ഓണത്തിനു സ്പെഷ്യല്‍ കിറ്റ്

തിരുവനന്തപുരംഃ സംസ്ഥാനത്തെ മുഴുവന്‍ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും ഓണത്തിന് സ്പെഷ്യല്‍ കിറ്റ് നല്‍കാന്‍ ഇന്നു കൂടിയ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ കിറ്റുകള്‍ ഒരുമിച്ചു ചേര്‍ത്താണ് കിറ്റ് തയാറാക്കുന്നത്. 84 ലക്ഷം കാര്‍ഡ് ഉടമകള്‍ക്കും കിറ്റ് ലഭിക്കും. മുഴുവന്‍ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും സര്‍ക്കാര്‍ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തു. ഏഴര ലക്ഷം രൂപയുടെ പരിരക്ഷയാണ് ഏര്‍പ്പെടുത്തുക.

തിരുവനന്തപുരം മൃഗശാലയില്‍ രാജവെമ്പാലയുടെ കടിയേറ്റു മരിച്ച ജീവനക്കാരന്‍ ഹര്‍ഷാദിന്‍റെ കുടുംബത്തിന് 20 ലക്ഷം രൂപ ദനസഹായം അനുവദിക്കും. ആശ്രിതര്‍ക്കു ജോലിയും കുട്ടികള്‍ക്ക് പതിനെട്ടു വയസു വരെ സൗജന്യ വിദ്യാഭ്യാസവും അനുവദിക്കും.

Related posts

Leave a Comment