നിയമസഭകൾ‌ക്കു സാമ്പത്തിക സ്വാതന്ത്ര്യം അനുവദിക്കണം: സ്പീക്കർമാരുടെ സമ്മേളനം

സിംല: രാജ്യത്തെ നിയമനിർമാണ സഭകൾക്ക് പ്രവർത്തന സ്വാതന്ത്ര്യം പോലെ സാമ്പത്തിക സ്വാതന്ത്ര്യവും അനുവദിക്കണമെന്ന് നിയമസഭാ സ്പീക്കർമാരുടെ സമ്മേളനം ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് രാജസ്ഥാൻ സ്പീക്കർ സി.പി. ജോഷി അധ്യക്ഷനായി രൂപീകരിച്ചിരുന്ന കമ്മിറ്റിയുടെ റിപ്പോർട്ടുകളും സമ്മേളനത്തിൽ അവതരിപ്പിക്കപ്പെട്ടു. ഉചിതമായ നടപടികളുണ്ടാകുമെന്ന് ലോക്സഭാ സ്പീക്കർ ഓം ബിർള അറിയിച്ചു. സിംലയിൽ രണ്ടു ദിവസമായ നടന്നു വന്നി അഖിലേന്ത്യാ പ്രിസൈഡിംഗ് ഓഫീസർമാരുടെ യോഗം ഇന്ന് സമാപിച്ചു
ലോക് സഭാ സ്പീക്കർ ഓം ബിർളയുടെ അധ്യക്ഷതയിൽച്ചേർന്ന സമ്മേളനത്തിൽ വിവിധ പ്രമേയങ്ങൾ അവതരിപ്പിക്കുകയും പാസ്സാക്കുകയുമുണ്ടായി.
പുതുതായി തെരഞ്ഞെടുക്കപ്പെടുന്ന അംഗങ്ങൾക്കുള്ള ട്രയിനിംഗ് പ്രോഗ്രാമുകൾ ശക്തമാക്കുക, ഏറ്റവും നല്ല സഭാംഗത്വത്തെ തെരഞ്ഞെടുക്കുന്നതിനായി ഒരു കമ്മിറ്റി രൂപീകരിക്കുക, നിയമസഭാ സെക്രട്ടേറിയറ്റുകൾക്കുള്ള ധനപരമായ സ്വാതന്ത്ര്യം ഉറപ്പാക്കുക, സഭാ കമ്മിറ്റികളുടെ പ്രവർത്തനം ശക്തമാക്കുക തുടങ്ങിയവയാണ് പ്രധാനമായും പാസ്സായ പ്രമേയങ്ങൾ.

തുടർന്ന് നടന്ന സമാപന സമ്മേളനത്തിൽ ഹിമാചൽ സ്പീക്കർ വിപിൻ സിംഗ് പർമർ സ്വാഗതം ആശംസിച്ചു. ലോക് സഭാ സ്പീക്കർ ഓം ബിർള, രാജ്യസഭാ ഡെപ്യൂട്ടി ചെയർമാൻ ഹരിവംശ്, കേന്ദ്ര ഇൻഫർമേഷൻ ബ്രോഡ്കാസ്റ്റിംഗ് സ്പോർട്സ് യുവജനകാര്യ മന്ത്രി അനുരാഗ് സിംഗ് ഠാക്കൂർ, ഹിമാചൽ പ്രദേശ് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ, കേരള നിയമസഭാ സ്പീക്കർ എം.ബി. രാജേഷും എന്നിവർ പ്രസം​ഗിച്ചു. ഹിമാചൽ പ്രദേശ് ഡെപ്യൂട്ടി സ്പീക്കർ ഹൻസ് രാജ് കൃതജ്ഞത രേഖപ്പെടുത്തി.

ബ്രിട്ടീഷ് ഭരണകാലത്ത് 1921 ൽ സിംലയിൽ വച്ചായിരുന്നു രാജ്യത്ത് ആദ്യമായി പ്രിസൈഡിംഗ് ഓഫീസേഴ് കോൺഫറൻസ് നടന്നത്. അതിന്റെ നൂറാം വാർഷികാഘോഷം കൂടിയായിരുന്നു സിംലയിൽത്തന്നെ ചേർന്ന ഇത്തവണത്തെ കോൺഫറൻസ്.

Related posts

Leave a Comment