ടിപിആർ കൂടിയ ജില്ലകളിൽ സ്പെഷ്യൽ ഓഫീസർമാരെ നിയമിച്ചു

തിരുവനന്തപുരം: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടിയ ജില്ലകളില്‍ കൊവിഡ് നിയന്ത്രണവുമായി ബന്ധപ്പെട്ട പ്രത്യേക ചുമതല നല്‍കി ഐഎഎസ് ഉദ്യോഗസ്ഥരെ സ്പെഷല്‍ ഓഫീസര്‍മാരായി നിയമിച്ചു. കാസര്‍കോട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശ്ശൂര്‍ ജില്ലകളിലാണ് നിയമനം. പിബി നൂഹിനെയാണ് കാസര്‍കോട് നിയമിച്ചിരിക്കുന്നത്. എസ് ഹരികിഷോറാണ് കോഴിക്കോട്ടെ സ്പെഷല്‍ ഓഫീസര്‍. മലപ്പുറത്തെ ചുമതല എസ് സുഹാസിനാണ്. ജിആര്‍ ഗോകുലിനെ പാലക്കാടും ഡോ എസ് കാര്‍ത്തികേയനെ തൃശ്ശൂരും നിയമിച്ചു. ജില്ലകളില്‍ ടിപിആര്‍ എത്രയും വേഗത്തില്‍ താഴ്ത്തിക്കൊണ്ടുവരികയാണ് ഇവരുടെ ചുമതല. സമ്ബര്‍ക്ക പട്ടിക തയ്യാറാക്കുന്നതിന്റെയും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന്റെയും ചുമതലയും ഈ ജില്ലകളില്‍ പ്രത്യേക ഓഫീസര്‍മാര്‍ക്കായിരിക്കും.

Related posts

Leave a Comment