Connect with us
48 birthday
top banner (1)

Featured

സ്പോട്ട് ബുക്കിങ്: ശബരിമല സമര കേന്ദ്രമായേക്കുമെന്ന് ഇന്റലിജൻസ് റിപ്പോര്‍ട്ട്

Avatar

Published

on

പത്തനംതിട്ട: സ്പോട്ട് ബുക്കിങ് വിവാദത്തില്‍ ശബരിമല വീണ്ടും സംഘർഷ ഭൂമിയായേക്കുമെന്ന് ഇന്റലിജൻസ് മുന്നറിയിപ്പ്.സ്ത്രീ പ്രവേശന വിധിയെ തുടർന്ന് ഉടലെടുത്തതുപോലൊരു പ്രതിസന്ധി സ്പോട്ട് ബുക്കിങ് വിവാദത്തിലും ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് കാണിച്ചാണ് ഇന്റലിജൻസ് റിപ്പോർട്ട് നല്‍കിയത്. ശബരിമലയില്‍ സ്ത്രീ പ്രവേശന വിധിയെ തുടർന്ന് ഉടലെടുത്ത പ്രതിഷേധം സംഘപരിവാർ സംഘടനകള്‍ ഏറ്റെടുത്തതോടെ പലതവണ സന്നിധാനമുള്‍പ്പെടെ പ്രദേശങ്ങള്‍ പ്രതിഷേധത്തിന്റെ വേദിയായിരുന്നു.

സ്പോട്ട് ബുക്കിങ് ഒഴിവാക്കി വെർച്വല്‍ ക്യൂ മാത്രമാക്കിയാല്‍ സംഘപരിവാർ സംഘടനകള്‍ സമാനമായ സമരമൊരുങ്ങുമെന്നാണ് റിപ്പോർട്ട്. ഓണ്‍ലൈൻ ബുക്കിങ് മാത്രം മതിയെന്ന തീരുമാനം ഭക്തരെ ശബരിമലയില്‍ നിന്ന് അകറ്റാനാണ് എന്ന പ്രചാരണം ബി ജെ പി ഉള്‍പ്പെടെയുള്ളവർ ഉയർത്തിക്കഴിഞ്ഞിട്ടുണ്ട്.

Advertisement
inner ad

മണ്ഡലകാലം അട്ടിമറിക്കാനുള്ള സർക്കാർ ശ്രമമായി ഇതിനെ വ്യാഖ്യാനിക്കപ്പെട്ടാല്‍ പ്രതിപക്ഷവും രാഷ്ട്രീയമായി ഇടപെടും.പ്രതിസന്ധി ഒഴിവാക്കാൻ പമ്പ, നിലയ്ക്കല്‍, എരുമേലി എന്നിവിടങ്ങളില്‍ സ്പോട്ട് ബുക്കിങ് പോലെ സൗകര്യം ഒരുക്കിയില്ലെങ്കില്‍ പ്രതിഷേധത്തിന് കളമൊരുങ്ങുമെന്നാണ് റിപ്പോർട്ടില്‍ മുന്നറിയിപ്പ് നല്‍കുന്നത്. ഇത് കിട്ടിയതിന് പിന്നാലെയാണ് സി പി എമ്മും വിഷയത്തില്‍ കടുംപിടിത്തത്തിനില്ലെന്ന് വ്യക്തമാക്കിയത്.

സ്പോട് ബുക്കിങ് തീരുമാനം ഇരുമ്പുലക്കയൊന്നുമല്ലല്ലോ എന്നായിരുന്നു ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് വിഷയത്തില്‍ എടുത്ത നിലപാട്. അതായത് സ്പോട്ട് ബുക്കിങ്ങോ അല്ലെങ്കില്‍ പകരം സംവിധാനമോ വേണമെന്ന കാര്യത്തില്‍ ബോർഡിനും അഭിപ്രായമുണ്ടെന്ന് സാരം.

Advertisement
inner ad

ഈ സാഹചര്യത്തിൽ പകരം സംവിധാനമൊരുക്കണമെന്ന ബോർഡിന്റെ ആവശ്യത്തോട് ഇന്റലിജൻസ് റിപ്പോർട്ടിന്റെ പശ്ചാത്തലത്തില്‍ സർക്കാർ മുഖം തിരിച്ചേക്കില്ല.

Advertisement
inner ad

Featured

രാഹുല്‍ മാങ്കൂട്ടത്തിലിന് ശുക്രദശ, പ്രതീക്ഷിച്ചതിന്റെ ഇരട്ടി ഭൂരിപക്ഷത്തില്‍ ജയിക്കുമെന്ന് കെ സുധാകരന്‍

Published

on

പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തിലിന് ശുക്രദശയാണെന്നും പ്രതീക്ഷിച്ചതിന്റെ ഇരട്ടി ഭൂരിപക്ഷത്തില്‍ ജയിക്കുമെന്നും കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍. നടക്കാന്‍ പോകുന്ന കാര്യമാണ് പറഞ്ഞതെന്ന് സുധാകരന്‍ ചൂണ്ടിക്കാട്ടി. പൊലീസിന്റെ പാതിരാ റെയ്ഡിനെതിരെ കോണ്‍ഗ്രസ് സംഘടിപ്പിച്ച എസ്.പി ഓഫീസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോണ്‍ഗ്രസ് വനിത നേതാക്കളുടെ കിടപ്പുമുറിയില്‍ പാതിരാത്രിയില്‍ വനിതാ പൊലീസില്ലാതെ റെയ്ഡിനെ കെ. സുധാകരന്‍ രൂക്ഷ വിമര്‍ശിച്ചു. അപ്രതീക്ഷിതമായ സംഭവമാണ് ഇന്നലെ നടന്നത്. ഷാനിമോള്‍ ആയതു കൊണ്ടാണ് മാന്യമായി പെരുമാറിയത്. മറ്റാരെങ്കിലും ആയിരുന്നുവെങ്കില്‍ ചെരുപ്പ് എടുത്ത് അടിക്കുമായിരുന്നു. ധീരരായ കോണ്‍ഗ്രസിന്റെ വനിതാ നേതാക്കളെ പൊലീസിന്റെ ഉമ്മാക്കി കാണിച്ചു ഭയപ്പെടുത്താന്‍ സാധിക്കില്ല.

Advertisement
inner ad

പാതിരാത്രിയില്‍ പരിശോധന നടത്താനുള്ള ഉത്തരവ് ആരാണാ നല്‍കിയത്?. എന്ത് സാഹചര്യത്തിലാണ് ഉത്തരവ് കൊടുത്തത്?. വനിതാ നേതാക്കളുടെ മുറികള്‍ പരിശോധിച്ചിട്ട് കള്ളപ്പണം കിട്ടിയോ?. കള്ളപ്പണം കിട്ടാത്ത സാഹചര്യത്തില്‍ സോറി പറഞ്ഞിട്ട് പോകാനുള്ള മര്യാദ കാണിക്കാത്ത പൊലീസ് ഉദ്യോഗസ്ഥരെ സേനയില്‍ തുടരാന്‍ അനുവദിക്കരുത്. കൊടുംപാതകമാണ് പൊലീസ് ചെയ്തത്. പൊലീസുകാര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും സുധാകരന്‍ വ്യക്തമാക്കി.

സി.പി.എമ്മിന്റെയും ബി.ജെ.പിയുടെയും ആളുകള്‍ ഒരുമിച്ച് നിന്നല്ലേ ഇന്നലെ മുദ്രാവാക്യം വിളിച്ചത്. ഇന്നലെ വരെ കോണ്‍ഗ്രസിനെതിരെ ബി.ജെ.പി ബന്ധമെന്ന് ആരോപിക്കുന്ന സി.പി.എം നേതാക്കള്‍ക്ക് ഇക്കാര്യത്തില്‍ എന്താണ് പറയാനുള്ളതെന്നും കെ. സുധാകരന്‍ ചോദിച്ചു.സി.പി.എം നാശത്തിന്റെ പാതയിലേക്കാണ് പോകുന്നത്. നേര്‍വഴിക്ക് സഞ്ചരിക്കാന്‍ സാധിച്ചില്ലെങ്കില്‍ വരുന്ന തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിനെ ജനങ്ങള്‍ തള്ളുമെന്നും കെ. സുധാകരന്‍ ചൂണ്ടിക്കാട്ടി.

Advertisement
inner ad
Continue Reading

Featured

റെയ്ഡില്‍ കടുത്ത പ്രതിഷേധവുമായി യുഡിഎഫ്: എസ്പിഓഫീസിലേക്കുള്ള മാര്‍ച്ചില്‍സംഘര്‍ഷം

Published

on

പാലക്കാട്: പാലക്കാട് അര്‍ധരാത്രിയില്‍ കോണ്‍ഗ്രസ് വനിതാ നേതാക്കള്‍ ഉള്‍പ്പെടെ താമസിച്ചിരുന്ന ഹോട്ടല്‍ മുറിയില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ കടുത്ത പ്രതിഷേധവുമായി തെരുവിലിറങ്ങി യുഡിഎഫ്. കോണ്‍ഗ്രസ് പ്രവര്‍ത്തകരും മറ്റു യുഡിഎഫ് പ്രവര്‍ത്തകരുമടക്കം നൂറുകണക്കിനുപേരെ അണിനിരത്തി പാലക്കാട് എസ്പി ഓഫീസിലേക്കുള്ള മാര്‍ച്ച് സംഘര്‍ഷം. എസ്പി ഓഫീസ് പരിസരത്ത് എത്തുന്നതിന് മുമ്പ് മാര്‍ച്ച് തടഞ്ഞു. പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷാവസ്ഥയുണ്ടായത്. പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. സ്ഥലത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണ്.

നൂറുകണക്കിനു പേരാണ് മാര്‍ച്ചില്‍ പങ്കെടുക്കുന്നത്. മാര്‍ച്ചില്‍ പൊലീസുകാര്‍ക്കെതിരെ മുദ്രാവാക്യം വിളി ഉയര്‍ന്നു. രാവിലെ 11.30ഓടെയാണ് മാര്‍ച്ച് ആരംഭിച്ചത്. മാര്‍ച്ചിന് മുന്നോടിയായി കോട്ടമൈതാനായില്‍ ആയിരങ്ങളാണ് ഒത്തുകൂടിയത്. തുടര്‍ന്ന് അഞ്ചുവിളക്കില്‍ നിന്ന് പ്രതിഷേധ മാര്‍ച്ച് ആരംഭിച്ചു.

Advertisement
inner ad

പൊലീസിനെതിരെ കടുത്ത പ്രതിഷേധമാണ് യുഡിഎഫ് മാര്‍ച്ചിലൂടെ ഉയര്‍ത്തിയത്. 200ലധികം പൊലീസുകാരെയാണ് എസ്പി ഓഫീസ് പരിസരത്ത് വിന്യസിച്ചത്. ബാരിക്കേഡിന് അപ്പുറമായും നിരവധി പൊലീസുകാരെ നിയോഗിച്ചു. പാലക്കാട് എസ് പി ഓഫീസിന് മുന്നില്‍ വന്‍ പൊലീസ് സന്നാഹമാണുള്ളത്. എ എസ് പി അശ്വതി ജിജി, മൂന്ന് ഡി വൈ എസ് പി മാര്‍ ജില്ലയിലെ മുഴുവന്‍ സ്റ്റേഷനിലേയും ഉദ്യോഗസ്ഥര്‍ സ്ഥലത്തുണ്ട്. മാര്‍ച്ച് കെപിപിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി ഉദ്ഘാടനം ചെയ്യും.

കോണ്‍ഗ്രസ് സംസ്ഥാന വ്യാപക പ്രതിഷേധം ഇന്ന്

Advertisement
inner ad

പാലക്കാട്ട് അര്‍ധരാത്രിയില്‍ വനിതാ കോണ്‍ഗ്രസ് നേതാക്കളുടെ മുറികളില്‍ പൊലീസ് നടത്തിയ പാതിരാ റെയ്ഡ് നാടകത്തില്‍ പ്രതിഷേധിച്ച് ഇന്ന് കോണ്‍ഗ്രസ് സംസ്ഥാന വ്യാപകമായി ജില്ലാ ആസ്ഥാനങ്ങളില്‍ ഡിസിസികളുടെ നേതൃത്വത്തില്‍ പ്രതിഷേധം നടത്തുമെന്ന് കെപിസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി എം.ലിജു അറിയിച്ചു. പാലക്കാട്ടെ പ്രതിഷേധ മാര്‍ച്ചിന് പുറമെ മറ്റു ജില്ലകളിലും കോണ്‍ഗ്രസ് പ്രതിഷേധ പരിപാടികള്‍ നടത്തും.

Advertisement
inner ad
Continue Reading

Featured

“എ.എ റഹീമിന്റെ സംസ്‌കാരമല്ല തന്റേതെന്നും മുറി എപ്പോള്‍ തുറക്കണമെന്ന് താന്‍ തീരുമാനിക്കുമെന്നും ഷാനിമോള്‍ ഉസ്മാന്‍”

Published

on



പാലക്കാട്: മുറിയില്‍ പരിശോധന നടത്താന്‍ പൊലീസിനെ സമ്മതിക്കാത്തതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന സി.പി.എം നേതാവും രാജ്യസഭ എം.പിയുമായ എ.എ റഹീമിന്റെ ആരോപണത്തില്‍ രൂക്ഷ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് ഷാനിമോള്‍ ഉസ്മാന്‍. എ.എ റഹീമിന്റെ സംസ്‌കാരമല്ല തന്റേതെന്നും മുറി എപ്പോള്‍ തുറക്കണമെന്ന് താന്‍ തീരുമാനിക്കുമെന്നും ഷാനിമോള്‍ ഉസ്മാന്‍ തുറന്നടിച്ചു.

Advertisement
inner ad

‘റഹീമിന്റെ സംസ്‌കാരമല്ല എന്റെ സംസ്‌കാരം എന്ന് മനസിലാക്കണം. എന്റെ മുറി എപ്പോള്‍ തുറക്കണമെന്ന് ഞാന്‍ തീരുമാനിക്കും. അര്‍ധരാത്രി വെളിയില്‍ നാലു പുരുഷ പൊലീസുകാര്‍ നില്‍ക്കുമ്പോള്‍ ഞാന്‍ കതക് തുറക്കണമെന്ന് പറയാന്‍ അയാള്‍ക്ക് നാണമില്ലേ. അയാളോട് പുച്ഛവും സഹതാപവും തോന്നിയ ദിവസമായിരുന്നു ഇന്നലത്തേത്.

ഒറ്റക്ക് താമസിക്കുകയും യാത്ര ചെയ്യുകയും ഒക്കെ ചെയ്യുന്ന സ്ത്രീകളാണ് ഞങ്ങള്‍. ഞങ്ങളെ മാതൃകയാക്കുന്ന സ്ത്രീകളൊക്കെ ഈ അസമയത്തെ പരിശോധനയും മറ്റും കാണുകയല്ലേ. കേരളത്തില്‍ ഒരു പുതിയ സംസ്‌കാരം ഉണ്ടാക്കാനൊന്നും ഞങ്ങള്‍ സമ്മതിക്കില്ല. കേരളത്തെ 25 വര്‍ഷം പുറകോട്ട് കൊണ്ടു പോകുന്ന നടപടിയാണിത്. ശക്തമായ നിയമ നടപടിയുമായി മുന്നോട്ട് പോകും’ -ഷാനിമോള്‍ ഉസ്മാന്‍ വ്യക്തമാക്കി.

Advertisement
inner ad

ഷാനി മോള്‍ ഉസ്മാന്റെ മുറി പരിശോധിക്കാന്‍ പൊലീസിനെ സമ്മതിക്കാത്തതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായതെന്നാണ് എ.എ റഹീം മാധ്യമങ്ങളോട് പറഞ്ഞത്. ബിന്ദു കൃഷ്ണ ഉള്‍പ്പെടെയുള്ളവര്‍ പരിശോധനയില്‍ സഹകരിച്ചെങ്കിലും ഷാനിമോള്‍ സഹകരിച്ചില്ലെന്നും റഹീം ആരോപിച്ചു.പൊലീസ് എത്തിയപ്പോള്‍ ഷാനിമോള്‍ ഉസ്മാന്റെ മുറി തുറക്കാതെ സംഘര്‍ഷം ഉണ്ടാക്കിയത് കള്ളപ്പണം ഒളിപ്പിക്കാനാണ്. സംഭവത്തില്‍ അന്വേഷണം വേണമെന്നും എ.എ റഹീം ആവശ്യപ്പെട്ടു.

ഉപതെരഞ്ഞെടുപ്പിനു കള്ളപ്പണം കൊണ്ടുവന്നെന്ന് ആരോപിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ താമസിക്കുന്ന ഹോട്ടല്‍ മുറികളില്‍ ഇന്നലെ അര്‍ധരാത്രിയില്‍ പൊലീസ് പരിശോധന നടന്നത്. രാത്രി 12.10നാണ് സൗത്ത്, നോര്‍ത്ത് പൊലീസ് സ്റ്റേഷനുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥ സംഘം ഹോട്ടലിലെത്തിയത്. 12 മുറികള്‍ പരിശോധിച്ചെന്നും പണം കണ്ടെത്തിയില്ലെന്നും പാലക്കാട് എ.എസ്.പി അശ്വതി ജിജി അറിയിച്ചു.

Advertisement
inner ad

ഷാനിമോള്‍ ഉസ്മാന്‍, ബിന്ദു കൃഷ്ണ അടക്കമുള്ള വനിത നേതാക്കള്‍ താമസിക്കുന്ന മുറികളില്‍ വനിതാ ഉദ്യോഗസ്ഥരില്ലാതെ പൊലീസ് പരിശോധനക്കെത്തിയത് നാടകീയ രംഗങ്ങള്‍ക്കിടയാക്കി. അര മണിക്കൂറിനു ശേഷം വനിതാ ഉദ്യോഗസ്ഥയെ എത്തിച്ച് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.

Advertisement
inner ad
Continue Reading

Featured