യുവാവിന്‍റെ ബീജം സമാഹരിച്ചു, പക്ഷേ, അച്ഛനാകാനുള്ള മോഹം പൊലിഞ്ഞു

അഹമ്മദാബാദ്: കുഞ്ഞിക്കാല്‍ കാണണമെന്ന മോഹം ബാക്കിയാക്കി, ദമ്പതികളില്‍ യുവാവ് കോവിഡിനു കീഴടങ്ങി. നിയമപോരാട്ടത്തിലൂടെ ഭര്‍ത്താവിന്‍റെ ബീജം സംഭരിച്ച യുവതി ഗര്‍ഭധാരണത്തിനു കാത്തിരിക്കുന്നു. ഗുജറാത്തിലാണ് യുദമ്പതികളെ വിധി വേട്ടയാടിയത്.

ഒരു കുഞ്ഞ് വേണമെന്ന് ഭാര്യ ആഗ്രഹം പ്രകടിപ്പിച്ചതിനെത്തുടർന്ന് ഹൈക്കോടതി ഉത്തരവിട്ട പശ്ചാത്തലത്തിൽ ഭര്‍ത്താവായ യുവാവില്‍ നിന്നു ബീജം സംഭരിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. ഇതനുസരിച്ച് അധികം വൈകാതെ അതീവ ഗുരുതരാവസ്ഥയിലുള്ള യുവാവില്‍ നിന്ന് ഡോക്റ്റര്‍മാര്‍ ബീജം സംഭരിക്കുകയും ചെയ്തു. എന്നാല്‍ അധികം വൈകാതെ, ബീജമെടുപ്പിന് വിധേയനായ കോവിഡ് രോഗി മരിച്ചു.

ഭാര്യയുടെ ആവശ്യപ്രകാരം ഭാവിയിൽ കൃത്രിമഗർഭധാരണത്തിനായാണ് ഗുരുതരാവസ്ഥയിലുള്ള രോഗിയുടെ ബീജം ശേഖരിച്ചത്. അടുത്തദിവസംതന്നെ ഇദ്ദേഹം മരണമടഞ്ഞു. അഹമദബാദ് വഡോദര സ്റ്റെർലിങ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന 32-കാരനാണ് കഴിഞ്ഞദിവസം മരിച്ചത്. ന്യുമോണിയ രൂക്ഷമായി അവയവങ്ങൾ തകരാറിലായതിനാൽ വെന്റിലേറ്ററിലായിരുന്നു.

കാനഡയിൽ താമസിക്കുകയായിരുന്ന യുവദമ്പതിമാർ 2020 ഒക്ടോബറിലാണ് വിവാഹിതരായത്. പിതാവിനെ സന്ദർശിക്കുവാനാണ് നാട്ടിലെത്തിയതും കോവിഡ് ബാധിച്ചതും.

കൃത്രിമഗർഭധാരണത്തിനായി ബീജം ശേഖരിക്കണമെന്ന ഭാര്യയുടെ ആവശ്യം ആശുപത്രി അധികൃതർ അംഗീകരിച്ചിരുന്നില്ല.

അബോധാവസ്ഥയിലുള്ള രോഗിയുടെ അനുമതി വേണമെന്നതായിരുന്നു തടസ്സം. ഇതിനെത്തുടർന്നാണ് ഹൈക്കോടതിയിൽ പരാതി നൽകിയത്. കോടതി അനുമതിയോടെ ബുധനാഴ്ചയാണ് ആശുപത്രിയിൽ ബീജം ശേഖരിച്ചത്. ഇത് വഡോദരയിലെ ഒരു ഐ.വി.എഫ്. ലാബിൽ സൂക്ഷിച്ചിരിക്കയാണ്.

തനിക്ക് എത്രയും പെട്ടെന്ന് അച്ഛനാകാന്‍ മോഹമുണ്ടെന്ന് ഭര്‍ത്താവ് നിരന്തരം പറയുമായിരുന്നു എന്നു യുവതി. കോവിഡ് ബാധിച്ച് അതീവ ഗുരുതരാവസ്ഥയിലായപ്പോഴാണ് ‌ഭര്‍ത്താവിന്‍റെ ബീജം സമാഹരിച്ചു കൃത്രിമ ഗര്‍ഭധാരണമെന്ന ചിന്ത ഉദിച്ചത്. അതീവ ഗുരുതരമായി കോവിഡ് ബാധയേറ്റ ഒരാളുടെ ബീജം കൃത്രിമ ഗര്‍ഭോത്പാദനത്തിന് പര്യാപ്തമോ എന്ന കാര്യം ഗൗരവമായി പരിശോധിക്കുമെന്ന് ആശുപത്രി അധികൃതര്‍.

Related posts

Leave a Comment