Connect with us
inner ad

Kerala

കോവൂർ കുഞ്ഞുമോന്റെ പാർട്ടി വീണ്ടും പിളർന്നു

Avatar

Published

on

കൊല്ലം: ഇടതുമുന്നണിയിൽ കുന്നത്തൂർ എംഎൽഎ കോവൂർ കുഞ്ഞുമോൻ നയക്കുന്ന ആർഎസ്പി ലെനിനിസ്റ്റ് പാർട്ടി വീണ്ടും പിളർന്നു. സംസ്ഥാന സെക്രട്ടറി ഷാജി ഫിലിപ്പിന്റെ നേതൃത്വത്തിൽ ഒരു വിഭാഗം നേതാക്കളാണ് പാർട്ടി വിടുന്നത്. നേരത്തേ ജനറൽ സെക്രട്ടറി അഡ്വ. ബലദേവന്റെ നേതൃത്വത്തിൽ ഒരു വിഭാ​ഗം പാർട്ടി വിട്ടു പോയിരുന്നു. ഇവരിൽ നല്ല പങ്കും യുഡിഎഫിലുള്ള ഔദ്യോ​ഗിക ആർഎസ്പിയുടെ ഭാ​ഗമായി. സംസ്ഥാന സെക്രട്ടറി ഷാജി ഫിലിപ്പിന്റെ നേതൃത്വത്തിലാണ് പുതിയ പിളർപ്പ്.
കോവൂർ കുഞ്ഞുമോൻ എംഎൽഎ പാർട്ടിക്ക് അതീതനായി പ്രവർത്തിക്കുന്നുവെന്നും പാർട്ടിയോട് സഹകരിക്കുന്നല്ലെന്നുമാണ് നേതാക്കളുടെ ആരോപണം. 8 ജില്ലാ കമ്മിറ്റികൾ പാർട്ടി വിടുമെന്നും സംസ്ഥാന സെക്രട്ടറി ഷാജി ഫിലിപ്പ് പറയുന്നു.
എൽഡിഎഫ് സംസ്ഥാന കമ്മിറ്റിയിലുണ്ടായിരുന്ന ഷാജി ഫിലിപ്പ്, അമ്പലത്തറ ശ്രീധരൻ നായർ , കോവൂർ കുഞ്ഞുമോൻ എന്നിവർ ചേർന്നാണ് പുതിയ പാർട്ടി ഉണ്ടാക്കിയത്. തുടർന്ന് അമ്പലത്തറ ശ്രീധരൻ നായരെ സംസ്ഥാന സെക്രട്ടറിയാക്കി. 2001 മുതൽ കുന്നത്തൂർ മണ്ഡലത്തെ പ്രതിനിധാനം ചെയ്യുന്ന കുഞ്ഞുമോൻ പിന്നീടു നടന്ന 2 തിരഞ്ഞെടുപ്പിലും വിജയിച്ചു. 2016ൽ ഇടത് മുന്നണി അധികാരത്തിൽ വന്നപ്പോൾ ബോർഡ് കോർപറേഷൻ സ്ഥാനങ്ങളെ ചൊല്ലി കുഞ്ഞുമോനും അമ്പലത്തറയും തർക്കത്തിലായി. തുടർന്നു അമ്പലത്തറ ശ്രീധരൻ നായരെ പുറത്താക്കുകയായിരുന്നു. പിന്നീട് എസ്. ബലദേവിനെ സംസ്ഥാന സെക്രട്ടിയാക്കിയെങ്കിലും 2020ൽ പിഎസ് സി മെമ്പർ സ്ഥാനത്തെ ചൊല്ലി ബലദേവുമായി കുഞ്ഞുമോനുമായി തർക്കമുണ്ടായി. ഇതോടെ ബലദേവിനെയും പുറത്താക്കി. തുടർന്നാണ് കോട്ടയം സ്വദേശിയും ഷെവിലിയാറുമായി ഷാജി ഫിലിപ്പിനെ പാർട്ടി സെക്രട്ടറിയാക്കുന്നത്. പാർട്ടിയുമായി എംഎൽഎ സഹകരിക്കുന്നില്ലെന്നാരോപിച്ചാണ് മൂന്നാമത്തെ പിളർപ്പ് .

Continue Reading
Advertisement
VKSHNM NWS KWT 1000 x 180 PX-01
Click to comment

You must be logged in to post a comment Login

Leave a Reply

Kerala

ഫണ്ട് മുടങ്ങിയിട്ട് ഒന്‍പത് മാസം: അഭയ കേന്ദ്രങ്ങളിലെ അന്തേവാസികളും ജീവനക്കാരും പട്ടിണിയിലേക്ക്

Published

on

By

കെ.എന്‍ നവാസ് അലി

Advertisement
VKSHNM NWS KWT 1000 x 180 PX-01

മലപ്പുറം: സംസ്ഥാന വനിതാ ശിശു വികസന വകുപ്പിന് കീഴില്‍ ഗാര്‍ഹിക പീഡനത്തിനിരയായ സ്ത്രീകളെ സംരക്ഷിക്കുന്ന അഭയ കേന്ദ്രങ്ങള്‍ക്ക് സര്‍ക്കാര്‍ ഫണ്ട് മുടങ്ങിയിട്ട് ഒന്‍പത് മാസം. ഫണ്ട് ലഭിക്കാത്തതിനെ തുടര്‍ന്ന് കടുത്ത സാമ്പത്തിക പരാധീനതയിലായ അഭയ കേന്ദ്രങ്ങള്‍ അന്തേവാസികള്‍ക്ക് ഭക്ഷ്യവസ്തുക്കള്‍ വാങ്ങാന്‍ പോലും പണമില്ലാതെ പ്രയാസപ്പെടുകയാണ്. സര്‍ക്കാരിതര സംഘടനകള്‍ മുഖാന്തിരം നടത്തുന്ന ഹോമുകളിലെത്തുന്ന പീഡനത്തിനിരയായ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഭക്ഷണത്തിനും വൈദ്യ സഹായത്തിനും മരുന്നുകള്‍ക്കും വസ്ത്രത്തിനും ജീവനക്കാരുടെ ശമ്പളത്തിനും  വനിതാ ശിശു വികസന വകുപ്പാണ് പണം നല്‍കേണ്ടത് . എന്നാല്‍ ഇത് ഒമ്പത് മാസമായി മുടങ്ങി കിടക്കുകയാണ്. ഇത് മൂലം മിക്ക ഹോമുകളുടെയുെ പ്രവര്‍ത്തനം നിര്‍ത്തി വെക്കേണ്ട അവസ്ഥയിലാണ്. ഫണ്ട് അനുവദിക്കുന്നതിനായി അഭയകേന്ദ്രം ജീവനക്കാര്‍ വനിതാ ശിശു ഡയറക്ടറേറ്റിലും വനിതാ ശിശു വികസന മന്ത്രിയുടെ ഓഫീസിലും ഇടപെടുന്നുണ്ടെങ്കിലും സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ അപേക്ഷകളെല്ലാം തടഞ്ഞുവെക്കുകയാണ്. ഒന്നിനും കൃത്യമായ മറുപടിയോ ഫണ്ട് കൃത്യ സമയത്ത് കൊടുക്കുവാനുള്ള നടപടികളോ അധികൃതരുടെ ഭാഗത്ത് നിന്നുണ്ടാവുന്നില്ല.


മുഖ്യമന്ത്രിയുടെ നവകേരള സദസിലും ഈ വിഷയം പരാതിയായി എത്തി. അതിനും യാതൊരു നടപടികളും ഉണ്ടായിട്ടില്ല. അഭയ കേന്ദ്രത്തിലെ ജീവനക്കാര്‍ക്ക് തുച്ഛമായ ശമ്പളമാണ് അനുവദിച്ചിട്ടുള്ളത്. ഈസ്റ്റര്‍, പെരുന്നാള്‍, വിഷു തുടങ്ങിയ ആഘോഷ സമയമായിട്ടു പോലും മാസങ്ങളായി ഇവര്‍ക്ക് ശമ്പളം നല്‍കിയിട്ടില്ല. അതേസമയം കുട്ടികള്‍ ഉള്‍പ്പടെയുള്ള അന്തേവാസികള്‍ക്ക് ഭക്ഷണം മുടങ്ങാതിരിക്കാന്‍ നാടുമുഴുവന്‍ നടന്ന ഭക്ഷ്യവസ്തുക്കള്‍ കടം വാങ്ങേണ്ട ഗതികേടിലുമാണ് ജീവനക്കാര്‍. സ്ഥിരമായി ഭക്ഷ്യ വസ്തുക്കള്‍ നല്‍കിയിരുന്ന കടകള്‍ മാസങ്ങളുടെ കുടിശ്ശിക വന്നതോടെ പ്രയാസത്തിലാണ്. തുടര്‍ന്നും സാധനങ്ങള്‍ കടമായി നല്‍കാന്‍ സാധിക്കാത്തതിനാല്‍ മറ്റു വഴികള്‍ നോക്കാനാണ് പല കടക്കാരും പറയുന്നത്. അഭയ കേന്ദ്രം എന്ന പേരുള്ള ഷെല്‍ട്ടര്‍ ഹോമിനുള്ള നൂറു ശതമാനം ഫണ്ടും സംസ്ഥാന സര്‍ക്കാരാണ് നല്‍കുന്നത് . മുമ്പ് സംസ്ഥാന സാമൂഹ്യക്ഷേമ ബോര്‍ഡിന് കീഴിലായിരുന്ന കാലത്ത്്  ഫണ്ട് കൃത്യമായി ലഭിക്കുമായിരുന്നു. കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സാമൂഹ്യ ക്ഷേമ ബോര്‍ഡുകള്‍ നിര്‍ത്തലാക്കിയതിനെതുടര്‍ന്ന് വനിതാ ശിശു വികസന വകുപ്പിനു കീഴിലാണ് അഭയ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.

Advertisement
VKSHNM NWS KWT 1000 x 180 PX-01


അഭയ കേന്ദങ്ങള്‍ക്കുള്ള ഫണ്ടുകള്‍ വര്‍ഷത്തില്‍ നാല് ഗഡുക്കളായിട്ടാണ് നല്‍കുന്നത്. ഇതില്‍ മിക്ക കേന്ദ്രങ്ങള്‍ക്കും ഒരു ഗഡു മാത്രമാണ് ലഭിച്ചത്. ഓരോ ഗഡു ലഭിച്ച ശേഷവും ഫണ്ട് വിനിയോഗം (യു.സി) സംബന്ധിച്ച വിരങ്ങള്‍ സമര്‍പ്പിച്ചതിനു ശേഷമാണ് അടുത്ത ഗഡു അനുവദിക്കുന്നത്. എല്ലാ ജില്ലക്കാരും യു.സി നല്‍കാത്തതാണ് ഫണ്ട് അനുവദിക്കുന്നതിന് തടസ്സമായി പറഞ്ഞിരുന്നത്. ഏതെങ്കിലും ജില്ലയില്‍ നിന്നും റിപോര്‍ട്ട് ലഭിച്ചില്ലെങ്കില്‍ മറ്റു ജില്ലക്കാര്‍ക്കും ഫണ്ട് അനുവദിക്കാത്തത് ചോദ്യം ചെയ്യപ്പെട്ടിരുന്നു. ഇതിനു ശേഷം ഇലക്ട്രോണിക് ഫണ്ട് ട്രാന്‍സ്ഫറിലെ പ്രശ്‌നമാണ് ഫണ്ട് അനുവദിക്കുന്നത് വൈകുന്നതിന്റെ കാരണമെന്ന വിശദീകരണം വന്നു. എന്നാല്‍ ഇതും ശരിയല്ലെന്ന് പിന്നീട് വ്യക്തമായിരുന്നു.
നാല് ഗഡുക്കളായി തുക നല്‍കുക എന്ന നിബന്ധന മുന്‍പ് ഇല്ലായിരുന്നു. ഒരോ സാമ്പത്തിക വര്‍ഷവും അന്തേവാസികളുടെയും ജീവനക്കാരുടെയും എണ്ണം കണക്കാക്കി തുക അനുവദിക്കുകയാണ് ചെയ്തിരുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഒരു ഗഡു മാത്രമാണ് അഭയ കേന്ദ്രങ്ങള്‍ക്ക് അനുവദിച്ചത്. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലത്തെ പണം ആഗസ്റ്റ് മാസത്തിലാണ് അനുവദിച്ചത്. അതിനു ശേഷം തുക അനുവദിച്ചിട്ടില്ല.

വനിതാ ശിശു വികസന വകുപ്പിലും മന്ത്രിക്കും നിരന്തരം പരാതി അയച്ചതിനെ തുടര്‍ന്ന് തുക അനുവദിച്ചതായി കഴിഞ്ഞ മാര്‍ച്ച് അവസാനത്തില്‍ ജില്ലാ ഓഫിസില്‍ അറിയിപ്പ് ലഭിച്ചിരുന്നു.  എന്നാല്‍ ഇതിന്റെ പേരിലും ജീവനക്കാരെ കബളിപ്പിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. അറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്ന് ബില്ലുകള്‍ ട്രഷറിയിലേക്ക നല്‍കിയിരുന്നു. എന്നാല്‍ മാര്‍ച്ച് 23ന് ശേഷമുള്ള ബില്ലുകള്‍ ക്യവിലിടാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കി. പിന്നീട്, സാമ്പത്തിക വര്‍ഷം കഴിഞ്ഞതിനാല്‍ ബില്ലുകള്‍ ലാപ്‌സായി എന്ന അറിയിപ്പാണ് ലഭിച്ചത്. ഇനി ആദ്യം മുതല്‍ തന്നെ എല്ലാം തയ്യാറാക്കി വീണ്ടും ഓരോ ജില്ലയിലെയും  വനിതാ ശിശു വികസന വകുപ്പ് ഓഫിസിലേക്ക് അയക്കണം. അവിടെ നിന്നും ഡയറക്ടറേറ്റിലെത്തി, ധനവകുപ്പിന്റെ അംഗീകാരം ലഭിച്ച് ആദ്യം മുതല്‍ തന്നെ എല്ലാ കാര്യങ്ങളും നടക്കണം. ഇതിന് വീണ്ടും മാസങ്ങളെടുക്കും. ഒരു അന്തേവാസിക്ക് 60 രൂപയാണ് ഒരു ദിവസത്തേക്ക് അനുവദിച്ചിട്ടുള്ളത്. ഇത് കൊണ്ട് മൂന്നു നേരം ഭക്ഷണം നല്‍കാന്‍ കഴിയാത്തതിനാല്‍ കൈയ്യില്‍ നിന്നും പണമെടുത്താണ് അഭയ കേന്ദ്രങ്ങള്‍ നടത്തിക്കൊണ്ടു പോകുന്നത്. ഇത്തരം സ്ഥാപനങ്ങള്‍ക്ക് നല്‍കുന്ന തുകയാണ് കഴിഞ്ഞ ഒന്‍പത് മാസമായി നല്‍കാതെ സര്‍ക്കാര്‍ പിടിച്ചുവെക്കുന്നതും അന്തേവാസികളെയും ജീവനക്കാരെയും കൊടുംപട്ടിണിയിലേക്ക് തള്ളിയിടുന്നതും.

Advertisement
VKSHNM NWS KWT 1000 x 180 PX-01
Continue Reading

Choonduviral

അന്ന് ഉമ്മൻ ചാണ്ടി, ഇന്ന് കൊടിക്കുന്നിൽ:
വിജയരഥമുരുട്ടി യൂസഫലി ഖാൻ

Published

on

Advertisement
VKSHNM NWS KWT 1000 x 180 PX-01

കൊട്ടാരക്കര: വിജയ സാരഥികൾക്കൊപ്പം യൂസഫലി ഖാനിത് എട്ടാമത്തെ പൊതു തെരഞ്ഞെടുപ്പാണ്. കഴിഞ്ഞ 7 തെരഞ്ഞെടുപ്പിലും വിജയ ‘സാരഥിയായിരുന്നു യൂസഫലി. തെരഞ്ഞെടുപ്പിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് തുറന്ന ജീപ്പിലുള്ള പര്യടനം. ഇതിൽ ജീപ്പ് ഓടിക്കുന്ന ഡ്രൈവറുടെ പരിചയസമ്പത്തും ‘രാശിയും’പ്രധാനഘടകമാണ്. ഈരാറ്റുപേട്ട തെക്കേക്കര സ്വദേശി യൂസഫലി ഖാൻ എന്ന അറുപത്തിരണ്ടുകാരൻ ഇത് രണ്ടും തികഞ്ഞ ഡ്രൈവറാണ്.


1983ലാണ് യൂസഫലി പര്യടന വാഹനത്തിന്റെ മുൻ സീറ്റിലെത്തുന്നത്. പൂഞ്ഞാറിലായിരുന്നു ആദ്യ രണ്ടു തവണ തുറന്ന ജീപ്പ് ഓടിച്ചത്. പിന്നീട്  പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടിയുടെ തെരഞ്ഞെടുപ്പ് കാലത്തെ തുറന്ന ജീപ്പിന്റെ പതിവ് സാരഥിയായി. ഇക്കുറി മാവേലിക്കര പാർലമെന്റ് നിയോജക മണ്ഡലത്തിൽ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർഥി കൊടിക്കുന്നിൽ സുരേഷിനെയും കൂട്ടി സഞ്ചരിക്കാനാണ് യൂസഫലിയുടെ നിയോഗം.

Advertisement
VKSHNM NWS KWT 1000 x 180 PX-01


മറ്റു വാഹനങ്ങൾ ഓടിക്കുന്നതുപോലെ എളുപ്പമല്ല തുറന്ന ജീപ്പിൽ സ്ഥാനാർഥിയെയും പ്രവർത്തകരെയുമായി പോകുന്നതെന്ന് യൂസഫലി പറയുന്നു. സ്ഥാനാർഥിക്ക് വേണ്ട വെള്ളവും ലഘു ഭക്ഷണവും വണ്ടിയിൽ ഉണ്ടെന്ന് ഉറപ്പാക്കേണ്ടതും  സമയക്രമം പാലിക്കേണ്ടതിന്റെയും ചുമതല ഡ്രൈവർക്കാണ്. ഉമ്മൻചാണ്ടി സാറിനോടൊപ്പം ജോലി ചെയ്തതു വലിയ അനുഭവമാണെന്ന് യൂസഫലി പറയുന്നു. അതിരാവിലെ തുടങ്ങുന്ന പര്യടനം രാത്രി വൈകിയും തുടരും. ജീപ്പ് നിറയെ പ്രവർത്തകരുണ്ടാകും. ഉച്ചഭക്ഷണത്തിന് അല്പനേരം നിർത്തുന്നത് കൂടെയുള്ളവർക്ക് വേണ്ടിയാണ്. എത്ര തിരക്കിൽ ആണെങ്കിലും കൂടെ ഉള്ളവരുടെ വലുപ്പച്ചെറുപ്പം നോക്കാതെ കുഞ്ഞൂഞ്ഞ് കാര്യങ്ങൾ അന്വേഷിക്കും.


 കൊടിക്കുന്നിൽ സുരേഷും ഉമ്മൻചാണ്ടിയും തമ്മിൽ ഇങ്ങനെയുള്ള കാര്യങ്ങളിൽ ഒരുപാട് സമാനതകളുണ്ട്. ഇരുവരും മടിയും ക്ഷീണവും ഇല്ലാതെ എത്ര നേരം വേണമെങ്കിലും ജീപ്പിൽ നിൽക്കും. ഭക്ഷണം കഴിക്കുന്ന സ്ഥലത്ത് എത്തിയാൽ ആദ്യം അന്വേഷിക്കുന്നത് നമ്മളെ ആകും. ഒരുമിച്ചിരുന്നാണ് ഭക്ഷണം കഴിക്കുന്നത്. ക്ഷമ നശിക്കില്ല, ആരോടും ദേഷ്യപ്പെടില്ല. ഉമ്മൻചാണ്ടിയെ കുറിച്ച് പറഞ്ഞപ്പോൾ യൂസഫലിയുടെ ശബ്ദമൊന്നിടറി. കൊട്ടിക്കലാശം കഴിഞ്ഞ്  യൂസഫലി ഈരാറ്റുപേട്ടയ്ക്ക് മടങ്ങും. അവിടെ വാടകയ്ക്ക് എടുത്ത ഓട്ടോ ഓടിച്ചാണ് യൂസഫലി കഴിയുന്നത്. ഭാര്യയും രണ്ട് പെൺമക്കളുമുണ്ട്. സ്വന്തമായി ഒരു ഓട്ടോ എന്നത് യൂസഫലിക്ക് ഇപ്പോഴും വിദൂര സ്വപ്നമാണ്.

Advertisement
VKSHNM NWS KWT 1000 x 180 PX-01
Continue Reading

Featured

സെക്രട്ടേറിയറ്റിലെ സിപിഎം സംഘടനാ ഭാരവാഹികള്‍ തമ്മില്‍ കൂട്ടത്തല്ല് 

Published

on

By

തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ ഭരണാനുകൂല സംഘടനാ ഭാരവാഹികള്‍ തമ്മില്‍ വാക്കേറ്റവും കയ്യാങ്കളിയും. സെക്രട്ടേറിയറ്റിലെ സിപിഎം സര്‍വീസ് സംഘടനയായ കേരള സെക്രട്ടേറിയറ്റ് എംപ്ലോയിസ് അസോസിയേഷനിലെ നേതാക്കന്‍മാര്‍ തമ്മിലുള്ള വാക്കേറ്റമാണ് കയ്യാങ്കളിയിലേക്ക് പോയത്. പ്രസിഡന്റിന്റെ വിഭാഗവും ജനറല്‍ സെക്രട്ടറി വിഭാഗവും തമ്മിലാണ് പോരടിച്ചത്. ഏതാനും മാസങ്ങളായി ഇരുവിഭാഗവും രൂക്ഷമായ അഭിപ്രായ വ്യത്യാസത്തിലായിരുന്നു. ജനറല്‍ സെക്രട്ടറി ചീഫ് എഡിറ്ററായ മാഗസീനില്‍ എതിര്‍ വിഭാഗത്തിലെ ഭാരവാഹികളുടെ ഫോട്ടോ ചെറുതായതാണ് ഇന്നലെ ഭാരവാഹികള്‍ തമ്മില്‍ വാക്കേറ്റം നടന്നത്. കാന്റീന്‍ മാനേജിംഗ് കമ്മിറ്റി അംഗത്തിന്റെ ഫോട്ടോ മുഖ മാസികയായ സെക്രട്ടേറിയറ്റ് സര്‍വ്വീസില്‍ അപ്രധാനമായി കൊടുത്തതിനെ കാന്റീന്‍ മാനേജിംഗ് കമ്മിറ്റി അംഗം പത്രാധിപകരായ നിര്‍വ്വാഹക സമിതി അംഗത്തോട് ചോദിച്ചതാണ് സംഭവങ്ങളുടെ തുടക്കം. വര്‍ഷങ്ങളായി പ്രസിഡന്റ് സ്ഥാനത്ത് തുടരുന്ന ഹണി ആ സ്ഥാനത്ത് നിന്ന് മാറണമെന്നാവശ്യവും ശക്തമാണ്. എന്നാല്‍ ഇതിനോടെന്നും ഹണി അനുകൂലികള്‍ യോജിച്ചിരുന്നില്ല. ജനറല്‍ സെക്രട്ടറിയുടെ പക്ഷക്കാരനായ സെക്രട്ടറിയെ മര്‍ദ്ദിച്ചെന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇന്നലെ രാവിലെ സംഘടന ഹാളില്‍ വച്ചായിരുന്നു വാക്കേറ്റം തുടങ്ങിയത്. ഇരുപക്ഷവും നടന്ന ചര്‍ച്ച അടിയിലേക്ക് കലാശിക്കുകയായിരുന്നു.

Advertisement
VKSHNM NWS KWT 1000 x 180 PX-01

സംഘടന ഹാളില്‍ അടി നടക്കുന്ന വിവരം അറിഞ്ഞ് ഹണി അനുകൂലിയായ സിപിഎം സര്‍വീസ് സൊസൈറ്റി പ്രസിഡന്റ് ഹാളില്‍ എത്തിയപ്പോഴേക്കും വാക്കേറ്റം രൂക്ഷമായി. ഹാളില്‍ നിന്ന് ഇരുപക്ഷത്തേയും ഇറക്കിവിട്ടു. തുടര്‍ന്ന് ചേരിതിരിഞ്ഞ് സെക്രട്ടേറിയറ്റ് ക്യാമ്പസിന്റെ വിവിധ ഭാഗങ്ങളില്‍ തര്‍ക്കങ്ങളുമുണ്ടായി. ജീവനക്കാരുടെ വാട്ട്‌സ് അപ്പ് ഗ്രൂപ്പില്‍ ഇവരുടെ ചേരിതിരിഞ്ഞുള്ള അടി ചര്‍ച്ചയായതോടെയാണ് സംഭവം പുറം ലോകമറിഞ്ഞത്. ജൂണ്‍ മാസമാണ് സംഘടനയുടെ വാര്‍ഷിക യോഗം. തെരഞ്ഞെടുപ്പ് കാലത്തെ ചേരിതിരിഞ്ഞുള്ള അടി സിപിഎം ഗൗരവമായി എടുത്തിരിക്കുകയാണ്. പ്രസിഡന്റും ജനറല്‍ സെക്രട്ടറിയുമായി പുതിയ ആളുകള്‍ സംഘടനയെ നയിക്കാന്‍ വരട്ടെയെന്ന നിലപാടാണ് സിപിഎം പാര്‍ട്ടി സെക്രട്ടറിയുടേത്.

Advertisement
VKSHNM NWS KWT 1000 x 180 PX-01
Continue Reading

Featured