വീട്ടമ്മയെ കയറിപിടിച്ചു; സ്പെഷ്യൽ ബ്രാഞ്ച് എസ് ഐ അറസ്റ്റിൽ

ഇടുക്കി: കരിങ്കുന്നത്ത് വീട്ടമ്മയെ കയറിപിടിച്ച എസ് ഐ അറസ്റ്റിൽ. സ്പെഷ്യൽ ബ്രാഞ്ച് എസ് ഐ ബജിത് ലാൽ ആണ് അറസ്റ്റിലായത്. ഇയാൾ താമസിക്കുന്ന അപ്പാർട്ട്മെന്റിന് തൊട്ടടുത്തു അപ്പാർട്മെന്റിൽ താമസിക്കുന്ന വീട്ടമ്മക്ക് നേരെയാണ് അതിക്രമം ഉണ്ടായത്. അതിക്രമം ഉണ്ടായതിനെ തുടർന്ന് വീട്ടമ്മ കരിങ്കുന്നം പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ്, സ്പെഷ്യൽ ബ്രാഞ്ച് എസ് ഐ ബജിത് ലാലിനെ അപ്പാർട്മെന്റിൽ നിന്ന് അറസ്റ്റ് ചെയ്തത്. സംഭവസമയം എസ് ഐ ബജിത് ലാൽ മദ്യലഹരിയിലായിരുന്നോ എന്നതുൾപ്പെടെ പൊലീസ് പരിശോധിക്കുന്നുണ്ട്.

Related posts

Leave a Comment