കേരളത്തിലെ കലാലയങ്ങളെ കലാപഭൂമിയാക്കാൻ പരിശീലനം കൊടുത്ത കുട്ടി സഖാക്കൾക്ക് എവിടെ നിന്നെങ്കിലും തിരിച്ചടി കിട്ടിയാൽ അത് ആത്മരക്ഷയ്ക്ക് ആരെങ്കിലും സഹിക്കെട്ട് ആയുധമെടുക്കുന്നതായിരിക്കുമെന്നതിനു സംശയമില്ല. തിരുവനന്തപുരത്തെ യൂണിവേഴ്സിറ്റി കോളേജും, എറണാകുളത്തെ മഹാരാജാസ് കോളേജും, കണ്ണൂർ ബ്രണ്ണൻ കോളേജുമൊക്കെ എസ്.എഫ്,.ഐ എന്ന ഇന്ത്യയിലെ തന്നെ അത്യധികം അപകടകാരികളായ കലാപകാരികൾ ആയുധപ്പുരകളാക്കി അക്രമരാഷ്ട്രീയത്തിന്റെ ബാലപാഠങ്ങൾ അഭ്യസിക്കുന്ന ഇടങ്ങളാക്കി മാറ്റിയിട്ട് കാലമേറെയായി. ഒത്താശ ചെയ്തുകൊടുക്കുന്നത് മൂത്ത സഖാക്കളും ആദ്യം കല്ലെറിയാനും പിന്നെ ബസിനും കാറിനും തീവയ്ക്കാനും പീന്നീട് ആളെ എറിഞ്ഞു കൊല്ലാനും ആഖ്വാനം ചെയ്യുന്ന ശൈലിയും രീതിയും മറ്റൊരു പ്രസ്ഥാനവും കേരളത്തിൽ പരീക്ഷിച്ചിട്ടില്ല.പിഞ്ചുകുഞ്ഞുങ്ങളുടെ മുന്നിലിട്ട് അദ്ധ്യാപകനെ വെട്ടികൊല്ലുന്നതിൽ തുടങ്ങി പ്രായം പറഞ്ഞ് മുഖത്ത് വെട്ടുന്ന പ്രാകൃത രിതിവരെ എണ്ണിയാലൊടുങ്ങാത്ത കൊലപാതക പരമ്പരകൾക്ക് എവിടെനിന്നെങ്കിലും തിരിച്ചടിയുണ്ടായാൽ അത് സ്വാഭാവികം മാത്രം. ഒരു തരത്തിലുള്ള അക്രമത്തെയോ കൊലപാതക രാഷ്ട്രീയത്തെയോ അംഗീകരിക്കുകയോ ന്യായീകരിക്കുകയോ ചെയ്യുന്നത് തെറ്റാണെന്ന് അറിഞ്ഞുകൊണ്ട് തന്നെ എസ്.എഫ്.ഐ എന്ന സംഘടന കേരളത്തിലെ കോളേജുകളും സ്കൂളുകളും ഒക്കെ കേന്ദ്രീകരിച്ച് നടത്തുന്ന സാമൂഹ്യവിരുദ്ധപ്രവർത്തന ശൈലി എതിർക്കപെടേണ്ടത് തന്നെയാണു.
സ്വന്തം ചേരിയിലുള്ള ഒരാളുടെ ചോരയ്ക്ക് വിറളിപ്പിടിച്ച് കണക്ക് തീർക്കാൻ എതിർ രാഷ്ട്രീയക്കാരന്റെ പാർട്ടിയാഫീസുകൾ കത്തിക്കാൻ നടക്കുന്നവർ ആലോചിക്കണം എന്തുകൊണ്ട് രക്തസാഷികൾ ഉണ്ടാകുന്നുവെന്നത്, പത്രക്കാരന്റെ മൈക്ക് കാണൂമ്പോഴും പ്ലീനങ്ങളിലും പാർട്ടി സമ്മേളനങ്ങളിലും ആളെ കൊന്നതിന്റെ കണക്ക് നിരത്തുമ്പോഴും, ഉപ്പ് ചാക്ക് നിരത്തി കൊന്നവനെ അടക്കം ചെയ്യണമെന്ന് ഉപദേശിക്കുമ്പോഴുമൊക്കെ ഓർമ്മിക്കണം പാർട്ടി തത്വങ്ങളിൽ നിന്ന് വഴിമാറി ക്വട്ടേഷൻ സംഘങ്ങളായി മാറുന്ന സ്വന്തം യുവജന സംഘടനകളെ പറ്റി.
ഞാൻ പെറ്റ മകനെയെന്ന് ആർത്ത് കരയുന്ന പാർട്ടിയംഗങ്ങളുടെ അമ്മമാരുടെ എണ്ണം കൂട്ടാൻ പ്രസംഗങ്ങളിൽ ആവേശം വിതറുന്ന ഒരുത്തനെ വെടിവച്ചും, കുത്തിയുമൊക്കെ ആളെ കൊന്ന കണക്കുപറയുന്ന, കലാലയങ്ങളെ ആയുധപുരകളാക്കുന്ന, വൈസ് ചാൻസലറെ ഖരാവോ ചെയ്യുന്ന പ്രിൻസിപ്പാളിന്റെ ശവമഞ്ചം ചുമക്കുന്ന സ്ത്രീകളെ അപമാനിക്കുന്ന കോളേജ് മതിലുകളെ അശ്ലീലം കൊണ്ട് മലിനമാക്കുന്ന വനിതാ സഹപാഠികൾക്ക് നേരെ പാഞ്ഞടുക്കുന്ന കേരളത്തിലെ ഏറ്റവും അപകടകാരികളായ വിദ്യാർത്ഥികൾക്ക് പരിശീലനം കൊടുക്കുന്ന എസ്.എഫ്.ഐ എന്ന സംഘടനയെ നിലയ്ക്ക് നിർത്താൻ അതിന്റെ മാതൃസംഘടന തയ്യാറാകണം.
കൂട്ടം ചേർന്ന് തല്ലിചതയ്ക്കാനെത്തുന്നവരെ തടയാൻ സമാധാനമായി ജീവിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് ആയുധമെടുക്കേണ്ടിവന്നേയ്ക്കാം. അക്രമിക്ക് ജീവനും സ്വയരക്ഷയ്ക്ക് കത്തിയെടുത്തവനു ജീവിതവും നഷ്ടപ്പെടാം അതിനു വഴിയൊരുക്കുന്ന സമീപനം സ്വീകരിക്കാൻ ആരു മുന്നോട്ട് വന്നാലും ശക്തിയുക്തം എതിർക്കണം. സംസ്ഥാന സെക്രട്ടറിയും ജില്ലാ സെക്രട്ടറിമാരും പ്രസംഗത്തിലും പ്രവർത്തിയിലും വിദ്യാർത്ഥി സഖാക്കൾക്ക് പൊതുജന സേവനവും കൊടിയിൽ എഴുതിവച്ചിരിക്കുന്ന സ്വാതന്ത്രം ജനാധിപത്യം സോഷലിസം എന്താണെന്ന് മനസിലാക്കി കൊടുക്കണം. തോക്കും കത്തിയുമെടുക്കാനല്ല പുസ്തമെടുക്കാനാണു പഠിപ്പിക്കേണ്ടത്, ആയുധപുരകളല്ല കലാലയങ്ങൾ, അയുസൊടുങ്ങാതെ എരിഞ്ഞുമടങ്ങാനുള്ളവരല്ല വിദ്യാർത്ഥികൾ . ശവമഞ്ചവും കൊണ്ട് അമർ രഹേ എന്നു വിളിക്കാനുള്ള അവസരം സൃഷ്ടിക്കരുത് ബോധപൂർവ്വമുള്ള എല്ലാ കലാപവും അക്രമവും അവസാനിപ്പിച്ച് സി.പി.എമ്മും എസ്.എഫ്.ഐയും ആയുധങ്ങൾ താഴെ വയ്ക്കണം.
വിതച്ചത് കൊയ്യുന്നു തോക്കും കത്തിയും താഴെ വച്ച് ഇനിയെങ്കിലും എസ്എഫ്ഐ പുസ്തകമെടുക്കാൻ പഠിക്കണം
