യുവതി കുളിക്കുന്ന ദൃശ്യം പകർത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ

മാനന്തവാടി:വീട്ടിലെ കുളിമുറിയിൽ കുളിക്കുന്നതിനിടെ യുവതിയുടെ ദൃശ്യം മൊബൈൽ ക്യാമറയിൽ പകർത്താൻ ശ്രമിച്ച യുവാവിനെ മാനന്തവാടി പോലീസ് ഇൻസ്പെക്ടർ അബ്ദുൾ കരീമും സംഘവും അറസ്റ്റ് ചെയ്തു.
കണിയാരം മെറ്റിയാരകുന്നേൽ ശരൺ പ്രകാശ് (25) ആണ് അറസ്റ്റിലായത്. മാനന്തവാടിയിലെ വ്യാപാര സ്ഥാപനത്തിലെ ജോലിക്കാരിയായ യുവതി ജോലി കഴിഞ്ഞ് വീട്ടിലെത്തിയ ശേഷം കുളിക്കുന്നതിനിടയിൽ കുളിമുറിയുടെ മേൽക്കൂരയിലെ വിടവിൽ മൊബൈൽ ഫോൺ കാണുകയായിരുന്നു. തുടർന്ന് യുവതി ബഹളം വെച്ചതോടെ യുവാവ് ഓടി രക്ഷപ്പെട്ടു. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ പരിശോധനയിൽ യുവാവ് പിടിയിലാവുകയായിരുന്നു. ശാസ്ത്രീയ പരിശോധനയ്ക്കായി മൊബൈൽ ഫോൺ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതിക്കെതിരെ
ഐ ടി നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തു. മാനന്തവാടി ഗ്രേഡ് എസ്.ഐ രവീന്ദ്രൻ, എ എസ് ഐ സൈനുദ്ധീൻ എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.

Related posts

Leave a Comment