Connect with us
48 birthday
top banner (1)

Thiruvananthapuram

എയ്ഡഡ് സ്‌കൂളിലെ ഉച്ചക്കഞ്ഞി അഴിമതി വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് പ്രത്യേക കോടതി

Avatar

Published

on

തിരുവനന്തപുരം: തിരുവനന്തപുരത്ത് എയ്ഡഡ് സ്‌കൂളിലെ ഉച്ചക്കഞ്ഞി അഴിമതി വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് പ്രത്യേക കോടതി. പാറശ്ശാല കൂതാളി ഈശ്വര വിലാസം അപ്പര്‍ പ്രൈമറി സ്‌കൂളില്‍ വ്യാജ അറ്റന്റന്‍സ് ഉണ്ടാക്കി സര്‍ക്കാര്‍ ഗ്രാന്റുകളും, ഉച്ചക്കഞ്ഞി, കൊവിഡ് അലവന്‍സുകളും അനധികൃതമായി നേടിയെടുത്ത സംഭവത്തിലാണ് വിജിലന്‍സ് അന്വേഷണത്തിന് തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതി ഉത്തരവിട്ടത്.

2020 മുതല്‍ 2024 വരെയുള്ള അധ്യാന വര്‍ഷങ്ങളില്‍ സ്‌കൂളിലെ മാനേജറും ഹെഡ് മിസ്‌ട്രെസ് ചുമതലയുള്ള അധ്യാപികയും, ഉച്ചക്കഞ്ഞിയുടെ ചുമതലയുള്ള അധ്യാപകരും ചേര്‍ന്ന് ഇല്ലാത്ത വിദ്യാര്‍ത്ഥികളുടെ പേരില്‍ പണം തട്ടിയെന്നാണ് ആരോപണം. സ്വകാര്യ അന്യായതിന്മേല്‍ പ്രധമദൃഷ്ട്യ അഴിമതിനടന്നിട്ടുണ്ട് എന്ന് കണ്ട കോടതിയാണ് വിജിലന്‍സ് തിരുവനന്തപുരം യൂണിറ്റുനോട് അന്വേഷണം നടത്തി മൂന്ന് മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഉത്തരവായത്.

Advertisement
inner ad

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Kerala

കേന്ദ്ര ബജറ്റിന് പിന്നാലെ സംസ്ഥനത്ത് സ്വർണവില കുത്തനെ താഴേക്ക്; പവന് 2000 രൂപയുടെ ഇടിവ്

Published

on

തിരുവനന്തപുരം: സംസ്ഥനത്ത് സ്വർണവില കുത്തനെ താഴേക്ക്. ബജറ്റിൽ സ്വർണത്തിന്റെ അടിസ്ഥാന ഇറക്കുമതി തീരുവ 10 ശതമാനത്തിൽ നിന്നും 6 ശതമാനമാക്കി ബജറ്റിൽ കുറച്ചതിന് പിന്നാലെ ഒരു മണിക്കൂറിനുള്ളിൽ പവന് 2000 രൂപയുടെ ഇടിവാണ് ഉണ്ടായത്. കേന്ദ്ര ബജറ്റിൽ സ്വർണം, വെള്ളി എന്നിവയുടെ ഇറക്കുമതി ചുങ്കം കുറച്ചുകൊണ്ടുള്ള ധനമന്ത്രിയുടെ ബജറ്റ് അവതരണത്തിന് പിന്നാലെ സ്വർണാഭരണ വ്യാപാര മേഖലയിൽ മണിക്കൂറുകൾക്കുള്ളിലാണ് ഇത് പ്രതിഫലിച്ചിരിക്കുന്നത്. കഴിഞ്ഞ ബുധനാഴ്ച 55,000 എന്ന റെക്കോർഡ് വിലയിലായിരുന്നു സ്വർണ വ്യാപാരം നടന്നത്. പുതുക്കിയ വില അനുസരിച്ച് 22 കാരറ്റ് വരുന്ന ഒരു പവൻ സ്വർണത്തിന്റെ വില 51,960 രൂപയാണ്.

Continue Reading

Kerala

ജീവനക്കാരുടെ ആനുകൂല്യങ്ങൾ നിഷേധിക്കുന്ന സർക്കാർ നടപടി അവസാനിപ്പിക്കണം; രഞ്ചു കെ മാത്യു

Published

on

തിരുവനന്തപുരം: സംസ്ഥാനം ഭരിക്കുന്ന ഇടത് സർക്കാർ അധികാരത്തിലേറി എട്ട് വർഷം കഴിയുമ്പോഴും സർക്കാർ ജീവനക്കാരുടെ തുടർച്ചയായി ആനുകൂല്യങ്ങൾ നിഷേധിക്കുകയും കവർന്നെടുക്കുകയും തടഞ്ഞ് വയ്ക്കുകയും ചെയ്ത് മുന്നോട്ട് പോകുകയാണെന്ന് കേരള എൻജിഒ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി രഞ്ചു.കെ മാത്യൂ. കേരള എൻജിഒ അസോസിയേഷൻ പാറശ്ശാല ബ്രാഞ്ച് 49ാം വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജീവനക്കാർക്ക് ലഭ്യമാകേണ്ട ആറ് ഗഡു ഡിഎ നൽകാതെയും 11-ാം ശമ്പള പരിഷ്ക്കരണ കുടിശിക അനുവദിക്കാതെയും കഴിഞ്ഞ 5 വർഷമായി ലീവ് സറണ്ടർ നൽകാതെയും, വികലമായ ജീവനന്ദം പദ്ധതി അടിച്ചേൽപ്പിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. ജീവനക്കാരുടെ അവകാശങ്ങൾ നിരന്തരമായി ഇടതു പക്ഷ സർക്കാർ കവർന്നെടുക്കുമ്പോൾ ഭരണാനുകൂല സംഘടനകൾ സർക്കാരിന് ഉണർത്ത് പാട്ട് പാടുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
2024 ജൂലൈ 1 മുതൽ നടപ്പിലാക്കേണ്ട ശമ്പള പരിഷ്ക്കരണകമ്മിഷനെ പോലും നിയമിക്കാത്ത സർക്കാരിനെതിരെ ശബ്ദിക്കുവാൻ തയ്യാറാവാത്തവർ ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോൾ ശമ്പള പരിഷ്കരണം അട്ടിമറിക്കുന്നു എന്ന് പറഞ്ഞ് പിരിവെടുത്ത് സമരം ചെയ്തവരാണ്. തടഞ്ഞുവെച്ച ആനുകൂല്യങ്ങൾ എത്രയും വേഗം അനുവദിക്കാത്ത പക്ഷം ജീവനക്കാരുടെ സംഘടിത ശക്തി സർക്കാർ തിരിച്ചറിയും എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Advertisement
inner ad

സമ്മേളനത്തിൽ ബ്രാഞ്ച് പ്രസിഡൻ്റ് സജു പ്രകാശ് അദ്ധ്യക്ഷത വഹിച്ചു. സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടേറിയറ്റ് മെമ്പർ എസ് പ്രസന്നകുമാർ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് വി.എസ് രാഘേഷ്,സെക്രട്ടറി ജോർജ് ആൻ്റണി , ട്രഷറർ ഷൈജി ഷൈൻ, സംസ്ഥാന കമ്മിറ്റിഅംഗങ്ങളായ എസ്.എസ് സജി, സനിൽകുമാർ ,ഓഡിറ്റർ സുനിൽ ജി.എസ്,ജില്ലാ വൈസ് പ്രസിഡന്റുമാരായ എസ് വി ബിജു, ഷൈൻകുമാർ ബി. എൻ, സംസ്ഥാന കൗൺസിൽ അംഗങ്ങളായ ഷിജിത്ത് ശ്രീധർ, ജയസിംഗ്, എസ്. ഷാജി, അനൂജ് രാമചന്ദ്രൻ, ശ്രീകാന്ത് ആർ.കെ, ക്രിസ്തു കുമാർ,മനുലാൽ, സുരേഷ്കുമാർ,
സെക്രട്ടറി ശ്രീജിനു, ട്രഷറർ അനിൽകുമാർ എന്നിവർ സംസാരിച്ചു.

Advertisement
inner ad
Continue Reading

Health

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച 14 വയസുകാരന് രോഗമുക്തി

Published

on

തിരുവനന്തപുരം: അമീബിക് മെനിഞ്ചോ എൻസെഫലൈറ്റിസ് (മസ്തിഷ്‌ക ജ്വരം) ബാധിച്ച് ചികിത്സയിലായിരുന്ന 14 വയസുകാരന് രോഗമുക്തി. കോഴിക്കോട് മേലടി സ്വദേശിയായ കുട്ടിയ്ക്കാണ് രോഗം ഭേദമായത്. രാജ്യത്ത് തന്നെ അപൂർവമായാണ് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ച ഒരാൾ രോഗമുക്തി നേടുന്നത്.

Advertisement
inner ad

ലോകത്ത് തന്നെ ഇത്തരത്തിൽ രോഗമുക്തി കൈവരിച്ചിട്ടുള്ളത് 11 പേർ മാത്രമാണ്. 97% മരണ നിരക്കുള്ള രോഗത്തിൽ നിന്നാണ് കുട്ടിയെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാൻ സാധിച്ചത്. മൂന്നാഴ്ച നീണ്ട ചികിത്സയ്‌ക്കൊടുവിലാണ് രോഗമുക്തി നേടിയത്. നേരത്തെ തന്നെ രോഗം കണ്ടെത്താൻ സാധിച്ചതും, ലഭ്യമായ ചികിത്സകൾ മുഴുവനും കുട്ടിയ്ക്ക് ഉറപ്പ് വരുത്താൻ സാധിച്ചതും കൊണ്ടാണ് ഇത് കൈവരിക്കാൻ കഴിഞ്ഞത്.

Advertisement
inner ad
Continue Reading

Featured