Connect with us
48 birthday
top banner (1)

Kerala

ഷംസീറിൻ്റെ ​ഗണപതി വിരുദ്ധ പരാമർശത്തിന് പിന്നിൽ ഹൈന്ദവ വിരോധം: എൻ എസ് എസ് ജനറൽ സെക്രട്ടറി

Avatar

Published

on

ചങ്ങനാശേരി: സ്പീക്കർ എ എൻ ഷംസീറിൻ്റെ ​ഗണപതി വിരുദ്ധ പരാമർശത്തിന് പിന്നിൽ ഹൈന്ദവ വിരോധമെന്ന് എൻ എസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. പ്രത്യേക സമുദായത്തിലുള്ളയാളുടെ പരാമർശത്തിൽ വിട്ടുവീഴ്ചയില്ലെന്ന് അദ്ദേഹം അറിയിച്ചു. ഇക്കാര്യത്തിൽ സർക്കാരിന് വിട്ടുവീഴ്ചയില്ലാത്ത എതിർപ്പ് നേരിടേണ്ടി വരുമെന്ന് സുകുമാരൻ നായർ മുന്നറിയിപ്പ് നൽകി. സ്പീക്കറുടെ പരാമർശത്തിനെതിരേ ചങ്ങനാശേരിയിൽ നടന്ന പ്രതിഷേധ യോ​ഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്പീക്കറുടേത് ചങ്കിൽ തറയ്ക്കുന്ന പ്രസ്താവനയാണ്. കോടിക്കണക്കിന് ആളുകൾ ആരാധിക്കുന്ന ഈശ്വരനെ അപമാനിക്കാൻ ശ്രമിച്ചാൽ വിട്ടുവീഴ്ചയില്ല. എ കെ ബാലൻ മറുപടി അർഹിക്കുന്നില്ലെന്നും എൻ എസ് എസ് ജനറൽ സെക്രട്ടറി പറഞ്ഞു. ഹൈന്ദവ വിശ്വാസത്തെ സ്പീക്കർ എ എൻ ഷംസീർ വിമർശിച്ചുവെന്നാരോപിച്ച് എൻ എസ് എസ് വിശ്വാസ സംരക്ഷണ ദിനം ആചരിക്കുകയാണ്. .
ചങ്ങനാശ്ശേരി വാഴപ്പള്ളി ക്ഷേത്രത്തിൽ എൻ എസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ പ്രാർത്ഥനയും വഴിപാടും നടത്തിയതോടെ പ്രതിഷേധത്തിന് തുടക്കമായി. എൻ എസ് എസ് പ്രവർത്തകർ സംസ്ഥാന വ്യാപകമായി വിവിധ ഗണപതി ക്ഷേത്രങ്ങളിലെത്തി വഴിപാടുകൾ നടത്തും. തിരുവനന്തപുരത്ത് നാമജപ ഘോഷയാത്രയാണ് സംഘടിപ്പിച്ചിരിക്കുന്നത്. പാളയം ഗണപതി ക്ഷേത്രം മുതൽ പഴവങ്ങാടി വരെയുള്ള നാമജപ ഘോഷയാത്ര വൈകിട്ട് അഞ്ചു മണിക്ക് നടക്കും.
അതേ സമയം ഷംസിറിന്റെ പ്രസ്താവനയ്ക്ക് എതിരായ പ്രതിഷേധം സ്വാഭാവികമെന്ന് എസ്എൻഡിപി യോ​ഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി. ഒരു വിഭാഗത്തെയും, വിശ്വാസത്തെയും മാത്രം തേജോവധം ചെയ്യുന്നത് തെറ്റാണ്. ഗണപതി ഞാൻ ആരാധിക്കുന്ന ദൈവമാണ്. വ്യാ ഖ്യാനിച്ച് ആരുടെയും വിശ്വാസത്തെ ഹനിക്കേണ്ടതില്ല.

എസ് എൻ ഡി പിവിശ്വാസ നിന്ദയ്ക്ക്എതിരാണെന്ന് എൻഎസ്എസ് ആസ്ഥാനത്തെത്തിയ തുഷാർ പറഞ്ഞു.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Kerala

കോഴിക്കോട്-പാലക്കാട് ദേശീയ പാതയിലെ പനയമ്പാടം വളവ് ; സ്ഥിരം അപകടമേഖല

Published

on

പാലക്കാട്‌:കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ 35 അപകട മരണങ്ങളാണ് സ്ഥിരം അപകട മേഖലയായ ഈ പ്രദേശത്ത് ഉണ്ടായത്. 2022 ല്‍ കോങ്ങാട് എംഎല്‍എ കെ. ശാന്തകുമാരി നിയമസഭയില്‍ ശ്രദ്ധ ക്ഷണിക്കലില്‍ പറഞ്ഞതനുസരിച്ച്‌ ഇതുവരെ പനയമ്പാടം വളവിൽ 55 അപകടങ്ങള്‍ നടന്നിട്ടുണ്ട്. ഇതില്‍ ഏഴ് പേര്‍ മരിക്കുകയും 65 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ദേശീയപാത നിര്‍മ്മാണത്തിലെ അശാസ്ത്രീയതയാണ് അപകടത്തിന് കാരണമെന്ന് വ്യക്തമായിരുന്നതാണ്. അശാസ്ത്രീയമായ വളവും റോഡിന്റെ മിനുസവും മൂലം അപകടങ്ങള്‍ പതിവാണ്. മഴ പെയ്താല്‍ ഇവിടുത്തെ വളവ് അപകടകേന്ദ്രമാകുമെന്നാണ് നാട്ടുകാര്‍ പറയുന്നത്. റോഡിന്റെ ഇറക്കവും വളവും അപകടത്തിന് കാരണമാകും. അപകടം പതിവായപ്പോള്‍ റോഡിന്റെ വീതി കൂട്ടിയെങ്കിലും അപകടം കുറഞ്ഞില്ല.2021ല്‍ വിഷുവിന് ഇവിടെ 2 പേര്‍ അപകടത്തിൽ മരിച്ചിരുന്നു.

Continue Reading

Kerala

പ്രദേശത്തെക്കുറിച്ചുള്ള പരാതികള്‍ ഗതാഗത വകുപ്പിന് ലഭിച്ചിട്ടില്ല; മന്ത്രി ഗണേഷ് കുമാർ

Published

on

പാലക്കാട്‌: പനയമ്പാടത്ത് നിർഭാഗ്യകരമായ സംഭവമാണ് ഉണ്ടായതെന്ന് മന്ത്രി ഗണേശ് കുമാർ പ്രതികരിച്ചു. ഈ പ്രദേശത്തെക്കുറിച്ചുള്ള പരാതികള്‍ ഗതാഗത വകുപ്പിന് ലഭിച്ചിട്ടില്ലെന്നും ഗണേഷ് കുമാർ പറഞ്ഞു. ലോറി ഡ്രൈവർ മദ്യപിച്ചോ എന്നതടക്കമുള്ള കാര്യങ്ങള്‍ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. മോട്ടോർ വാഹന വകുപ്പിന്റെ ഭാഗത്തുനിന്ന് വീഴ്ച പറ്റിയതായി കരുതുന്നില്ല. എന്താണ് സംഭവിച്ചതെന്ന് പരിശോധിച്ചശേഷമേ പറയാൻ സാധിക്കുകയുള്ളൂവെന്നും മന്ത്രി വ്യക്തമാക്കി

Continue Reading

Kerala

ലോറിയുടെ ഡ്രൈവറും ക്ലീനറും കസ്റ്റഡിയില്‍

Published

on

പാലക്കാട് കല്ലടിക്കോട് നാലു വിദ്യാര്‍ത്ഥിനികളുടെ മരണത്തിനിടയാക്കിയ അപകടത്തിൽ ലോറിയുടെ ഡ്രൈവറും ക്ലീനറും കസ്റ്റഡിയില്‍. അപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലുള്ള ഇരുവരെയും പൊലീസ് ചോദ്യം ചെയ്തു. കാസര്‍കോട് സ്വദേശികളായ ലോറിയുടെ ഡ്രൈവര്‍ മഹേന്ദ്ര പ്രസാദ്, ക്ലീനര്‍ വര്‍ഗീസ് എന്നിവരാണ് കസ്റ്റഡിയിലുള്ളത്. അപകടത്തില്‍ വര്‍ഗീസിന്‍റെ കാലിന് പൊട്ടലുണ്ട്. മഹേന്ദ്ര പ്രസാദിന് കാര്യമായ പരിക്കില്ല. ഇരുവരും മണ്ണാര്‍ക്കാട് മദര്‍ കെയര്‍ ആശുപത്രിയിലാണ് ചികിത്സയിലുള്ളത്.

ആശുപത്രിയിലെത്തിയാണ് പൊലീസ് മൊഴിയെടുത്തത്. മറ്റൊരു വാഹനത്തിന് സൈഡ് കൊടുത്തപ്പോള്‍ ബ്രേക്ക് ചവിട്ടിയെങ്കിലും വാഹനം നിയന്ത്രിക്കാനായില്ലെന്നും റോഡില്‍ തെന്നലുണ്ടായിരുന്നുവെന്നുമാണ് ഡ്രൈവറുടെ മൊഴി. ചാറ്റല്‍ മഴയും റോഡിലെ തെന്നലും കാരണം വാഹനം നിയന്ത്രിക്കാനായില്ലെന്നും ഡ്രൈവര്‍ മൊഴി നല്‍കിയിട്ടുണ്ട്.ഇരുവരുടെയും രക്ത സാമ്ബിളുകള്‍ ഉള്‍പ്പെടെ പരിശോധിക്കും. വാഹനം അമിത വേഗതയിലായിരുന്നോയെന്നും ഡ്രൈവര്‍ മദ്യപിച്ചിരുന്നോയെന്നും ഉള്‍പ്പെടെയുള്ള കാര്യം പരിശോധിക്കും. മറ്റൊരു വാഹനത്തിന് സൈഡ് കൊടുത്തപ്പോഴാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരമെന്ന് പൊലീസ് പറഞ്ഞു.

Advertisement
inner ad
Continue Reading

Featured