സ്‌പൈസസ് ബോര്‍ഡില്‍ വിവിധ ഒഴിവുകള്‍

കൊച്ചി: സ്‌പൈസസ് ബോര്‍ഡില്‍ കരാര്‍ അടിസ്ഥാനത്തില്‍ വിവിധ തസ്തികളിലേയ്ക്കുള്ള ഒഴിവുകളില്‍ അപക്ഷേ ക്ഷണിച്ചു.

1. കൊച്ചി ഓഫീസില്‍ സെര്‍വര്‍ ആന്‍ഡ് നെറ്റ് വര്‍ക്ക് അഡ്മിനിസ്‌ട്രേറ്റീവ് ട്രെയിനികള്‍, സിസ്റ്റം സപ്പോര്‍ട്ട് ട്രെയിനികള്‍. ആവശ്യമായ യോഗ്യതകള്‍: അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് കമ്പ്യൂട്ടര്‍ എന്‍ജിനീയറിംഗ്, കമ്പ്യൂട്ടര്‍ സയന്‍സ്, ഐടി, ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്നിവയില്‍ ബിഇ/ബിടെക് അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍, കമ്പ്യൂട്ടര്‍ സയന്‍സ്, ഐടി എന്നിവയില്‍ ഡിഗ്രി/പിജി. സിസ്റ്റം സപ്പോര്‍ട്ട് ട്രെയിനികള്‍ക്ക് മേല്‍പ്പറഞ്ഞ യോഗ്യതകള്‍ അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ എന്‍ജിനീയറിംഗ്, കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍, ഐടി എന്നിവയില്‍ പോളിടെക്‌നികളില്‍ നിന്നുള്ള ത്രിവത്സര ഡിപ്ലോമ. എഴുത്തുപരീക്ഷിയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം. കരാര്‍ കാലാവധി 2 വര്‍ഷം. പ്രതിമാസ സ്റ്റൈപ്പന്‍ഡ് 18,000 രൂപ. പ്രായപരിധി 30 വയസ്സ്. വാക്ക്-ഇന്‍-പരീക്ഷയ്ക്ക് പാലാരിവട്ടത്തുള്ള സ്‌പൈസസ് ബോര്‍ഡ് ഓഫീസില്‍ 2022 ജനുവരി 9 ന് 10 മണിക്ക് ഹാജരാവുക.

2. ഇടുക്കി പുറ്റടിയിലെ സ്‌പൈസസ് പാര്‍ക്കില്‍ സിസ്റ്റം സ്‌പ്പോര്‍ട്ട് എന്‍ജിനീയര്‍ ട്രെയിനി. ആവശ്യമായ യോഗ്യതകള്‍: അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് കമ്പ്യൂട്ടര്‍ എന്‍ജിനീയറിംഗ്, കമ്പ്യൂട്ടര്‍ സയന്‍സ്, ഐടി, ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്നിവയില്‍ ബിഇ/ബിടെക് അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍, കമ്പ്യൂട്ടര്‍ സയന്‍സ്, ഐടി എന്നിവയില്‍ ഡിഗ്രി/പിജി. അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ എന്‍ജിനീയറിംഗ്, കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍, ഐടി എന്നിവയില്‍ പോളിടെക്‌നികളില്‍ നിന്നുള്ള ത്രിവത്സര ഡിപ്ലോമ. കരാര്‍ കാലാവധി 2 വര്‍ഷം. പ്രതിമാസ സ്റ്റൈപ്പന്‍ഡ് 18,000 രൂപ. പ്രായപരിധി 30 വയസ്സ്. വാക്ക്-ഇന്‍-പരീക്ഷയ്ക്ക് പാലാരിവട്ടത്തുള്ള സ്‌പൈസസ് ബോര്‍ഡ് ഓഫീസില്‍ 2022 ജനുവരി 9 ന് 10 മണിക്ക് ഹാജരാവുക.

3. ഇടുക്കി മൈലാടുംപാറയിലെ ഇന്ത്യന്‍ കാര്‍ഡമം റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ബയോടെക്‌നോളജിയിലും അനലിറ്റിക്കല്‍ കെമിസ്ട്രിയിലും റിസര്‍ച്ച് അസോസിയേറ്റ്‌സ്. ഒഴിവുകളുടെ എണ്ണം രണ്ട്. ആവശ്യമായ യോഗ്യതകള്‍: പിഎച്ച്ഡി. പിസിആര്‍ മെഷീനുകള്‍, ഇലക്ട്രോഫെറോസിസ് അപ്പാരറ്റസ്, സ്‌പെക്ട്രോഫോട്ടോമീറ്റര്‍, ടിഷ്യു കള്‍ച്ചര്‍ ലാബ് ഉപകരണങ്ങള്‍ എന്നിവയില്‍ വൈദഗ്ധ്യം. പ്രായപരിധി 2021 ഡിസംബര്‍ 31ന് 45 വയസ്സ്. മാസശമ്പളം 35,000 രൂപ. 2021 ഡിസംബര്‍ 31-നു മുമ്പ് sbicriadmn2021@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ അപേക്ഷിക്കുക.

4. സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍മാര്‍ (പിഎച്ച്പി). രണ്ട് ഒഴിവുകള്‍. ആവശ്യമായ യോഗ്യതകള്‍: കമ്പ്യൂട്ടര്‍ എന്‍ജിനീയറിംഗ്, കമ്പ്യൂട്ടര്‍ സയന്‍സ്, ഐടി, ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്നിവയില്‍ ബിഇ/ബിടെക് അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍, കമ്പ്യൂട്ടര്‍ സയന്‍സ്, ഐടി എന്നിവയില്‍ പിജി. പിഎച്ച്പി, എസ്‌ക്യുഎല്‍, വെബ്/അപ്ലിക്കേഷന്‍സ്, സെര്‍വറുകള്‍, അപ്ലിക്കേഷന്‍ ഫ്രെയിംവര്‍ക്കുകളില്‍ എന്നിവയില്‍ പ്രാവീണ്യം. പിഎച്ച്പിയില്‍ ഒരു വര്‍ഷത്തെ പ്രവര്‍ത്തിപരിചയം. പ്രായപരിധി 40. ശമ്പളം ആദ്യവര്‍ഷം പ്രതിനമാസം 25,000 രൂപ, രണ്ടാം വര്‍ഷം 27,000 രൂപ. വാക്ക്-ഇന്‍-പരീക്ഷയ്ക്ക് പാലാരിവട്ടത്തുള്ള സ്‌പൈസസ് ബോര്‍ഡ് ഓഫീസില്‍ 2021 ഡിസംബര്‍ 30ന് 10 മണിക്ക് ഹാജരാവുക.

5. സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍ (ഒാറക്ക്ള്‍). ഒഴിവുകളുടെ എണ്ണം ഒന്ന്. ആവശ്യമായ യോഗ്യതകള്‍: കമ്പ്യൂട്ടര്‍ എന്‍ജിനീയറിംഗ്, കമ്പ്യൂട്ടര്‍ സയന്‍സ്, ഐടി, ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്നിവയില്‍ ബിഇ/ബിടെക് അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍, കമ്പ്യൂട്ടര്‍ സയന്‍സ്, ഐടി എന്നിവയില്‍ പിജി. ഓറക്ക്ള്‍ 10 ജി, എസ്‌ക്യുഎല്‍, പിഎല്‍, എസ്‌ക്യുഎല്‍, ഓറക്ക്ള്‍ ഫോംസ്, റിപ്പോര്‍ട്‌സ് എന്നിവയില്‍ പ്രാവീണ്യം. ഡേറ്റാബേസില്‍ ചുരുങ്ങിയത് ഒരു വര്‍ഷം പ്രവര്‍ത്തി പരിചയം പ്രായപരിധി 40. പ്രതിമാസ ശമ്പളം ആദ്യവര്‍ഷം 25,000 രൂപ, രണ്ടാം വര്‍ഷം 27000 രൂപ. വാക്ക്-ഇന്‍-പരീക്ഷയ്ക്ക് പാലാരിവട്ടത്തുള്ള സ്‌പൈസസ് ബോര്‍ഡ് ഓഫീസില്‍ 2021 ഡിസംബര്‍ 30ന് 10 മണിക്ക് ഹാജരാവുക.

6. പ്രൊജക്റ്റ് അസിസ്റ്റന്റ്: ഒഴിവുകളുടെ എണ്ണം ഒന്ന്. കമ്പ്യൂട്ടര്‍ എന്‍ജിനീയറിംഗ്, കമ്പ്യൂട്ടര്‍ സയന്‍സ്, ഐടി, ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്നിവയില്‍ ബിഇ/ബിടെക് അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍, കമ്പ്യൂട്ടര്‍ സയന്‍സ്, ഐടി എന്നിവയില്‍ പിജി. പിഎച്ച്പി, എസ്‌ക്യുഎല്‍, വെബ്/അപ്ലിക്കേഷന്‍സ്, സെര്‍വറുകള്‍, അപ്ലിക്കേഷന്‍ ഫ്രെയിംവര്‍ക്കുകള്‍ എന്നിവയില്‍ പ്രാവീണ്യം. സോഫ്റ്റ് വെയര്‍ വികസനം, പിഎച്ച്പി ഉപയോഗിച്ചുള്ള മെയിന്റനന്‍സ് എന്നിവയില്‍ ചുരുങ്ങിയത് ഒരു വര്‍ഷം പ്രവര്‍ത്തിപരിചയം. പ്രായപരിധി 40. പ്രതിമാസ ശമ്പളം ആദ്യവര്‍ഷം 25,000 രൂപ, രണ്ടാം വര്‍ഷം 27000 രൂപ. വാക്ക്-ഇന്‍-പരീക്ഷയ്ക്ക് പാലാരിവട്ടത്തുള്ള സ്‌പൈസസ് ബോര്‍ഡ് ഓഫീസില്‍ 2021 ഡിസംബര്‍ 30ന് 10 മണിക്ക് ഹാജരാവുക.

കൂടുതല്‍ വിവരങ്ങള്‍ക്ക് www.indianspices.com സന്ദര്‍ശിക്കുക.

Related posts

Leave a Comment