Delhi
എസ്പിജി തലവൻ അരുൺകുമാർ സിൻഹ അന്തരിച്ചു

ന്യൂഡൽഹി: സ്പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് (എസ്പിജി) തലവൻ അരുൺ കുമാർ സിൻഹ ഐപിഎസ് അന്തരിച്ചു. 2016 മുതൽ എസ്പിജി ഡയറക്ടറായി പ്രവർത്തിച്ച് വരികയായിരുന്നു. ക്യാൻസർ ബാധിതനായി ചികിത്സയിലിരിക്കെ ഗുരുഗ്രാമിലെ ആശുപത്രിയിലായിരുന്നു അന്ത്യം. പ്രധാനമന്ത്രിയുടെ സുരക്ഷാ വിഭാഗത്തിന്റെ ചുമതല വഹിച്ചിരുന്ന കേരള കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥനാണ് അരുൺ കുമാർ സിൻഹ. 1987 ബാച്ച് കേരള കേഡർ ഐപിഎസ് ഉദ്യോഗസ്ഥനായ അദ്ദേഹത്തിന്റെ കാലാവധി മെയിൽ കേന്ദ്രം നീട്ടി നൽകിയിരുന്നു.
Delhi
മോഡികോണമിക്സ് രാജ്യം തകർത്തു: ജെബി മേത്തർ

ന്യൂഡൽഹി: രാജ്യത്തിന്റെ പൊതുക്കടം കഴിഞ്ഞ പത്ത് വർഷത്തിനുളളിൽ മൂന്നിരട്ടി വർദ്ധിച്ചതിന്റെ കാരണം പ്രധാനമന്ത്രി നരേന്ദ്ര മോഡി വിശദീകരിക്കണമെന്ന് രാജ്യസഭയിൽ ജെബി മേത്തർ ആവശ്യപ്പെട്ടു. 2014 മാർച്ച് 31 ന് കോൺഗ്രസ് ഭരണ കാലത്ത് 58.60 ലക്ഷം കോടി ആയിരുന്ന രാജ്യത്തിന്റെ പൊതുകടം ഇപ്പോൾ 155.60 ലക്ഷം കോടിയായി. പൊതു കടം ജി.ഡി.പി യുടെ 57.10 ശതമാനമായി ഉയർന്നു. ഒൻപത് വർഷം കൊണ്ട് ഒരു ഇന്ത്യൻ പൗരന്റെ കട ബാധ്യത 2.53 ലക്ഷം രൂപയായി. സമസ്ത മേഖലകളിലും രാജ്യം പിന്നാക്കം പോയത് വസ്തുതകൾ നിരത്തിയാണ് ജെബി മേത്തർ പ്രധാനമന്ത്രിയോട് ചോദ്യങ്ങൾ ഉന്നയിച്ചത്. തൊഴിലില്ലായ്മ പത്ത് വർഷം കൊണ്ട് ഇരട്ടിയായി 2014 ലെ 4.90 ൽ നിന്ന് 7.90 ശതമാനമായി ഉയർന്നു. ആഗോള പട്ടിണി സൂചിക 55 ൽ നിന്ന് 111 ലേക്ക് കുത്തനെ താഴ്ന്നു. ലോക സാമ്പത്തിക ഫോറത്തിന്റെ ജെൻഡർ ഗ്യാപ് റിപ്പോർട്ട് പ്രകാരം 114 ാം സ്ഥാനത്തുനിന്നും 127 ലേക്ക് താഴ്ന്നു. ഇതാണോ മോഡികോണമിക്സ്- ജെബി മേത്തർ ചോദിച്ചു. ഇന്ധന വില കുറയ്ക്കുമെന്നത് വെറും ഇലക്ഷൻ വാഗ്ദാനമായി ചുരുങ്ങി. 2014ൽ ലിറ്ററിന് 72.26 രൂപക്ക് ലഭിച്ചിരുന്ന പെട്രോളിന് ഇപ്പോൾ വില100 രൂപക്ക് മുകളിലാണ്. ഡീസൽ വില 55.49 ൽ നിന്ന് 90 രൂപക്ക് മുകളിലായി. മണ്ണെണ്ണയ്ക്കും പാചക വാതക സിലണ്ടറിനും വില കൂട്ടി. ആഗോള തലത്തിൽ ക്രൂഡ് വില കുറഞ്ഞ നിൽക്കെയായിരുന്നു ഈ വർദ്ധന. 2022 ലെ ലോക അസമത്വ റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ ശരാശരി ഭവന സമ്പത്ത് 9,83 ലക്ഷമാണ്. ഇന്ത്യൻ കറൻസിയുടെ വിനിമയ നിരക്ക് 2014 മാർച്ചിൽ 59.90 ൽ നിന്ന് 83.41 രൂപയിലേക്ക് കൂപ്പുകുത്തിയത് എന്തു കൊണ്ടെന്ന് പ്രധാനമന്ത്രി വിശദീകരിക്കണം.അറുപത് വർഷത്തെ കോൺഗ്രസ് ഭരണമാണ് രാജ്യം വികസിപ്പിച്ചത്. പൊതു മേഖലയിലെ 6 ലക്ഷം കോടി രൂപയുടെ വിഭവങ്ങൾ പ്രധാനമന്ത്രിയുടെ സുഹൃത്തുക്കളായ സ്വകാര്യ വ്യവസായികൾക്ക് കൈമാറി.138 വർഷമായി ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന പാർട്ടിയാണ് കോൺഗ്രസ്. അടുത്തയിടെ നടന്ന ഇലക്ഷനിൽ ബി.ജെ.പി. ക്ക് ലഭിച്ചതിനേക്കാൾ 11 ലക്ഷം വോട്ട് അധികം ലഭിച്ചത് കോൺഗ്രസിനാണ്. ബി.ജെ.പി.ക്ക് 4.81 കോടി വോട്ടും കോൺഗ്രസിന് 4.92 കോടി ജനങ്ങളുമാണ് വോട്ട് ചെയ്തത്. കോൺഗ്രസിനെ ജനങ്ങൾ കൈവിടില്ലെന്ന് ജെബി മേത്തർ പ്രധാനമന്ത്രിയെ ഓർമ്മിപ്പിച്ചു.
Delhi
രേവന്ത് റെഡ്ഡി തെലങ്കാന മുഖ്യമന്ത്രി; സത്യപ്രതിജ്ഞ മറ്റന്നാൾ

ന്യൂഡൽഹി: രേവന്ത് റെഡ്ഡി തെലങ്കാന മുഖ്യമന്ത്രി. സത്യപ്രതിജ്ഞ മറ്റന്നാളെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ അറയിച്ചു. ഉപമുഖ്യമന്ത്രിമാർ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ നാളെ തീരുമാനം ഉണ്ടായേക്കും.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ
ഖർഗെയുടെ വസതിയിൽ ചേർന്ന
യോഗത്തിലാണ് തീരുമാനം. സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ, രാഹുൽ
ഗാന്ധി, സംസ്ഥാനത്തിന്റെ പ്രത്യേക നിരീക്ഷകൻ ഡി.കെ.ശിവകുമാർ, എഐസിസി നിരീക്ഷകൻ മാണിക് റാവു താക്കറെ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
Delhi
അഞ്ചിൽ അങ്കം; നാല് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം മണിക്കൂറുകൾക്കകം; പ്രതീക്ഷയോടെ കോൺഗ്രസ്

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള സെമിഫൈനൽ പോരാട്ടമായി കണക്കാക്കപ്പെടുന്ന 5 സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം കാതോർത്തിരിക്കുകയാണ് രാജ്യം. രാജസ്ഥാൻ, മധ്യപ്രദേശ്, തെലുങ്കാന, ഛത്തീസ്ഗഡ് എന്നിവിടങ്ങളിലെ വോട്ടെണ്ണൽ മണിക്കൂറുകൾക്കകം ആരംഭിക്കും. മിസോറാമിൽ നാളെയാണ് വോട്ടെണ്ണൽ. അടുത്തകാലത്തൊന്നുമില്ലാത്ത വിധം വലിയ ശുഭപ്രതീക്ഷയോടെയാണ് കോൺഗ്രസ് തെരഞ്ഞെടുപ്പ് തെരഞ്ഞെടുപ്പ് ഫലത്തിനായി കാത്തിരിക്കുന്നത്. ഭൂരിഭാഗം എക്സിറ്റ്പോൾ ഫലങ്ങളും തിരഞ്ഞെടുപ്പ് കാറ്റ് കോൺഗ്രസിന് അനുകൂലമാണെന്നാണ് വിലയിരുത്തുന്നത്.
ഛത്തീസ്ഗഡിലും രാജസ്ഥാനിലും കോൺഗ്രസ് ഭരണം നിലനിർത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. തെലങ്കാനയിൽ ഇത്തവണ ഭരണം പിടിക്കുമെന്ന കോൺഗ്രസ് ഉറച്ച പ്രതീക്ഷയിലാണ്. കനത്ത പോരാട്ടം നടക്കുന്ന മധ്യപ്രദേശിൽ കോൺഗ്രസസിന് മുൻതൂക്കം എന്നാണ് ഒട്ടുമിക്ക എക്സിറ്റ് ഫലങ്ങളും പ്രവചിക്കുന്നത്.
-
Kerala3 months ago
വീണ ജോർജിനെ മാറ്റണം; ജനങ്ങൾക്ക് വേണ്ടിയാണ് പറയുന്നതെന്ന് ഡോ. എസ്.എസ്. ലാൽ
-
Kerala2 months ago
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്: മുഖ്യപ്രതി സതീഷ്കുമാർ ഒരു കോടി രൂപ നൽകിയെന്ന് വെളിപ്പെടുത്തലുമായി ജ്വല്ലറി ഉടമ
-
Kerala3 months ago
ഗണേഷ്കുമാർ ആറ് മാസം തടവിൽ പാർപ്പിച്ചു; സോളാർ കേസിലെ പരാതിക്കാരിയുടെ വെളിപ്പെടുത്തൽ
-
Featured2 months ago
‘സർക്കാരിനെതിരെ വിധിയെഴുതി വിദ്യാർത്ഥികളും’; എംജി സർവകലാശാല തിരഞ്ഞെടുപ്പിൽ കെഎസ്യു മുന്നേറ്റം
-
News2 months ago
പിറന്നാൾ ദിനത്തിൽ കുഞ്ഞിന് വ്യത്യസ്തമായൊരു സമ്മാനമൊരുക്കി മാതാവ്
-
Palakkad1 month ago
പാലക്കാട് ജില്ലയിലെ ക്യാമ്പസുകളിൽ കെഎസ്യു തേരോട്ടം
-
Kerala1 month ago
പങ്കാളിത്ത പെൻഷൻ ഉടൻ പിൻവലിക്കണം; സെക്രട്ടേറിയറ്റ് അസോസിയേഷൻ -
Alappuzha3 months ago
ഡോ. പ്രീതി അഗസ്റ്റിന് ഒന്നാം റാങ്ക്
You must be logged in to post a comment Login