ന്യൂഡൽഹി : കേരളത്തിൽ കായിക -സാംസ്കാരിക സർവ്വകലാശാലകൾ ആരംഭിക്കുന്നതിനുള്ള നടപടികൾ കേന്ദ്രസർക്കാർ കൈക്കൊള്ളണമെന്ന് ബെന്നി ബഹനാൻ എം പി ലോക്സഭയുടെ ചോദ്യോത്തര വേളയിലും,ശൂന്യ വേളയിലുമായി ലഭിച്ച അവസരത്തിൽ ആവശ്യപ്പെട്ടു.കേരളത്തിലെ യുവതയ്ക്ക് സ്പോർട്സിനോടുള്ള കമ്പം എടുത്തുപറയേണ്ട ഒന്നാണ്. പുതിയ തലമുറയെ സ്പോർട്സിലേക്ക് കൊണ്ടുവരേണ്ടത് നമ്മുടെ കടമയാണെന്നും അതിനായി രാജ്യത്തുടനീളം കായിക സർവ്വകലാശാലകൾ ആരംഭിക്കേണ്ടതിന്റെ പ്രാധാന്യവും എം പി സഭയെ അറിയിച്ചു.
ഒപ്പം എണ്ണമറ്റ വംശീയ സംസ്കാരിക ആചാരങ്ങൾ കലാ പാരമ്പര്യങ്ങൾ എന്നിവയിൽ അനുഗ്രഹീതമായ നമ്മുടെ രാജ്യത്തിന് ശക്തമായ സാംസ്കാരികവൈവിധ്യമുണ്ടെന്നും അവ സംരക്ഷിക്കുന്നതിനും,നിലനിർത്തുന്നതിനും സാംസ്കാരിക സർവ്വകലാശാലകൾ അനിവാര്യമാണെന്നും എം പി കൂട്ടിച്ചേർത്തു.എന്നാൽ കായിക സർവ്വകലാശാലയുമായി ബന്ധപ്പെട്ട് കേരള സർക്കാരിന്റെ ഭാഗത്ത് നിന്നും യാതൊരു നിർദ്ദേശങ്ങളും,അപേക്ഷകളും ലഭിച്ചിട്ടില്ലെന്നും ലഭിക്കുന്ന മുറയ്ക്ക് കായിക സർവകലാശാല തുടങ്ങുന്നതിനുള്ള നടപടികളുമായി മുന്നോട്ട് പോകുമെന്ന് കേന്ദ്ര കായിക വകുപ്പ് മന്ത്രി നിസിത് പ്രമാണിഗ് മറുപടി നൽകി.