എന്താണ് സ്പേസ് ക്യാപ്സൂൾ……?

എന്താണ് സ്‌പേസ് കാപ്സ്യൂൾ…?ബഹിരാകാശത്തു നിന്നും ഭൂമിയിലേക്ക് തിരിച്ചത്തിറങ്ങാനുള്ള ഏറ്റവും ലളിതമായ പേടകം ആണ് സ്‌പേസ് കാപ്സ്യൂൾ. ഇതിനു റി-എൻട്രി മൊഡ്യൂൾ എന്നും പറയും.സ്‌പേസ് ഷട്ടിലും, സ്‌പേസ് കാപ്‍സ്യൂളും മാത്രമാണ് ബഹിരാകാശ സഞ്ചാരിയെ തിരിച്ചു ഭൂമിയിൽ കൊണ്ടുവരുന്നത്. ഇപ്പോൾ സ്പേസ് ഷട്ടിൽ നിർത്തലാക്കി. സ്‌പേസ് കാപ്സ്യൂൾ മാത്രം ആണ് ആളുകളെ ഭൂമിയിൽ തിരിച്ചിറക്കുന്നത്.! ബഹിരാകാശ സഞ്ചാരികളുടെ ജീവൻ രക്ഷിക്കുന്നത് ഈ കൊച്ചു പേടകം അല്ലെങ്കിൽ മൊഡ്യൂൾ ആണെന്ന് പറയാം. കാരണം.. ബഹിരാകാശത്തു പേടകത്തിൽ ഓർബിറ്റ് ചെയ്തുകൊണ്ടിരിക്കുന്നത് അപകടം ഇല്ലാത്ത പണിയാണ്. ഭൂമിയിൽനിന്നും റോക്കറ്റിൽ ബഹിരാകാശത്തേക്ക് പോകുന്നതും, തിരിച്ചു ഭൂമിയിലേക്ക് വരുന്നതും ആ ണ് അപകടം പിടിച്ച പണികൾ. ഇവിടെനിന്നും പോകുമ്പോൾ വലിയ റോക്കറ്റും, പിന്നെ പേടകവും മറ്റു സജ്ജീകരണങ്ങളും ഒക്കെ ഉണ്ടാവും. എന്നാൽ അതൊക്കെ പല ഘട്ടങ്ങളിലായി വഴിയിൽ ഉപേക്ഷിക്കുകയാണ് പതിവ്. അവസാനം ബാക്കി ആവുന്നത് സ്‌പേസ് കാപ്സ്യൂൾ മാത്രമായിരിക്കും. തിരിച്ചു വരാനുള്ള ബഹിരാകാശ സഞ്ചാരികൾ സ്‌പേസ് കാപ്സ്യൂളിൽ കയറി ഇരിക്കും.സ്‌പേസ് കാപ്സ്യൂളിനു ഒരു കൊച്ചു മുറിയുടെ വലിപ്പമേ ഉണ്ടാവൂ. അത്യാവശ്യം 2-3 ആളുകൾക്ക് കുനിഞ്ഞു ഇരിക്കാൻ ആവശ്യമുള്ളത്ര ഇടമേ അതിൽ കാണൂ. ബാക്കി ഉള്ള ഇടമെല്ലാം 2-3 വലിയ പാരച്യൂട്ടുകളും, ചൂട് തടുക്കാനുള്ള സംവിധാനവും കൊണ്ട് നിറഞ്ഞിരിക്കും. സ്‌പേസ് കാപ്സ്യൂളിനു ചിറകുകളോ, സോളാർ പാനലുകളോ ഒന്നും ഉണ്ടാവില്ല. മനുഷ്യരെ ഭൂമിയിൽ തിരിച്ചു ഇറക്കുക എന്നത് മാത്രമാണ് സ്‌പേസ് കാപ്സ്യൂളിന്റെ ലക്‌ഷ്യം. പക്ഷെ.. അതാണ് വളരെ വിഷമം പിടിച്ച പണിയും.ബഹിരാകാശത്തു സഞ്ചരിക്കുന്ന പേടകവും, മറ്റെല്ലാ വസ്തുക്കളും ഭൂമിയെ അപേക്ഷിച്ചു വളരെ വേഗത്തിലായിരിക്കും സഞ്ചരിക്കുക. അല്ലെങ്കിൽ ഭൂമി വളരെ വേഗത്തിൽ ആണ് കറങ്ങി നീങ്ങിക്കൊണ്ടിരിക്കുന്നത് എന്നും പറയാം. ആ വേഗതയിൽ പേടകം ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുമ്പോൾ വായുവുമായി ഉരസി കൂട്ടി ഇടിച്ചു പേടകം ചുട്ടുപഴുത്തു കത്തിപ്പോകും. അങ്ങനെ സംഭവിക്കാതിരിക്കാൻ പ്രത്യേകതരം സെറാമിക്ക് ഉപയോഗിച്ചാണ് പേടകത്തിന്റെ മൂഡ് ഭാഗം ഡിസൈൻ ചെയ്തിരിക്കുന്നത്. കൂടാതെ ആ ചൂട് പേടകത്തിന്റെ അകത്തു പ്രവേശിക്കാതിരിക്കാനുള്ള ഇൻസുലേറ്ററുകളും ഉണ്ടാവും. പേടകത്തിന്റെ പരന്ന മൂഡ് ഭാഗം താഴെ വരുന്ന രീതിയിലാണ് അതിന്റെ ഡിസൈനിങ്ങും, ആളുകളുടെ അതിനകത്തുള്ള ഇരിപ്പിടവും ഉണ്ടാക്കിയിരിക്കുന്നത്.സ്‌പേസ് കാപ്സ്യൂൾ അന്തരീക്ഷത്തിലൂടെ കുറച്ചുദൂരം വന്നാൽ പിന്നെ അതിലെ പാരച്യൂട്ടുകൾ വിടർന്നു വീണ്ടും വേഗത കുറയ്ക്കും. പിന്നെ വീണ്ടും ചില പാരച്യൂട്ടുകൾ തുറക്കും. അങ്ങനെ 2-3 ഘട്ടമായി വേഗത കുറച്ചു കടലിൽ ലാൻഡ് ചെയ്യും. ഇനി കരയിലാണ് ലാൻഡ് ചെയ്യുന്നത് എങ്കിൽ ഭൂമിയോട് ഏതാനും മീറ്റർ ഉയരത്തിൽ ആയാൽ അതിലെ കുഞ്ഞു റോക്കറ് എൻജിൻ ഉപയോഗിച്ച് പേടകത്തിന്റെ വേഗത ഏതാണ്ട് പൂജ്യം വരെ ആക്കി നിലത്തു തൊടുവിക്കുന്നു. കടലിലാണ് ലാൻഡ് ചെയുന്നത് എങ്കിൽ കപ്പലിലോ, ഹെലിക്കോപ്ടറിലോ പോയി അവരെ കൂട്ടിക്കൊണ്ടു വരും.സ്‌പേസ് കാപ്സ്യൂളുകൾ പല വലിപ്പത്തിലും, ആകൃതിയിലും ഉണ്ട്. എന്നാലും എല്ലാത്തിനുംപൊതുവെ ഒരു പമ്പരത്തിന്റെ ആകൃതി ആണെന്ന് പറയാം. സാധാരണ സ്‌പേസ് കാപ്സ്യൂളുകൾ 2-3 ആളുകളെ വഹിക്കുവാൻ ആയി ഡിസൈൻ ചെയ്തതാണ്. എന്നാൽ നാസയുടെ വിവിധോദ്ദേശ പേടകമായ ഓറിയോൺ 5-6യാത്രികരെ വരെ തിരികെ കൊണ്ടുവരാനായി ഡിസൈൻ ചെയ്തതാണ്…

Related posts

Leave a Comment