News
ദുരന്ത മുഖത്ത് തെക്കന്‍ തമിഴ്‌നാട്: കേന്ദ്ര സംഘം ഇന്ന് എത്തും
ചെന്നൈ:തെക്കന്‍ തമിഴ്‌നാട്ടിലെ പ്രളയത്തില്‍ മരണ സംഖ്യ പത്തായി ഉയര്‍ന്നു. തിരുനെല്‍വേലി -തിരുച്ചെന്തൂര്‍ റൂട്ടില്‍ ട്രെയിന്‍ ഗതാഗതം പുന:സ്ഥാപിക്കാനായിട്ടില്ല. ഈറൂട്ടിലെ 16 ട്രെയിനുകള്‍ റദ്ദാക്കി. പ്രളയത്തെതുടര്‍ന്ന് മൂന്ന് ജില്ലകളിലെ സ്‌കൂളുകള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. തിരുനെല്‍വേലി,തെങ്കാശി,തൂത്തുക്കൂടി എന്നീ മൂന്നു ജില്ലകളിലെ സ്‌കൂളുകള്‍ക്കാണ് അവധി പ്രഖ്യാപിച്ചത്. ഇതിനിടെ, കേന്ദ്രസംഘം ഇന്ന് തൂത്തുകുടിയിലെ പ്രളയമേഖലകള്‍ സന്ദര്‍ശിക്കും. തെക്കന്‍ ജില്ലകളില്‍ മരണം 10 ആയി.
അതേസമയം, പ്രളയത്തില്‍ തമിഴ്‌നാട്ടിലെ രാഷ്ട്രീയ പോര് തുടരുകയാണ്. തമിഴ്‌നാട് ഗവര്‍ണര്‍ക്കെതിരെ ധനമന്ത്രി തങ്കം തെന്നരശ് രംഗത്തെത്തി. ഗവര്‍ണര്‍ ആര്‍ എന്‍ രവി കള്ളം പറയുന്നുവെന്ന് ധനമന്ത്രി തങ്കം തെന്നരശ് ആരോപിച്ചു. കേന്ദ്ര ഏജന്‍സികളുമായി കൈകോര്‍ത്താണ് രക്ഷാപ്രവര്‍ത്തനമെന്നും സൈന്യവും എന്‍ഡിആര്‍എഫും സജീവമായി ഉള്ളപ്പോള്‍ ഗവര്‍ണര്‍ എന്താണ് പറയുന്നതെന്നും മന്ത്രി ചോദിച്ചു. വെള്ളം ഇറങ്ങിതുടങ്ങിയ തെക്കന്‍ തമിഴ്‌നാട്ടില്‍ രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാണ്. തൂത്തുക്കുടിയിലും തിരുനെല്‍വേലിയിലും സൈന്യത്തിന്റെയും ദേശീയ ദുരന്ത നിവാരണ സേനയുടെയും നേതൃത്വത്തില്‍ ആണ് രക്ഷാ പ്രവര്‍ത്തനം.
ദില്ലി സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ശേഷം ഇന്ന് ചെന്നൈയില്‍ തിരിച്ചെത്തുന്ന മുഖ്യമന്ത്രി സ്റ്റാലിന്‍ വൈകിട്ട് മധുരക്ക് പോകും.നാളെ തൂത്തുകുടിയിലെ പ്രളയ മേഖലകള്‍ സന്ദര്‍ശിക്കും.കേന്ദ്രസംഘം ഇന്ന് തൂത്തുക്കുടിയില്‍ എത്തുന്നതുകൊണ്ടാണ് സ്റ്റാലിന്റെ വരവ് നീട്ടിയത് എന്നാണ് വിശദീകരണം.സംസ്ഥാനത്തെ പ്രളയം ദേശീയ ദുരന്തം ആയി പ്രഖ്യാപിക്കണമെന്നും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി 2000 കോടി രൂപ ഉടന്‍ അനുവദിക്കണമെന്നും സ്റ്റാലിന്‍ ഇന്നലെ പ്രധാനമന്ത്രിയായുള്ള കൂടിക്കാഴ്ചയില്‍ ആവശ്യപ്പെട്ടിരുന്നു.
Featured
സംസ്ഥാനത്ത് നാളെ 6 ജില്ലകൾക്ക് അവധി
തിരുവനന്തപുരം: തൈപ്പൊങ്കൽ പ്രമാണിച്ച് സംസ്ഥാനത്തെ ആറ് ജില്ലകള്‍ക്ക് അവധി പ്രഖ്യാപിച്ചു.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകള്‍ക്കാണ് അവധി.
തമിഴ്നാടുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകള്‍ക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്
News
ഗോപൻ സ്വാമിയുടെ മരണം; സമാധി അറ പൊളിക്കും
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ആറാലുംമൂട് സ്വദേശി ഗോപൻ സ്വാമി എന്നയാളുടെ മരണവുമായി ബന്ധപ്പെട്ട ദുരൂഹത തുടരുന്നതിനാൽ സമാധി പൊളിക്കാൻ തീരുമാനം. കളക്ടറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ആർഡിഒയുടെ സാന്നിധ്യത്തിലാകും കല്ലറ പൊളിക്കുക. പോസ്റ്റ്മോർട്ടം ഇന്ന് തന്നെ നടത്താനും പോലീസ് നീക്കം. സംസ്‌കാരം നടത്തിയ ശേഷം മക്കൾ പതിച്ച പോസ്റ്ററിലൂടെയാണ് ഗോപൻ സ്വാമിയുടെ മരണവിവരം സമീപവാസികളും ബന്ധുക്കളുമറിഞ്ഞത്.
ഗോപനെ ജീവനോടെയാണോ സമാധി ഇരുത്തിയത് അതോ മരണശേഷമാണോ എന്നുള്ള കാര്യമാണ് പൊലീസ് പ്രധാനമായും അന്വേഷിക്കുന്നത്. നാട്ടുകാർ സംശയം പ്രകടിപ്പിച്ചതോടെ നെയ്യാറ്റിൻകര പൊലീസ് കേസെടുത്തിരുന്നു. സംസ്‌കാരം നടന്ന സ്ഥലത്ത് കാവലും ഏർപ്പെടുത്തി. കൊലപാതകമാണോ എന്ന് നാട്ടുകാർ സംശം ഉയർത്തിയതോടെയാണ് കല്ലറ തുറക്കണമെന്ന ആവശ്യത്തിലേയ്ക്ക് പൊലീസ് എത്തിയത്. മക്കളുടെയടക്കം മൊഴികളിലുള്ള വൈരുധ്യം കേസിന്റെ ദുരൂഹത വർധിപ്പിക്കുന്നുണ്ട്. മരണസമയത്ത് മകൻ രാജസേനൻ ആയിരുന്നു കൂടെ ഉണ്ടായിരുന്നത്. സമാധിക്ക് സമയമായി എന്ന് പറഞ്ഞ് പിതാവ് അറയിൽ ഇരുന്ന് മരിച്ചുവെന്നാണ് ഇയാളുടെ മൊഴി. മരണം സംഭവിച്ച ശേഷം കുളിപ്പിച്ച് സമാധി ഇരുത്തുകയായിരുന്നുവെന്ന് മറ്റൊരാൾ മൊഴി നൽകി.
റൺവേ വികസനം ഓ വേഗതയിൽ : കോഴിക്കോട് – കുവൈറ്റ് സെക്ടറിലെ യാത്രക്കാർ വര്ഷങ്ങളായി തീരാ ദുരിതത്തിൽ.
കുവൈറ്റ് സിറ്റി : 2020 ഓഗസ്റ്റിലെ എയർ ഇന്ത്യ എക്സ്പ്രസ്സ് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ നിർത്തി വെച്ച വലിയ വിമാനങ്ങളുടെ സർവീസ് പുനരാരംഭിക്കാത്തതിനെ തുടർന്ന് കോഴിക്കോട് കുവൈറ്റ് സെക്ടറിലെ യാത്രക്കാർ വലിയ യാത്രാ ദുരിതം നേരിടുകയാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. നിശ്ചിത അളവിലുള്ള റൺവേ എൻഡ് സേഫ്റ്റി ഏരിയ ആർജ്ജിക്കുന്ന വിധത്തിൽ റൺവേ വർധിപ്പിക്കുന്നതിന് നടപടികൾ സ്വീകരിച്ചുവെങ്കിലും നിർമ്മാണ പ്രവർത്തികൾ വളരെ മന്ദഗതിയിലാണ് പുരോഗമിച്ചുകൊണ്ടിരിക്കുന്നത് . ഇപ്പോഴത്തെ നിലയിൽ അടുത്ത കാലത്തൊന്നും ഈ നിർമ്മാണ പ്രവർത്തനങ്ങൾ അവസാനിക്കും എന്നും കരുതാനാവില്ല. ഈ സാഹചര്യത്തിൽ കോഴിക്കോട് വിമാനത്താവളത്തിൽ നിന്നും സുരക്ഷിതമായി സർവീസ് നടത്തുന്നതിന് അനുയോജ്ജ്യമായ വിമാനങ്ങളുമായി കുവൈറ്റ് – കോഴിക്കോട് സെക്ടറിൽ സർവീസ് നടത്തുന്നതിനുള്ള അനുമതി കുവൈറ്റ് വിമാന കമ്പനികളായ എയർവെയ്‌സ്, ജസീറ എയർവെയ്‌സ് എന്നിവക്ക് കൂടി നൽകുകയാണ് വേണ്ടതെന്നു ഈ റൂട്ടിൽ ദുരിതമനുഭവിക്കുന്ന കുവൈറ്റിലെ പ്രവാസി സമൂഹം ആവശ്യപ്പെടുന്നു. കുവൈറ്റ് അടക്കമുള്ള ചില ഗൾഫ് രജ്ജ്യങ്ങളിലേക്കു വിസിറ്റ് വിസയിൽ യാത്ര ചെയ്യുന്നതിന് അതാത് രജ്ജ്യങ്ങളുടെ എയർ ലൈനുകൾ മാത്രമേ ഉപയോഗിക്കാനാവൂ. കുവൈറ്റ് കോഴിക്കോട് സെക്ടറിൽ എയർ ഇന്ത്യ കുത്തകയാക്കി വെച്ചിരിക്കയാലും കുവൈറ്റ് വിമാനകമ്പനികൾക്കു അവിടേക്കു അനുമതി ഇല്ലാത്തതിനാലും വിസിറ്റ് വിസയിൽ യാത്ര ചെയ്യുന്നവർക്ക് കനത്ത സാമ്പത്തിക നഷ്ടവും സമയ നഷ്ടവും ഉണ്ടാവുന്നു. ഇവിടെ നിന്നുള്ള യാത്രക്കാർ കൊച്ചിയിലോ ബംഗളുരുവിലോ പോയി കുവൈറ്റ് വിമാനകമ്പനികളിൽ യാത്ര ചെയ്യേണ്ടുന്ന സ്ഥിതിയാണ്. ഏതാനും മറ്റു റൂട്ട് കളിലേക്കുള്ള സ്ഥിതിയും വ്യത്യസ്തമല്ല . യൂറോപ്പിലേക്കുള്ള യാത്രക്കാർക്ക് പോലും കണക്ടിവിറ്റി സൗകര്യം ലഭിക്കുമ്പോഴാണ് കുവൈറ്റിലേക്കും തിരിച്ചുമുള്ള യാത്രക്കാർ ഈ വിധം യാതനകൾ അനുഭവിക്കേണ്ടി വരുന്നത് . എയർ ഇന്ത്യ എക്സ്പ്രസ്സ് നു കുത്തകയാക്കി വെച്ചിരിക്കുന്ന ഈ സെക്ടറിലെ യാത്രക്കാർ ഓരോ ദിവസവും യാത്ര പ്രതിസന്ധികൾ നേരിട്ട് കൊണ്ടിരിക്കയാണ്. അറിയിപ്പില്ലാതെ സർവ്വീസ് റദ്ദാക്കലും ഷെഡ്ഡുൽ തെറ്റിക്കലുംഈ റൂട്ടുകളിൽ പതിവാണ്. സമയമാറ്റം യഥാസമയം യാത്രക്കാരെ അറിയിക്കാനുള്ള മര്യാദയും അവർ കാണിക്കാറില്ല. 12- 01 – 25 നു രാവിലെ 9 .10 നു ഷെഡ്യൂൾ ചെയ്ത കുവൈറ്റ് വിമാനത്തിൽ യാത്ര ചെയ്യുന്നതിനായി അതിരാവിലെ 6 മണിയോടെ എയർപോർട്ടിൽ എത്തിച്ചേർന്ന യാത്രക്കാർക്കും ഇത്തരത്തിൽ കനത്ത ദുരിതങ്ങളാണ് നേരിടേണ്ടി വന്നത് . ആദ്യം 11.30 നു റീ ഷെഡ്യൂൾ ചെയ്ത വിമാനത്തിൽ കയറിയ യാത്രക്കാരെ സാങ്കേതിക കാരണങ്ങൾ പറഞ്ഞു ഓഫ് ലോഡ് ചെയ്ത ശേഷം ഏറെ തർക്കങ്ങൾക്കൊടുവിൽ മറ്റൊരു വിമാനത്തിൽ യാത്ര യാക്കി എങ്കിലും പകുതി പേർക്കും ലഗ്ഗെജ് ലഭിക്കാത്ത സ്ഥിതിയാണുണ്ടായത്. എയർ അറേബ്യ, ഇത്തിഹാദ്, ഗൾഫ് എയർ, ഖത്തർ എയർ വേസ്, ഒമാൻ എയർ, നാസ്, എന്നിങ്ങനെ ഒട്ടു മിക്ക ഗൾഫ് വിമാന കമ്പനികളുടെയും കോഴിക്കോട്ടുനിന്നുള്ള സർവ്വീസുകൾ സുഗമമായി നടന്നു വരുന്നുണ്ട്. കുവൈറ്റിലേക്കുള്ള യാത്രക്കാർ മാത്രമാണ് ഏറ്റവും ദുരിതമനുഭവിക്കുന്നതെന്നു പ്രസ്താവ്യമാണ്. നിർദ്ദിഷ്ട റൺവേ വികസനം പൂർത്തിയാകുന്നത് വരെ കുവൈറ്റിലേക്കുള്ള യാത്രക്കാരോട് മാത്രമായുള്ള ഈ അനീതി ഒഴിവാക്കിയേ മതിയാവൂ. ഈ സാഹചര്യത്തിലാണ് കോഴിക്കോട് വിമാനത്താവളത്തിൽ നിന്നും സുരക്ഷിതമായി സർവീസ് നടത്തുന്നതിന് അനുയോജ്ജ്യമായ വിമാനങ്ങളുമായി കുവൈറ്റ് – കോഴിക്കോട് സെക്ടറിൽ സർവീസ് നടത്തുന്നതിനുള്ള അനുമതി കുവൈറ്റ് വിമാന കമ്പനികളായ കുവൈറ്റ് എയർവെയ്‌സ്, ജസീറ എയർവെയ്‌സ് എന്നിവക്ക് കൂടി അടിയന്തിരമായി നൽകണമെന്ന് ഈ റൂട്ടിൽ ദുരിതമനുഭവിക്കുന്ന കുവൈറ്റിലെ പ്രവാസി സമൂഹം ആവശ്യപ്പെടുന്നത്.
-
Kerala1 month ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്‍ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര്‍ -
News1 month ago
ക്ഷാമബത്ത കേസില്‍ ഇടക്കാല ഉത്തരവ്
-
News2 months ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
Featured3 months ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala3 months ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
News2 months ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
News1 month ago
സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരുംഅനിശ്ചിത കാല പണിമുടക്കിലേക്ക്: സെറ്റോ
-
Education3 months ago
സംസ്ഥാനത്തിന്റെ അംബാസിഡറാകാം;ദേശീയ യുവസംഘം രജിസ്ട്രേഷന് 25 വരെ
You must be logged in to post a comment Login