Kerala
സ്കൂൾ ഉച്ചഭക്ഷണ പരിപാടി-പോഷകാഹാര വിതരണത്തിന് പ്രത്യേക ഫണ്ട് അനുവദിക്കണം; കെപിഎസ്ടിഎ

തിരുവനന്തപുരം: കേരളത്തിലെ സ്കൂളുകളിലെ ഉച്ചഭക്ഷണ പരിപാടി മുൻപില്ലാത്ത വിധം പ്രതിസന്ധികൾ നേരിടുകയാണെന്ന് കെപിഎസ്ടിഎ സംസ്ഥാന സമിതി കുറ്റപ്പെടുത്തി. ഉച്ചഭക്ഷണ പരിപാടിയിൽ ഉൾപ്പെടുത്തി വിതരണം ചെയ്യുന്ന പോഷകാഹാരങ്ങൾക്ക് ഒരു രൂപ പോലും സർക്കാർ നൽകുന്നില്ല .ഉച്ചഭക്ഷണ വിതരണത്തിനുള്ള നാമമാത്രമായ ഫണ്ടുപയോഗിച്ചാണ് ആഴ്ചയിൽ രണ്ടു ദിവസം പാലും ഒരു ദിവസം കോഴിമുട്ടയും വിദ്യാർത്ഥികൾക്ക് നൽകി വരുന്നത്. 2016 ലെ വില നിലവാരമനുസരിച്ചുള്ള തുകയാണ് ഉച്ചഭക്ഷണ പരിപാടിക്ക് ഇപ്പോൾ നൽകുന്നത് .വിലക്കയറ്റം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഉച്ചഭക്ഷണ വിഹിതമുപയോഗിച്ച് പോഷകാഹാര വിതരണവും നടത്തണമെന്ന കടുംപിടുത്തം സർക്കാർ ഉപേക്ഷിക്കണം.
ഉച്ചഭക്ഷണ പരിപാടി നടത്തിപ്പിനുള്ള മാർഗ നിർദ്ദേശത്തിനു വിരുദ്ധമായി പോഷകാഹാരങ്ങൾ കൂടി വിതരണം ചെയ്യണമെന്ന നിർദ്ദേശം സർക്കാർ പിൻവലിക്കണം. അല്ലെങ്കിൽ പാലും മുട്ടയും വിതരണം ചെയ്യാൻ പ്രത്യേക ഫണ്ട് അനുവദിക്കണമെന്നും കെ പി എസ് ടി എ സംസ്ഥാന സമിതി ആവശ്യപ്പെട്ടു.
സംസ്ഥാന പ്രസിഡന്റ് കെ അബ്ദുൾ മജീദ് അധ്യക്ഷത വഹിച്ചു ജനറൽ സെക്രട്ടറി പി കെ അരവിന്ദൻ , ട്രഷറർ വട്ടപ്പാറ അനിൽകുമാർ , സീനിയർ വൈസ് പ്രസിഡന്റ് എൻ ശ്യാംകുമാർ , അസോസിയേറ്റ് ജനറൽ സെക്രട്ടറി വി എം ഫിലിപ്പച്ചൻ , വൈസ് പ്രസിഡന്റുമാരായ ടി എ ഷാഹിദ റഹ്മാൻ , എൻ ജയപ്രകാശ്, കെ രമേശൻ ,പി വി ഷാജി മോൻ , എൻ രാജ്മോഹൻ ,ബി സുനിൽകുമാർ ,വി മണികണ്ഠൻ, സെക്രട്ടറിമാരായ ബി ബിജു, വി ഡി അബ്രഹാം, കെ സുരേഷ്, അനിൽ വെഞ്ഞാറമൂട്, ടി യു സാദത്ത്, ജി കെ ഗിരിജ, പി വി ജ്യോതി, പി എസ് ഗിരീഷ്കുമാർ, സാജു ജോർജ് എന്നിവർ പ്രസംഗിച്ചു.
Kerala
കെ.എസ്.യു പ്രതിഷേധ കൂട്ടായ്മ നടത്തി

ശാസ്താംകോട്ട: പുസ്തകങ്ങളെ കാവിവൽക്കരിക്കുന്ന പുതിയ ദേശീയ വിദ്യാഭ്യാസ നയത്തെ പ്രകീർത്തിച്ച് കലാലയങ്ങളിൽ നരേന്ദ്ര മേഡിയുടെ സെൽഫി പോയിന്റുകൾ സ്ഥാപിക്കാനുള്ള ഉത്തരവിനെതിരെ കെ.എസ്.യു കെ.എസ്.എം.ഡി.ബി. കോളെജ് യൂണീറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മ നടത്തി. കോളജ് യൂണിയൻ ചെയർ പേഴ്സൺ ബി.എസ്. മീനാക്ഷി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് എ.അബ്ദുള്ള അദ്ധ്യക്ഷത വഹിച്ചു. അഭിഷേക് ശിവൻ,അഞ്‌ജന. ആർ. കുമാർ ,എ. അമീറ, അൻവർ ബിജു തുടങ്ങിയവർ പ്രസംഗിച്ചു.
Kerala
വിവേകാനന്ദ പുരസ്‌കാരം 9 ന് ചെന്നിത്തല വിതരണം ചെയ്യും

കൊല്ലം :വിവിധ മേഖലകളിൽ മികവ് തെളിച്ചവർക്ക് വിവേകാനന്ദ സാംസ്‌കാരിക വേദി നൽകുന്ന പുരസ്‌കാരങ്ങൾ. ഡിസംബർ 9 ന് വൈകിട്ട് 3 ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എം എൽ എ വിതരണം ചെയ്യും..
കൊല്ലം പ്രെസ്സ് ക്ലബ്ബിൽ നടക്കുന്ന ചടങ്ങിൽ മങ്ങാട് സുബിൻ നാരായൺ അധ്യക്ഷത വഹിക്കും. സൂരജ് രവി, നൗഷാദ് യൂനുസ്, സജീവ്,ആർ പ്രകാശൻ പിള്ള, എസ് വെങ്കട്ട രമണൻ പോറ്റി, മണക്കാട് സുരേഷ് കുമാർ, പുന്തലത്താഴം ചന്ദ്രബോസ്, ശശി തറയിൽ, എൻ സി രാജു എന്നിവർ സംസാരിക്കും..
Alappuzha
മറ്റപ്പള്ളിയിലെ മണ്ണെടുപ്പ്: രാപ്പകല്‍ സമരവുമായി യൂത്ത്‌കോണ്‍ഗ്രസ്

മറ്റപ്പള്ളി: മണ്ണ് സംരക്ഷണത്തിനായി രാപ്പകല്‍ സമരം ഒന്‍പതാം ദിവസം. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി രജിന്‍ എസ് ഉണ്ണിത്താന്റെ നേത്വീരത്വത്തില്‍ മറ്റപ്പള്ളി മണ്ണ് സമരത്തില്‍ രാപ്പകല്‍ സമരം ജനം ഏറ്റടുക്കുന്നു. ഓരോ ദിവസവും 24 മണിക്കൂര്‍ സമരമാണ് ഇവിടെ നടക്കുന്നത്. ഇന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി രജിന്‍ എസ് ഉണ്ണിത്താന്റെ നേതൃത്വത്തില്‍ നിയോജകമണ്ഡലം പ്രസിഡന്റ് റഫീഖ് റിപ്പായി ഉള്‍പ്പെടെയുള്ളവരാണ് സമരത്തിന് നേതൃത്വം നല്‍കുന്നത്.
യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ സംസ്‌കാരിക നായകര്‍ തുടങ്ങിയവര്‍ സമരത്തില്‍ പങ്കെടുത്തു, വിവിധ രാഷ്ട്രീയ സംസ്‌കാരിക സംഘനകള്‍ വിദ്യാര്‍ത്ഥി കൂട്ടായ്മയും അഭിവാദ്യചെയ്യാന്‍ എത്തി. കോണ്‍ഗ്രസിന്റെ വലിയ ഒരു പിന്തുണയാണ് കഴിഞ്ഞ ദിവസത്തെ സമരത്തിന് കിട്ടിയത് എന്ന് സമര സമതി ഭാരവാഹികള്‍ അഭിപ്രായപെട്ടു.
-
Kerala3 months ago
വീണ ജോർജിനെ മാറ്റണം; ജനങ്ങൾക്ക് വേണ്ടിയാണ് പറയുന്നതെന്ന് ഡോ. എസ്.എസ്. ലാൽ
-
Kerala2 months ago
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്: മുഖ്യപ്രതി സതീഷ്കുമാർ ഒരു കോടി രൂപ നൽകിയെന്ന് വെളിപ്പെടുത്തലുമായി ജ്വല്ലറി ഉടമ
-
Kerala3 months ago
ഗണേഷ്കുമാർ ആറ് മാസം തടവിൽ പാർപ്പിച്ചു; സോളാർ കേസിലെ പരാതിക്കാരിയുടെ വെളിപ്പെടുത്തൽ
-
Featured2 months ago
‘സർക്കാരിനെതിരെ വിധിയെഴുതി വിദ്യാർത്ഥികളും’; എംജി സർവകലാശാല തിരഞ്ഞെടുപ്പിൽ കെഎസ്യു മുന്നേറ്റം
-
News2 months ago
പിറന്നാൾ ദിനത്തിൽ കുഞ്ഞിന് വ്യത്യസ്തമായൊരു സമ്മാനമൊരുക്കി മാതാവ്
-
Palakkad1 month ago
പാലക്കാട് ജില്ലയിലെ ക്യാമ്പസുകളിൽ കെഎസ്യു തേരോട്ടം
-
Kerala1 month ago
പങ്കാളിത്ത പെൻഷൻ ഉടൻ പിൻവലിക്കണം; സെക്രട്ടേറിയറ്റ് അസോസിയേഷൻ -
Alappuzha3 months ago
ഡോ. പ്രീതി അഗസ്റ്റിന് ഒന്നാം റാങ്ക്
You must be logged in to post a comment Login