് 111 മില്ല്യൺ വ്യൂസ്

സൗത്ത് കൊറിയൻ സർവൈവൽ ത്രില്ലർ സീരീസായ ‘സ്‌ക്വിഡ് ഗെയിം’ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിൽ തരം​ഗം സൃഷ്ടിക്കുകയാണ്. ഇതുവരെ ഒരു നെറ്റ്ഫ്‌ലിക്‌സ് സീരീസിനും കിട്ടാത്ത സ്വീകാര്യതയാണ് സ്‌ക്വിഡ് ഗെയിമിന്‌ ലോകമെമ്പാടുമുള്ള പ്രേക്ഷകരിൽ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. റിലീസ് ചെയ്ത ഒരു മാസത്തിനുള്ളിൽ റെക്കോർഡ് വ്യൂസാണ് സീരീസിന് ലഭിക്കുന്നത്. 111 മില്യൺ വ്യൂസാണ് സ്‌ക്വിഡ് ഗെയിമിന്‌ ഇതുവരെ ലഭിച്ചതെന്നാണ് റിപ്പോർട്ട്.

ഹ്വാങ്ങ് ഡോങ്ങ് ഹ്യുകാണ് സീരീസിന്റെ സംവിധാനവും തിരക്കഥയും നിർവ്വഹിച്ചിരിക്കുന്നത്. 450 പേർ വലിയൊരു തുകക്കായി വിവിധ തരത്തിലുള്ള കുട്ടികളുടെ ഗെയിമിൽ പങ്കെടുക്കുന്നതാണ് കഥയുടെ ഇതിവൃത്തം. ഗെയിമിൽ തോൽക്കുന്നവർക്ക് അവരുടെ ജീവൻ നഷ്ടമാവും എന്നതാണ് സീരീസിന്റെ പ്രമേയം. 9 എപ്പിസോഡുകളാണ് ആദ്യ സീസണിൽ ഉള്ളത്. സീരീസിലെ ഒരു ഭാഗത്തിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറലാവുകയാണ്. ഈ കൊറിയൻ സീരീസിൽ ഇന്ത്യൻ വംശജനായ അനുപം ത്രിപാഠിയും ഒരു പ്രധാനവേഷം കൈകാര്യ ചെയ്യുന്നുണ്ട്. ദിനംപ്രതി മികച്ച അഭിപ്രായങ്ങൾ നേടി ജൈത്രയാത്ര തുടരുകയാണ് സ്ക്വിഡ് ​ഗെയിം. ത്രില്ലർ പ്രേമികൾ തീർച്ചയായും കണ്ടിരിക്കേണ്ട ഒരു സീരീസ് കൂടിയാണിത്.

Related posts

Leave a Comment