അമിതവേഗത്തിലെത്തിയ കാര്‍ ഇടിച്ചു ; ബൈക്ക് യാത്രികരായ എഞ്ചിനീയറിംഗ് വിദ്യാർത്‌ഥികൾ മരിച്ചു

കൊല്ലം : തിരുമംഗലം ദേശിയപാതയില്‍ ചെങ്ങമനാട് ഉണ്ടായ വാഹനാപകടത്തില്‍ രണ്ട് എഞ്ചിനിയറിങ്ങ് വിദ്യാര്‍ത്ഥികള്‍ മരിച്ചു. ഇവര്‍ സഞ്ചിരിച്ചിരുന്ന ബൈക്കിലേക്ക് കാര്‍ ഇടിച്ച്‌ കയറിയാണ് അപകടമുണ്ടായത്. കുണ്ടറ സ്വദേശി ഗോവിന്ദും കാഞ്ഞങ്ങാട് സ്വദേശിനി ചൈതന്യയുമാണ് മരിച്ചത്. തിരുവനന്തപുരം സി ഇ റ്റി എഞ്ചിനിയറിങ്ങ് കോളജിലെ വിദ്യാര്‍ത്ഥികളാണ് ഇരുവരും. അഞ്ച് ബൈക്കുകളിലായി കോളേജ് വിദ്യാര്‍ത്ഥികള്‍ തെന്മലയിലേക്ക് പോകുമ്പോൾ അമിതവേഗത്തിലെത്തിയ കാറുമായി ഗോവിന്ദ് സഞ്ചരിച്ച ബുള‌ളറ്റ് കൂട്ടിയിടിക്കുകയായിരുന്നു. ഗോവിന്ദ് സംഭവസ്ഥലത്തും ചൈതന്യ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിലും വച്ചാണ് മരണമടഞ്ഞത്. പത്തനാപുരം സ്വദേശിയുടെ ഉടമസ്ഥതയിലുള‌ളതാണ് കാര്‍. ഇതിലെ യാത്രികര്‍ക്കും പരിക്കേറ്റതായും കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും കുന്നിക്കോട് പൊലീസ് അറിയിച്ചു.

Related posts

Leave a Comment