Connect with us
48 birthday
top banner (1)

Kottayam

കായിക അധ്യാപിക സ്‌കൂളില്‍ കുഴഞ്ഞുവീണു മരിച്ചു

Avatar

Published

on

കോട്ടയം: കായിക അധ്യാപിക സ്‌കൂളില്‍ കുഴഞ്ഞുവീണു മരിച്ചു. ചങ്ങനാശേരി പറാല്‍ പാറത്തറ വീട്ടില്‍ മനു ജോണ്‍ (50) ആണ് മരിച്ചത്. മുന്‍ അത്‌ലറ്റായ മനു ജോണ്‍ തെങ്ങണ ഗുഡ് ഷെപ്പേഡ് പബ്ലിക് സ്‌കൂള്‍ ആന്‍ഡ് ജൂനിയര്‍ കോളജിലെ കായികാധ്യാപികയാണ്.

ഇന്നലെ രാവിലെ ഒമ്പതുമണിയോടെ സ്‌കൂളില്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.ഒളിംപ്യന്‍ അഞ്ജു ബോബി ജോര്‍ജിനൊപ്പം പരിശീലനം നടത്തുകയും മത്സരങ്ങളില്‍ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. എം.ജി സര്‍വകലാശാലാ ക്രോസ് കണ്‍ട്രി ടീം മുന്‍ ക്യാപ്റ്റനാണ്.

Advertisement
inner ad

പിതാവ്: പരേതനായ പാറത്തറ തോമസ് മാത്യു (മോനിച്ചന്‍), മാതാവ്: ചിന്നമ്മ തോമസ്.മക്കള്‍: മേഖ ജോണ്‍സണ്‍ (കാനഡ), മെല്‍ബിന്‍ ജോണ്‍സണ്‍ (എസ്.ബി കോളജ്, ചങ്ങനാശ്ശേരി). മരുമകന്‍: രവി കൃഷ്ണ (കാനഡ). സഹോദരങ്ങള്‍: മനോജ് തോമസ് (ഇത്തിത്താനം), മാജു തോമസ് (പാറാല്‍), മാര്‍ട്ടിന്‍ തോമസ് (സൗദി).

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Kerala

ഇ.പി. ജയരാജന്റെ ആത്മകഥ വിവാദം: രവി ഡി.സിയുടെ മൊഴി രേഖപ്പെടുത്തി

Published

on

കോട്ടയം: ഇ.പി. ജയരാജന്റെ ആത്മകഥ വിവാദവുമായി ബന്ധപ്പെട്ട് ഡി.സി. ബുക്‌സ് ഉടമ രവി ഡി.സിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. കോട്ടയം ഡി.വൈ. എസ്.പി കെ.ജി. അനീഷാണ് മൊഴി രേഖപ്പെടുത്തിയത്. മൊഴി രേഖപ്പെടുത്തല്‍ രണ്ടുമണിക്കൂറോളം നീണ്ടു. ഉച്ചക്ക് 12.30നാണ് രവി ഡി.സി. എത്തിയത്. മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രാഥമിക അന്വേഷണറിപ്പോര്‍ട്ട് ഇന്ന് ഡി.ജി.പിക്ക് കൈമാറും.

പുസ്തകം പ്രസിദ്ധീകരിക്കാന്‍ ഡി.സി.ബുക്‌സിന് ജയരാജനുമായി കരാറുണ്ടോ എന്ന ചോദ്യത്തിന് രവി ഡി.സി. മാധ്യമങ്ങളോട് പ്രതികരിച്ചില്ല. ഇ.പി. ജയരാജനുമായി ഡി.സി.ബുക്‌സിന് കരാര്‍ ഇല്ലെന്ന് ജീവനക്കാര്‍ നേരത്തേ മൊഴി നല്‍കിയിരുന്നു.

Advertisement
inner ad
Continue Reading

Kerala

ഉമ്മൻചാണ്ടിയുടെ കല്ലറയിൽ പുഷ്പാർച്ചന നടത്തി രാഹുൽ മാങ്കൂട്ടത്തിൽ

Published

on

കോട്ടയം: പാലക്കാട് നിയുക്ത എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ ഇന്ന് പുതുപ്പള്ളിയിൽ ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ക​ല്ല​റ​യി​ൽ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി. പാ​ല​ക്കാ​ട്ടെ മി​ന്നും വി​ജ​യ​ത്തി​നു ശേ​ഷ​മാ​ണ്രാവിലെ 10 മണിയോടെ രാഹുൽ പുതുപ്പള്ളിയിലെത്തിയത്. വൈകുന്നേരം പാലക്കാടെത്തുന്നതോടെ രാഹുൽ മാങ്കൂട്ടത്തിലിനായി മണ്ഡലത്തിന്റെ വിവിധ ഇടങ്ങളിൽ പ്രവർത്തകർ സ്വീകരണവും ഒരുക്കിയിട്ടുണ്ട്. ഉദ്ഘാടനം ഉൾപ്പെടെ നിരവധി പൊതു പരിപാടികളിലും മറ്റന്നാൾ മുതൽ രാഹുൽ പങ്കെടുക്കും.

Continue Reading

Featured

കൈക്കൂലി കേസിൽ ഡെപ്യൂട്ടി തഹസിൽദാർ അറസ്റ്റിൽ

Published

on

കോട്ടയം: കൈക്കൂലി കേസിൽ ഡെപ്യൂട്ടി തഹസിൽദാർ അറസ്റ്റിൽ. വൈക്കം ഉല്ലല ആലത്തൂർ സ്വദേശി സുഭാഷ്കുമാർ ടി കെയെയാണ് വിജിലൻസ് അറസ്റ്റ് ചെയ്തു. പ്രവാസിയിൽ നിന്ന് പോക്കുവരവ് ആവശ്യത്തിനായി 25000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയിലാണ് പിടിയിലായത്. ഇദ്ദേഹം പ്രവാസിയിൽ നിന്ന് 60,000 രൂപ ആവശ്യപ്പെട്ടെങ്കിലും വൈക്കം എസ്ബി.ഐ എടിഎമ്മിൽ വച്ച് ₹25,000 രൂപ കൈമാറുകയായിരുന്നു. ഇതിനിടയിൽ കോട്ടയം വിജിലൻസ് ഡിവൈഎസ്പി വി ആർ രവികുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു.

Continue Reading

Featured