സംസ്ഥാനത്ത് കായിക താരങ്ങൾക്ക് തിരിച്ചടി നൽകുന്ന ഉത്തരവുമായി പിണറായി സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്ത് കായിക താരങ്ങൾക്ക് തിരിച്ചടി നൽകുന്ന ഉത്തരവുമായി പിണറായി സർക്കാർ. ഇത്തവണ കായിക മത്സരങ്ങളിലെ ജേതാക്കൾക്ക് ഉൾപ്പെടെ ഗ്രേസ് മാർക്ക് നൽകരുതെന്ന തീരുമാനവുമായാണ് സർക്കാർ രംഗത്ത് എത്തിയത് . കാരണമൊന്നും കാണിക്കാതെ കഴിഞ്ഞ ദിവസമാണ് സർക്കാർ ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. എന്നാൽ, വിവേചനപരമായ തീരുമാനം മാറ്റണമെന്നാവശ്യപ്പെട്ട് സ്പോട്സ് കൗൺസിൽ പ്രസിഡന്റ് ഒളിംപ്യൻ മേഴ്സികുട്ടൻ കായിക മന്ത്രിക്ക് കത്തുനൽകി. മുൻ വർഷങ്ങളിലൊക്കെ മികവുള്ളവർക്ക് പൊതുപരീക്ഷയിൽ ഗ്രേസ് മാർക്ക് നൽകിയിരുന്നു.

കായിക അസോസിയേഷനുകൾ സംഘടിപ്പിച്ച സംസ്ഥാന, ദേശീയ മത്സരങ്ങളിലെ ജേതാക്കൾക്ക് സർക്കാർ തീരുമാനം തിരിച്ചടിയായി. കോവിഡ് കാലത്ത് വിദ്യാർഥികളുടെ ആനുകൂല്യം നഷ്ടപ്പെടാതിരിക്കാൻ പ്രത്യേക അനുമതി വാങ്ങിയാണ് അസോസിയേഷനുകൾ മത്സരം നടത്തിയത്. അത്‌ലറ്റിക്സിൽ മാത്രം നൂറിലേറെ വിദ്യാർഥികൾക്ക് പുതിയ തീരുമാനം വിനയായി. ഏഷ്യൻ നിലവാരത്തിലുള്ളവർ വരെ ഗ്രേസ് മാർക്ക് പട്ടികയ്ക്ക് പുറത്തു പോകുന്നത് പരിശീലകരെയും നിരാശരാക്കുന്നു. നടപടി വിവേചനപരമാണെന്ന് കായിക താരങ്ങൾ പറയുന്നു.

Related posts

Leave a Comment