Alappuzha
മാന്നാർ കൊലപാതകം: അന്വേഷണത്തിന് പ്രത്യേക സംഘം
മാന്നാർ :21 അംഗ സംഘമാണ് രൂപീകരിച്ചത്. ചെങ്ങന്നൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ അന്വേഷണ സംഘം വിപുലീകരിച്ചു. മാന്നാർ അമ്പലപ്പുഴ പൊലീസ് സ്റ്റേഷനുകളിലെ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരും അന്വേഷണ സംഘത്തിലുണ്ട്.
കേസിൽ കൂടുതൽ തെളിവ് ശേഖരണത്തിനാണ് പൊലീസിന്‍റെ നീക്കം.കസ്റ്റഡിയിൽ വാങ്ങിയ മൂന്ന് പ്രതികളെയും ഇന്ന് വിശദമായി ചോദ്യം ചെയ്യും.കലയുടെ മൃതദേഹം കുഴിച്ചിട്ടു എന്ന് പ്രതികൾ പറഞ്ഞ അനിലിന്റെ വീട്ടിലും കൊലപാതകം നടന്ന വലിയ പെരുമ്പുഴ പാലത്തിലും, മൊഴിയിൽ ഉൾപ്പെട്ട മറ്റിടങ്ങളിലും പ്രതികളെ എത്തിച്ചു തെളിവെടുപ്പ് നടത്തും. അറസ്റ്റിലായ മൂന്ന് പ്രതികളുടെയും 6 ദിവസത്തെ കസ്റ്റഡിയാണ് കോടതി അനുവദിച്ചത്.ഈ ദിവസങ്ങൾക്കുള്ളിൽ പരമാവധി തെളിവുകൾ ശേഖരിക്കുകയാണ് ലക്ഷ്യം.
കലയുടെ ഭർത്താവ് അനിലിനെ കൂടി കസ്റ്റഡിയിൽ കിട്ടിയാൽ മാത്രമേ കൊലപാതകം എങ്ങനെ നടന്നു എന്ന വ്യക്തമായ ചിത്രം പൊലീസിന് ലഭിക്കു.അനിലിനെ ഇസ്രായേലിൽ നിന്ന് നാട്ടിലെത്തിക്കാനുള്ള നടപടികൾ പൊലീസ് വേഗത്തിലാക്കിയിട്ടുണ്ട്.കേസിൽ നാല് പ്രതികളെന്ന് പൊലീസ് കണ്ടെത്തൽ.
ഭർത്താവ് അനിൽ ആണ് ഒന്നാം പ്രതി. അനിലിന്റെ ബന്ധുക്കളും സുഹൃത്തുക്കളും ആയ ജിനു, സോമൻ, പ്രമോദ് എന്നിവരാണ് മറ്റ് പ്രതികള്‍.
ഇവർ നാലുപേരും ചേർന്ന് കലയെ കാറിൽവെച്ചു കൊലപ്പെടുത്തി കുഴിച്ചുമൂടി എന്നാണ് പൊലീസിന്‍റെ നിഗമനം.യുവതിയെ പതിനഞ്ച് വർഷം മുൻപ് ഭർത്താവും സുഹൃത്തുക്കളും ചേർന്ന് കൊന്ന് കുഴിച്ചുമൂടിയതാണെന്ന് പൊലീസ് എഫ്ഐആറില്‍ പറയുന്നത്.
Alappuzha
സ്കൂള്‍ ശാസ്ത്രോത്സവം: ആലപ്പുഴ മുനിസിപ്പാലിറ്റിയുടെ കീഴിലുള്ള സ്കൂളുകള്‍ക്ക് അവധി
ആലപ്പുഴ: സംസ്ഥാന സ്കൂള്‍ ശാസ്ത്രോത്സവത്തോട് അനുബന്ധിച്ച് ആലപ്പുഴ മുനിസിപ്പാലിറ്റിയുടെ കീഴിലുള്ള സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. നവംബര്‍ 15,18 തീയതികളിലാണ് സ്കൂളുകള്‍ക്ക് ആലപ്പുഴ മുനിസിപ്പാലിറ്റി അവധി പ്രഖ്യാപിച്ചത്. ശാസ്ത്രോത്സവത്തിനെത്തുന്നവര്‍ക്കായി താമസസൗകര്യം ഏർപ്പെടുത്തിയ സ്കൂളുകൾക്കും വാഹനം വിട്ടു നൽകിയ സ്കൂളുകൾക്കും നേരത്തെ അവധി പ്രഖ്യാപിച്ചിരുന്നു.
ആലപ്പുഴ ജില്ലയില്‍ മേള നടക്കുന്ന സ്കൂളുകള്‍ക്കും താമസ സൗകര്യം ഏര്‍പ്പെടുത്തിയ സ്കൂളുകള്‍ക്കും ഉള്‍പ്പെടെ 27 സ്കൂളുകള്‍ക്കും വാഹനം വിട്ടു നൽകുന്ന ആറ് സിബിഎസ്‍ഇ സ്കൂളുകള്‍ക്കുമാണ് നവംബര്‍ 15,18 തീയതികളിൽ ആലപ്പുഴ ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചത്.
Alappuzha
സംസ്ഥാന സ്‌കൂള്‍ ശാസ്ത്രോത്സവത്തിന് നാളെ ആലപ്പുഴയില്‍ തുടക്കമാകും: അഞ്ച് വേദികളിലായി അയ്യായിരത്തോളം വിദ്യാര്‍ത്ഥികള്‍
ആലപ്പുഴ: കേരള സ്‌കൂള്‍ ശാസ്ത്രോത്സവവും വെക്കേഷണല്‍ എക്സ്പോയും നവംബര്‍ 15 ന് വെള്ളിയാഴ്ച ആലപ്പുഴ സെന്റ് ജോസഫ് എച്ച് എസ് എസില്‍ വെകിട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. പൊതുവിദ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി അധ്യക്ഷത വഹിക്കും. ഫിഷറീസ്, യുവജനക്ഷേമം, സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍, കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് എന്നിവര്‍ വിശിഷ്ടാതിഥികളാവും. വിദ്യാര്‍ഥികള്‍ക്ക് ശാസ്ത്രരംഗങ്ങളില്‍ തങ്ങളുടെ കഴിവും സൃഷ്ടിപരതയും തെളിയിക്കുന്നതിനുള്ള പ്രധാനവേദിയായ ശാസ്ത്രോത്സവം നവംബര്‍ 15 മുതല്‍ 18 വരെ നഗരത്തിലെ അഞ്ച് സ്‌കൂളുകളിലായാണ് സംഘടിപ്പിക്കുന്നത്.
ലിയോതേര്‍ട്ടീന്ത് ഹൈസ്‌കൂള്‍, ലജ്നത്തുല്‍ മുഹമ്മദീയ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, സെന്റ് ജോസഫ് ഹൈസ്‌കൂള്‍, എസ്.ഡി.വി.ബോയ്‌സ്, ഗേള്‍സ് എന്നീ സ്‌കൂളുകളിലെ പ്രത്യേകം സജ്ജമാക്കിയ വേദികളിലാണ് മേള നടക്കുന്നത്. പ്രധാന വേദിയായ സെന്റ് ജോസഫ് ഹൈസ്‌കൂളില്‍ സാമൂഹികശാസ്ത്ര, ഐടി മേളകളും, ലിയോ തേര്‍ട്ടീന്ത് സ്‌കൂളില്‍ ശാസ്ത്രമേളയും, ലജ്നത്തുല്‍ മുഹമ്മദീയ ഹൈസ്‌കൂളില്‍ ഗണിതശാസ്ത്രമേളയും, എസ്.ഡി.വി.ബോയ്‌സ്, ഗേള്‍സ് സ്‌കൂളുകളില്‍ പ്രവൃത്തിപരിചയമേളയുമാണ് നടക്കുന്നത്. കൂടാതെ കരിയര്‍ സെമിനാര്‍, കരിയര്‍ എക്‌സിബിഷന്‍, കലാപരിപാടികള്‍ തുടങ്ങിയവും ലിയോ തേര്‍ട്ടീന്ത് സ്‌കൂള്‍ ഗ്രൗണ്ടില്‍ പ്രത്യേകം സജ്ജമാക്കിയ വേദികളില്‍ നടക്കും.
ഉദ്ഘാടന സമ്മേളനത്തില്‍ എംപിമാരായ കെ സി വേണുഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ്, എം എല്‍ എമാരായ പി പി ചിത്തരഞ്ജന്‍, എച്ച് സലാം, രമേശ് ചെന്നിത്തല, ദലീമ ജോജോ, യു പ്രതിഭ, എം എസ് അരുണ്‍കുമാര്‍, തോമസ് കെ തോമസ്, ജില്ലാ കളക്ടര്‍ അലക്സ് വര്‍ഗീസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി, നഗരസഭ അധ്യക്ഷ കെ കെ ജയമ്മ, ജില്ലാ പൊലീസ് മേധാവി എം പി മോഹനചന്ദ്രന്‍, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പെഴ്സണ്‍ എം വി പ്രിയ, ജില്ലാ പഞ്ചായത്ത് അംഗം ആര്‍ റിയാസ്, നഗരസഭ വിദ്യാഭ്യാസ, കലാകായിക സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പെഴ്സണ്‍ ആര്‍ വിനീത, നഗരസഭ പ്രതിപക്ഷ നേതാവ് റീഗോ രാജു എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും. പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ്, പൊതുവിദ്യാഭ്യാസഡയറക്ടര്‍ കെ ജീവന്‍ ബാബു, എസ് സി ആര്‍ ടി ഡയറക്ടര്‍ ആര്‍ കെ ജയപ്രകാശ്, എസ് എസ് കെ ഡയറക്ടര്‍ ഡോ. എ ആര്‍ സുപ്രിയ, കൈറ്റ് സി ഇ ഒ കെ അന്‍വര്‍ സാദത്ത്, എസ് ഐ ഇ എംഎടി ഡയറക്ടര്‍ ഡോ. സുനില്‍ വിറ്റി എന്നിവര്‍ പങ്കെടുക്കും.
പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ. ജീവന്‍ ബാബു നവംബര്‍ 15 ന് രാവിലെ ഒമ്പതു മണിക്ക് പതാക ഉയര്‍ത്തുന്നതോടെ മേളക്ക് തുടക്കമാകും. രാവിലെ 10 മുതല്‍ സെന്റ് ജോസഫ് എച്ച് എസ് എസില്‍ രജിസ്ട്രേഷന്‍ ആരംഭിക്കും. ഇത്തവണ മുതല്‍ സംസ്ഥാനസ്‌കൂള്‍ ശാസ്‌ത്രോത്സവത്തില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന ജില്ലയ്ക്ക് എജ്യുക്കേഷന്‍ മിനിസ്റ്റേഴ്‌സ് ട്രോഫി ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിവിധ ജില്ലകളില്‍ നിന്നുള്ള 5,000 ത്തോളം വിദ്യാര്‍ഥികള്‍ 180 ഓളം ഇനങ്ങളിലായി പങ്കെടുക്കും.
Alappuzha
വയനാട് ദുരിത ബാധിതര്‍ക്കായി ബിരിയാണി ചലഞ്ച് നടത്തി 1.2 ലക്ഷം രൂപ തട്ടിയെടുത്തു: ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെ മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
ആലപ്പുഴ: വയനാട് ദുരിത ബാധിതര്‍ക്കായി ബിരിയാണി ചലഞ്ച് നടത്തി പണം തട്ടിയെന്ന പരാതിയില്‍ ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെ മൂന്ന് സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു.മുണ്ടക്കൈ-ചൂരല്‍മല ദുരിതബാധിതരെ സഹായിക്കാന്‍ സി.പി.എം നിയന്ത്രണത്തിലുള്ള ‘തണല്‍’ എന്ന കൂട്ടായ്മയുടെ പേരില്‍ സെപ്റ്റംബര്‍ ഒന്നിനാണ് ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചത്.
100 രൂപ നിരക്കില്‍ 1200 ഓളം ബിരിയാണി വില്‍ക്കുകയും ഇതിലൂടെ ലഭിച്ച 1.20 ലക്ഷം രൂപ ഇതുവരെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുകയോ കണക്ക് ബോധ്യപ്പെടുത്തുകയോ ചെയ്തില്ല എന്ന പരാതിയിലാണ് കേസ്. ഇതു കൂടാതെ സംഭാവനയും വാങ്ങിയെന്ന് എഫ് ഐ ആറിലുണ്ട്.
കായകുളം പുതുപ്പള്ളി ലോക്കല്‍ കമ്മിറ്റിയംഗം സിബി ശിവരാജന്‍, തട്ടേക്കാട് ബ്രാഞ്ച് സെക്രട്ടറി അരുണ്‍, ഡി.വൈ.എഫ്.ഐ മേഖല പ്രസിഡന്റ് അമല്‍രാജ് എന്നിവര്‍ക്കെതിരെയാണ് കായംകുളം പൊലീസ് കേസെടുത്തിട്ടുള്ളത്.
-
Featured3 months ago
പാലിയേക്കര ടോള്‍: കരാര്‍ കമ്പനിക്ക് 2128.72 കോടി രൂപ പിഴ ചുമത്തി ദേശീയപാത അതോറിറ്റി
-
Featured3 weeks ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala3 weeks ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
Education2 months ago
മഹാരാജാസിന് ഓട്ടോണമസ് പദവി നഷ്ടപ്പെട്ടിട്ട് നാലുവര്‍ഷം: കോളേജ് നടത്തുന്ന പരീക്ഷകള്‍ അസാധുവാകും
-
News17 hours ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
News3 months ago
ജീവനക്കാരുടെ അവകാശങ്ങൾക്ക് തടസ്സം നിൽക്കുമെന്ന് സർക്കാർ
-
Business3 months ago
സംസ്ഥാനത്ത് കോഴി വില കുത്തനെ കുറഞ്ഞു
-
Education3 months ago
രാജ്യത്തെ ഏറ്റവും മികച്ച കോളേജുകളുടെ പട്ടികയില്‍ ഇടം പിടിച്ച് ദേവമാതാ കോളേജ്
You must be logged in to post a comment Login