‘ജനനേന്ദ്രിയത്തിൽ മുളകുപൊടി വിതറി, ഇഞ്ചിഞ്ച് ആയി കൊല്ലുമെന്ന് ഭീഷണി: ഭർത്താവിനെതിരെ പരാതിയുമായി യുവതി

ഭാര്യാപിതാവിനെയും സഹോദരനെയും കൊലപ്പെടുത്തിയ പ്രതിക്കെതിരെ വെളിപ്പെടുത്തലുമായി ഭാര്യ. ഭർത്താവ് അരുണിൽ നിന്നും നേരിടേണ്ടി വന്നത് ക്രൂരമായ പീഡനമാണെന്ന് ഭാര്യ അപർണ വെളിപ്പെടുത്തുന്നു. സ്ത്രീധനത്തെ തുടർന്നുണ്ടായ വഴക്കിൽ അപർണയ്ക്ക് നഷ്ടമായത് അച്ഛനെയും സഹോദരനെയുമാണ്.

വിവാഹം കഴിഞ്ഞത് മുതൽ സ്ത്രീധനം കുറഞ്ഞുപോയെന്ന് ആരോപിച്ച് അരുൺ മാനസികമായും ശാരീരികമായും പീഡിപ്പിക്കുമായിരുന്നുവെന്ന് അപർണ പറയുന്നു. നാല് വർഷത്തോളം സഹിച്ച ശേഷമായിരുന്നു അപർണ സ്വന്തം വീട്ടിലേക്ക് മടങ്ങിയത്. പ്രശ്നങ്ങൾ പരിഹരിക്കാമെന്ന് ആവശ്യപ്പെട്ട് അപർണയെ തിരികെ കൊണ്ടുപോകാൻ അരുൺ എത്തിയപ്പോഴാണ് വീണ്ടും കലഹം ഉണ്ടായത്. അപർണയെ കൊണ്ടുപോകാൻ സമ്മതിക്കില്ലെന്ന് പറഞ്ഞ് അച്ഛനും സഹോദരനും അരുണിനോട് തർക്കിച്ചു. ഇതിനെത്തുടർന്നുണ്ടായ വഴക്കാണ് ഇരട്ടക്കൊലപാതകത്തിലേക്ക് നയിച്ചത്.ഭാര്യാപിതാവായ സുനിലിനേയും ഭാര്യാസഹോദരൻ അഖിലിനേയും അരുൺ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ ചൊവ്വാഴ്‌ചയായിരുന്നു കേസിനാസ്പദമായ സംഭവം. ഭർത്താവ് അരുണിൽ നിന്ന് താൻ നേരിട്ടത് മൃ​ഗീയമായ പീഡനമാണെന്ന് അപർണ വെളിപ്പെടുത്തുന്നു. അരുണിനെ തിരുത്താതെ, തന്നെ പീഡിപ്പിക്കാൻ ഭർത്താവിന്റെ അമ്മയും കൂട്ടുനിന്നതായി യുവതി വെളിപ്പെടുത്തുന്നു.ജനനേന്ദ്രിയത്തിൽ മുളകുപൊടി ഇട്ടിട്ടുണ്ട്. കൈയിൽ സിഗരറ്റ് കുത്തിവെച്ച് പൊള്ളിച്ചിട്ടുണ്ട്. ബാറ്റുകൊണ്ട് ചെവിയുടെ കർണ്ണപടം അടിച്ചുപൊട്ടിച്ചിട്ടുണ്ട്. സിസേറിയന് സ്റ്റിച്ച് ഉള്ളിടത്ത് ചവിട്ടിമെതിച്ചിട്ടുണ്ട്. അടിവയറ്റിൽ ഒക്കെ ഇടിയും ചവിട്ടും തന്നിട്ടുണ്ട്. തല ഒരു തവണ അടിച്ചുപൊട്ടിച്ചിട്ടുണ്ട്. നടുവിന് ചവിട്ടി. ഇങ്ങനെയൊക്കെ ഉപദ്രവിച്ചിട്ടുണ്ട്. പുതപ്പ് വായിൽ കുത്തിക്കയറ്റിയിട്ട് ഇടിക്കും. ഇടിക്കല്ലേ ചേട്ടാ, വേദന സഹിക്കാൻ വയ്യ എന്ന് പറഞ്ഞാലും കേൾക്കില്ല. ഒരു അടിക്ക് എന്നെ കൊല്ലാൻ പറഞ്ഞാലും കേൾക്കില്ല. നിന്നെ ഇഞ്ചിഞ്ച് ആക്കി കൊല്ലുമെന്ന് എന്ന് അയാൾ പറയും’, അപർണ പറയുന്നു.

Related posts

Leave a Comment