തെക്കൻ തായ്‌വാനിൽ തീപിടുത്തം ; 46 മരണം

തെക്കൻ തായ്‌വാനിൽ ഇന്നലെ രാത്രി കെട്ടിടത്തിലുണ്ടായ തീപിടുത്തത്തിൽ മരിച്ചവരുടെ എണ്ണം 46 ആയി . പുലർച്ചെ 3 മാണിയോട് കൂടെ ഉണ്ടായ തീപിടുത്തത്തിൽ 41 പേർക്ക് പരിക്കേറ്റിട്ടുണ്ടെന്ന് പ്രാദേശിക ഉദ്യോഗസ്ഥർ വ്യാഴാഴ്​ച അറിയിച്ചു .13 നിലകളുള്ള കെട്ടിടത്തിനാണ് തീ പിടിച്ചത് . ഇപ്പോഴും അഗ്നിശമന സേന തിരച്ചിലും രക്ഷാപ്രവർത്തനവും തുടരുകയാണ്​.

തീപിടിത്തത്തി​ൻറ കാരണം വ്യക്തമല്ലെന്നും തീ ഏറെ പടർന്ന ശേഷമാണ്​ ശ്രദ്ധയിൽപ്പെട്ടതെന്നും അഗ്നിശമന സേനയുടെ​ ഔദ്യോഗിക പ്രസ്​താവനയിൽ പറയുന്നു. പുലർച്ചെ 3 മണിയോടെ വൻ പൊട്ടിത്തെറി കേട്ടതായി ദൃക്‌സാക്ഷികൾ തായ്‌വാൻ മാധ്യമങ്ങളോട് പറഞ്ഞു.

കെട്ടിടത്തിന് ഏകദേശം 40 വർഷം പഴക്കമുണ്ട്. താഴത്തെ നിലകളിൽ കടകളും മുകളിൽ അപ്പാർട്ടുമെൻറുകളുമാണ്​ ഉണ്ടായിരുന്നത്​. കെട്ടിടം ഏതാണ്ട്​ പൂർണ്ണമായും നശിച്ചു.

Related posts

Leave a Comment