സ്പുട്‌നിക് വാക്‌സിന്‍ വിവിധ കൊവിഡ് വകഭേദങ്ങള്‍ക്ക് ഫലപ്രദമെന്ന് പഠനം

ന്യൂഡൽഹി: സ്പുട്‌നിക് വാക്‌സിൻ എല്ലാവിധ കൊവിഡ് വകഭേദങ്ങൾക്കും ഫലപ്രദമാണെന്ന് ജമേലിയ ഇൻസ്റ്റിറ്റിയൂട്ട് പഠനം. റഷ്യൻ ഡയറക്‌ട് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട്, റഷ്യൻ സോവറിൻ വെൽത്ത് ഫണ്ട് എന്നിവ സംയുക്തമായാണ് വാക്‌സിൻ ഉൽപ്പാദിപ്പിച്ചത്.
പുതിയ വകഭേദമായ ബ്രിട്ടനിലെ ആൽഫ ബി 1.1.7 അടക്കം എല്ലാ വകേഭദങ്ങൾക്കും സ്പുട്‌നിക് ഫലപ്രദമായതായി കണ്ടുവെന്ന് ജമേലിയ ഇൻസ്റ്റിറ്റിയൂട്ടിന്റെ വാർത്താകുറിപ്പിൽ പറയുന്നു. ആഫ്രിക്കയിലെ ബീറ്റ വകഭേദം, ബ്രസീലിലെ ഗാമ വകഭേദം, ഇന്ത്യയിലെ ഡെൽറ്റ വകഭേദം,മോസ്‌കോയിൽ കണ്ടെത്തിയ ബി1.1.141, ബി1.1.317 എന്നിവയ്ക്കും സ്പുട്നിക് ഫലപ്രദമാണ്.

സജീവ വൈറസുകളെ ഉപയോഗപ്പെടുത്തി ന്യൂട്രലൈസിങ് ആക്റ്റിവിറ്റി നിരീക്ഷിച്ചാണ് ഫലപ്രാപ്തി പരിശോധിച്ചത്.
സ്പുട്‌നിക് രണ്ട് ഡോസ് വാക്‌സിനാണ് എടുക്കേണ്ടത്. അതിൽ രണ്ട് ഡോസ് വാക്‌സിനുകളും വ്യത്യസ്ത സ്വഭാവമുള്ളതാണ്. മറ്റ് വാക്‌സിനുകളിൽ രണ്ടും ഒരു പോലെയുള്ളവയാണ്. മറ്റ് വാക്സിനുകളെ അപോക്ഷിച്ച് സ്പുട്‌നിക് 91.6 ശതമാനം ഫലപ്രദമാണ്.

Related posts

Leave a Comment