Connect with us
48 birthday
top banner (1)

Featured

ശബരിമലയില്‍ സ്പോട്ട് ബുക്കിംഗ് പുനഃസ്ഥാപിക്കണം: കെ.സുധാകരന്‍ എംപി

Avatar

Published

on

തിരുവനന്തപുരം: ശബരിമലയില്‍ സ്പോട്ട് ബുക്കിംഗ് പുനഃസ്ഥാപിക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി.അശാസ്ത്രീയ പരിഷ്‌കാരങ്ങള്‍ ദൂരവ്യാപകമായ പ്രത്യാഘാതം ഉണ്ടാക്കും. സ്പോട്ട് ബുക്കിംഗിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ അനാവശ്യ പിടിവാശി ഉപേക്ഷിക്കണം. ശബരിമലയില്‍ ദര്‍ശനത്തിനെത്തുന്ന ഭക്തര്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കുന്നതിനാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കേണ്ടത്.മണ്ഡല മകരവിളക്ക് തീര്‍ത്ഥാടന കാലത്ത് ശബരിമലയില്‍ നിരവധി ഭക്തരാണ് അന്യസംസ്ഥാനങ്ങളില്‍ നിന്ന് ഉള്‍പ്പെടെ ദൂരദേശങ്ങളില്‍ നിന്നെത്തുന്നത്. ദര്‍ശനം കിട്ടാതെ ഭക്തര്‍ മടങ്ങിപ്പോകുന്ന സാഹചര്യം സൃഷ്ടിക്കരുത്.
ഓണ്‍ലൈന്‍ ബുക്കിംഗ് ഇല്ലാതെ വരുന്ന ഭക്തര്‍ക്ക് സുഗമമായ ദര്‍ശനം ലഭ്യമാക്കുന്നതിനായി ഇടത്താവളങ്ങളില്‍ സ്പോട്ട് ബുക്കിംഗ് സംവിധാനം ഏര്‍പ്പെടുത്തിയിരുന്നത് വലിയ സൗകര്യമായിരുന്നു. എന്നാല്‍ ഈ സൗകര്യം ഒഴിവാക്കുന്നത് വലിയ പ്രയാസം ഭക്തര്‍ക്ക് സൃഷ്ടിക്കും. അതിനാല്‍ സ്പോട്ട് ബുക്കിംഗ് സംവിധാനം തുടര്‍ന്ന് ഏര്‍പ്പെടുത്തണമെന്നും നിയന്ത്രണങ്ങള്‍ അടിച്ചേല്‍പ്പിച്ച് ഭക്തരെ ബുദ്ധിമുട്ടിക്കുന്ന നീക്കത്തില്‍ നിന്നും സര്‍ക്കാരും ദേവസ്വം വകുപ്പും പിന്തിരിയണമെന്നും കെ.സുധാകരന്‍ ആവശ്യപ്പെട്ടു.

Featured

ആത്മകഥ: ഇ.പി. ജയരാജനോട് പാര്‍ട്ടി വിശദികരണം തേടും

Published

on


തിരുവനന്തപുരം: സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജന്റെ ആത്മകഥ വിവാദമായ സാഹചര്യത്തില്‍ പാര്‍ട്ടി അദ്ദേഹത്തോട് വിശദീകരണം തേടുമെന്ന് റിപ്പോര്‍ട്ട്. വെള്ളിയാഴ്ച ചേരുന്ന സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ വിശദീകരണം തേടുമെന്നാണ് അറിയുന്നത്.

എല്‍.ഡി.എഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതിന് ശേഷം ഇ.പി യോഗത്തില്‍ പങ്കെടുത്തിരുന്നില്ല. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ ഇ.പിയെ വിശ്വസിക്കുന്നുവെന്ന് പറയുമ്പോഴും ഉപതെരഞ്ഞെടുപ്പ് ദിവസം വിവാദം പുറത്തു വന്നതില്‍ പാര്‍ട്ടിയില്‍ മുഴുക്കെ അസംതൃപ്തിയാണ്.

Advertisement
inner ad
Continue Reading

Featured

ഫയലില്‍ അഭിപ്രായം എഴുതാന്‍ എന്‍. പ്രശാന്തിനെ വിലക്കിക്കൊണ്ട് ജയതിലക് ഒപ്പിട്ട കുറിപ്പ് പുറത്ത്

Published

on


തിരുവനന്തപുരം: ഫയലില്‍ അഭിപ്രായം എഴുതാന്‍ എന്‍. പ്രശാന്തിനെ വിലക്കിക്കൊണ്ട് ജയതിലക് ഒപ്പിട്ട കുറിപ്പ് പുറത്ത്.പ്രശാന്തിന് ഫയല്‍ സമര്‍പ്പിക്കരുതെന്നാവശ്യപ്പെട്ട് ഡോ. ജയതിലക് കീഴുദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയ കുറിപ്പാണ് പുറത്തുവന്നത്.2024 മാര്‍ച്ച് ഏഴിനായിരുന്നു ജയതിലക് കുറിപ്പിറക്കിയത്.മന്ത്രി അംഗീകരിച്ച ഫയല്‍ റൂട്ടിഗിന് വിരുദ്ധമായിറക്കിയ കുറിപ്പിനെതിരെ പ്രശാന്ത് ചീഫ് സെക്രട്ടറിക്ക് പരാതി നല്‍കിയിരുന്നു. മറ്റൊരു വകുപ്പിലേക്ക് തന്നെ മാറ്റണമെന്നായിരുന്നു പ്രശാന്തിന്റെ പരാതിയുടെ ഉള്ളടക്കം.

കുറിപ്പിന്റെ പൂര്‍ണരൂപം

Advertisement
inner ad

എസ് സി/എസ്ടി/ബിസിഡി. വകുപ്പുകളുടെ സുഖമമായ നടത്തിപ്പിനായി താഴെ പറയുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കേണ്ടതാണ്.എല്ലാ യോഗങ്ങളും (ഓണ്‍ലൈന്‍ യോഗം ഉള്‍പ്പെടെ) എസ് സി/എസ്ടി/ബിസിഡി. വകുപ്പുകളെ പ്രതിനിധീകരിച്ച് സ്പെഷ്യല്‍ സെക്രട്ടറി ശ്രീ. എന്‍. പ്രശാന്ത് പങ്കെടുക്കേണ്ടതാണ്.

താഴെ പറയുന്ന ഫയലുകള്‍ ഒഴിച്ച് മറ്റ് എല്ലാ ഫയലുകളും എസ് സി/എസ്ടി/ബിസിഡി. വകുപ്പുകളിലെ അഡിഷണല്‍ സെക്രട്ടറി/ജോയിന്റ് സെക്രട്ടറിമാര്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് നേരിട്ട് സമര്‍പ്പിക്കേണ്ടതാണ്.മീറ്റിംഗ് നോട്ടീസ് കിട്ടിയാല്‍ ഉടന്‍ തന്നെ അജണ്ടയും മീറ്റിംഗ് സംബന്ധിച്ചുള്ള കുറിപ്പും ഉള്ള ഫയല്‍ അതാത് സെക്ഷനില്‍ നിന്നും മീറ്റിംഗിന് തലേ ദിവസം തന്നെ സ്പെഷ്യല്‍ സെക്രട്ടറിക്ക് നല്‍കേണ്ട താണ്.

Advertisement
inner ad

ഉന്നതി എംപവര്‍മെന്റ് സൊസൈറ്റിയുടെ എല്ലാ മീറ്റിംഗുകളുടേയും നോട്ടിസും അജണ്ടയും (ഓണ്‍ലൈന്‍ ആണെങ്കില്‍ ലിങ്ക് ഉള്‍പ്പെടെ) തലേ ദിവസം തന്നെ അഡിഷണല്‍ ചീഫ് സെക്രട്ടറിയുടെ ഓഫീസില്‍ എത്തിക്കേണ്ടതാണ്.-ജയതിലകിനും വ്യവസായ വകുപ്പ് ഡയരക്ടറായിരുന്ന കെ. ഗോപാലകൃഷ്ണനുമെതിരെ സോഷ്യല്‍ മീഡിയില്‍ നടത്തിയ പരസ്യ വിമര്‍ശനത്തിനു പിന്നാലെയാണ് എ. പ്രശാന്തിനെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിച്ചത്. മല്ലു ഹിന്ദു വാട്‌സ്ആപ്പ് ഗ്രൂപ്പ് വിവാദത്തില്‍ കെ. ഗോപാലകൃഷ്ണനെതിരെയും നടപടി സ്വീകരിച്ചിരുന്നു. രണ്ടുപേരെയും സസ്‌പെന്‍ഡ് ചെയ്താണ് ഉത്തരവിറങ്ങിയത്. ചീഫ് സെക്രട്ടറിയുടെ ശിപാര്‍ശ പ്രകാരമായിരുന്നു നടപടി.

Advertisement
inner ad
Continue Reading

Editorial

ഇന്ന് ശിശുദിനം: കുട്ടികളുടെ പ്രിയപ്പെട്ട ചാച്ചാജിയുടെ 135-ാം ജന്മദിനം

Published

on

ഇന്നത്തെ കുട്ടികളാണ് നാളത്തെ ഇന്ത്യയെ സൃഷ്ടിക്കുന്നത്, അവരെ വളർത്തിയെടുക്കുന്ന രീതിയാണ് രാജ്യത്തിൻ്റെ ഭാവി നിർണയിക്കുന്നതെന്ന് ദീർഘവീക്ഷണത്തോടെ കണ്ടിരുന്ന ആധുനിക ഇന്ത്യയുടെ ശില്പിയും ആദ്യ പ്രധാനമന്ത്രിയുമായ പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെ 135-ാം ജന്മദിനമായ നവംബർ 14ന് രാജ്യം ശിശുദിനം ആഘോഷിക്കുന്നു. 1889 നവംബര്‍ 14-ന് അലഹബാദിലാണ് പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു ജനിച്ചത്. കുട്ടികളുടെ ക്ഷേമത്തിനും ഉന്നമനത്തിനും സ്വാതന്ത്ര്യത്തിനും വിദ്യാഭ്യാസത്തിലും ശ്രദ്ധ ഊന്നാനും പദ്ധതികൾ ആസൂത്രണം ചെയ്യാനുമുള്ള ദിനമായാണ് ശിശുദിനം ആചാരിക്കുന്നത്. നെഹ്‌റുവിന്റെ അഭിപ്രായത്തിൽ, കുട്ടികൾ പൂന്തോട്ടത്തിലെ മുകുളങ്ങൾ പോലെയാണ്, അവർ രാഷ്ട്രത്തിന്റെ ഭാവിയും നാളത്തെ പൗരന്മാരുമാണ്. അവരെ ശ്രദ്ധയോടെയും സ്നേഹത്തോടെയും വളർത്തിയെടുക്കണമെന്നും,ശരിയായ വിദ്യാഭ്യാസത്തിൻ്റെ അനിവാര്യതയും അദ്ദേഹം പലപ്പോഴും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ശിശുദിനം കുട്ടികളുടെ ആഘോഷമായാണ് കൊണ്ടാടുന്നത്. തലമുറകൾ പിന്നിടുമ്പോഴും പ്രിയപ്പെട്ട ചാച്ചാജിയോടുള്ള സ്നേഹവും ബഹുമാനവും പ്രകടിപ്പിക്കാനായി കുട്ടികൾ നെഹ്റുവിന്റെ വസ്ത്രമണിഞ്ഞും ചിത്രംവരച്ചും ക്വിസ് മത്സരങ്ങൾ നടത്തിയും രാജ്യമെമ്പാടും അദ്ദേഹത്തിന്റെ ജന്മദിനം ആഘോഷിക്കുന്നു.
Advertisement
inner ad

Advertisement
inner ad
Continue Reading

Featured