ചുഴലികാറ്റ് ബാധിച്ചവർക്ക് പ്രത്യേക പാക്കേജ് അനുവദിക്കണം : വി.ഡി സതീശൻ.

കൊച്ചി : പറവൂർ താലൂക്കിൽ കോട്ടു വള്ളി, ആലങ്ങാട്, കരുമാലൂർ വില്ലേജി ന് കീഴിൽ വരുന്ന പ്രദേങ്ങളിൽ ഇന്നലെയുണ്ടായ ചുഴലിക്കാറ്റിൽ ദുരിത ബാധിതരായ ആളുകൾക്ക് പ്രത്യേക പാക്കേജ് അനുവദിക്കാൻ സർക്കാർ തയ്യാറാവണമെന്ന് പ്രതിപക്ഷ നേതാവ് അഡ്വ.വി ഡി സതീശൻ ആവശ്യപ്പെട്ടു. താൻ ഇക്കാര്യം റവന്യൂ മന്ത്രിയോട് സംസാരിച്ചിട്ടുണ്ടന്നും സർക്കാർ പരിഗണിക്കുമെന്നാണ് പ്രതിക്ഷയെന്നും അദ്ദേഹം പറഞ്ഞു. ചുഴലിക്കാറ്റിൽ നാശം വിതച്ച കോട്ടുവള്ളി പഞ്ചായത്തിലെ തത്തപ്പിള്ളി, വള്ളുവള്ളി പ്രദേശങ്ങൾ അദ്ദേഹം ഇന്ന് റവന്യു ഉദ്യോഗസ്ഥർക്കൊപ്പം സന്ദർശിച്ചു.

പ്രളയ കെടുതിയിൽ നിന്ന് കരകയറുമ്പോഴാണ് പ്രദേശത്തുകാർ ലോകം കീഴടക്കിയ കോവിഡിനെ അഭിമുഖീകരിച്ചത്. ഇപ്പോൾ ഇരട്ടി പ്രഹരമെന്ന പോൽ അവർക്ക് മേൽ ചുഴലിക്കാറ്റും എത്തിയിരിക്കുകയാണ്. സർക്കാരിന്റെ സാധാരണ നഷ്ടപരിഹാരത്തിനപ്പുറം ഒരു പ്രത്യേക പ്യാക്കേജ് നടപ്പിലാക്കിയിൽ മാത്രമാണ് പ്രദേശത്തെ ജനങ്ങൾക്ക് അല്പമെങ്കിലും ആശ്വാസം ലഭിക്കുകയുള്ളു എന്നും അദ്ദേഹം പറഞ്ഞു. എത്രയും വേഗത്തിൽ തന്നെ പ്രദേശത്തെ നാശനഷ്ടങ്ങളുടെ കണക്കെടുക്കാൻ അദ്ദേഹം റവന്യൂ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.

Related posts

Leave a Comment