Connect with us
48 birthday
top banner (1)

Business

കരുത്തുറ്റ പ്രകടനവുമായി സൗത്ത് ഇന്ത്യൻ ബാങ്ക്; 275 കോടി രൂപ അറ്റാദായം

Avatar

Published

on

തിരുവനന്തപുരം: നടപ്പു സാമ്പത്തിക വർഷം രണ്ടാം പാദത്തിൽ കരുത്തുറ്റ പ്രകടനവുമായി സൗത്ത് ഇന്ത്യൻ ബാങ്ക്. സെപ്തംബർ 30ന് അവസാനിച്ച  പാദത്തിൽ ബാങ്ക് 275 കോടി രൂപ ത്രൈമാസ അറ്റാദായം നേടി. മുൻ വർഷം ഇതേ കാലയളവിൽ 223 കോടി രൂപയായിരുന്നു. 23.2 ശതമാനമാണ് വാർഷിക വളർച്ച. രണ്ടാം പാദത്തിലെ പ്രവർത്തന ലാഭം 8.2 ശതമാനം വർധനയോടെ 460 കോടി രൂപയിലെത്തി. മുൻവർഷം ഇത് 426 കോടി രൂപയായിരുന്നു.  

നിഷ്ക്രിയ ആസ്തികൾ കുറയ്ക്കാനും ബാങ്കിനു കഴിഞ്ഞു. മൊത്ത നിഷ്ക്രിയ ആസ്തി 5.67 ശതമാനത്തിൽ നിന്ന് 71 പോയിന്റുകൾ കുറച്ച് 4.96 ശതമാനത്തിലും, അറ്റ നിഷ്ക്രിയ ആസ്തി 81 പോയിന്റുകൾ കുറച്ച് 2.51 ശതമാനത്തിൽ നിന്ന് 1.70 ശതമാനത്തിലുമെത്തിച്ച് നില മെച്ചപ്പെടുത്തുകയും ചെയ്തു. അറ്റപലിശ വരുമാനം 14.3 ശതമാനം വർധനയോടെ മുൻ വർഷത്തെ 726 കോടി രൂപയിൽ നിന്നും ഇത്തവണ 830 കോടി രൂപയായി ഉയർന്നു. അറ്റപലിശ മാർജിൻ 35 പോയിന്റുകൾ മെച്ചപ്പെട്ട് 2.98 ശതമാനത്തിൽ നിന്നും 3.33 ശതമാനമായി വർധിച്ചു. 10.81 ശതമാനമായിരുന്ന പ്രതി ഓഹരി വരുമാനം 262 പോയിന്റുകൾ വർധിച്ച് 13.43 ശതമാനമായും ഉയർന്നു. ആസ്തികളിൽ നിന്നുള്ള വരുമാനം 20 പോയിന്റുകൾ ഉയർന്ന് 0.85 ശതമാനമായി വർധിച്ചു. നിഷ്ക്രിയ ആസ്തി അക്കൗണ്ടുകളുടെ റിക്കവറിയും അപ്ഗ്രഡേഷനും മുൻ വർഷത്തെ 374 കോടി രൂപയിൽ നിന്ന് ഇത്തവണ 475 കോടി രൂപയായും വർധിച്ചു.  

Advertisement
inner ad

റീട്ടെയ്ല്‍ നിക്ഷേപങ്ങള്‍ 87,111 കോടി രൂപയി നിന്ന് 7.3 ശതമാനം വര്‍ധിച്ച്  93,448 കോടി രൂപയിലെത്തി. പ്രവാസി (എൻ.ആർ.ഐ) നിക്ഷേപം 27500 കോടി രൂപയിൽ നിന്ന് 4.7 ശതമാനം വർധനയോടെ 28,785 കോടി രൂപയിലെത്തി. 1,285 കോടി രൂപയുടെ വർധനയാണ് രേഖപ്പെടുത്തിയത്. കാസ അനുപാതത്തിൽ 1.8 ശതമാനമാണ് വളർച്ച. സേവിങ്സ് ബാങ്ക് അനുപാതം 1.8 ശതമാനവും സിഡി അനുപാതം 1.7 ശതമാനവുമാണ്.  

വായ്പാ വിതരണത്തില്‍ 10.3 ശതമാനം വാർഷിക വളര്‍ച്ച കൈവരിച്ചു. 6,984 കോടി രൂപയുടെ വർധനയോടെ 74,947 കോടി രൂപയുടെ വായ്പകളാണ് വിതരണം ചെയ്തത്. കോർപറേറ്റ് വിഭാഗത്തിൽ ഇത് 6,859 കോടി രൂപയുടെ വർധനയോടെ 27,491 കോടി രൂപയിലുമെത്തി. 33.2 ശതമാനമാണ് വളർച്ച. ഇവയിൽ 96.1 ശതമാനവും ഉയർന്ന റേറ്റിങ്ങുള്ള കോർപറേറ്റ് അക്കൗണ്ടുകളാണ്. വ്യക്തിഗത വായ്പകൾ 48.1 ശതമാനം വർധിച്ച് 1,423 കോടി രൂപയിൽ നിന്നും 2,107 കോടി രൂപയിലെത്തി.  

Advertisement
inner ad

സ്വർണ വായ്പകളിൽ 16.2 ശതമാനമാണ് വാർഷിക വർധന. ഇത് 12,911 കോടി രൂപയിൽ നിന്നും 14,998 കോടി രൂപയായി ഉയർന്നു. 3.32 ലക്ഷത്തിലേറെ ക്രെഡിറ്റ് കാർഡുകൾ ഇഷ്യൂ ചെയ്തതിലൂടെ 1164 കോടി രൂപയുടെ വായ്പകളും വിതരണം ചെയ്തു. 

ബാങ്ക് നടപ്പിലാക്കിവരുന്ന തന്ത്രങ്ങൾ മികച്ച ബിസിനസ് പ്രകടനം സാധ്യമാക്കുന്നുണ്ടെന്ന് സൗത്ത് ഇന്ത്യന്‍ ബാങ്ക് എംഡിയും സിഇഒയുമായ പി. ആർ. ശേഷാദ്രി പറഞ്ഞു. കോർപറേറ്റ്, എസ്എംഇ, വാഹന വായ്പ, ക്രെഡിറ്റ് കാർഡ്, വ്യക്തിഗത വായ്പ, സ്വർണ വായ്പ തുടങ്ങി എല്ലാ വിഭാഗങ്ങളിലും ആസ്തി ഗുണമേന്മയിൽ ശ്രദ്ധകേന്ദ്രീകരിച്ച് പ്രതീക്ഷിച്ച വളർച്ച നേടാൻ ബാങ്കിനു കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. ഗുണമേന്മയുള്ള വായ്പാ വളർച്ചയിലൂടെ ലാഭക്ഷമത കൈവരിക്കുക എന്ന ബാങ്കിന്റെ ലക്ഷ്യത്തിലൂന്നിയുള്ള പ്രവർത്തനത്തിലൂടെ, 2020 മുതലുള്ള വായ്പകളുടെ 64 ശതമാനവും  റിസ്ക് കുറഞ്ഞ പുതിയ വായ്പകളാക്കാൻ കഴിഞ്ഞു. 48,246 കോടി രൂപ വരുമിത്. ഇവയിൽ 0.18 ശതമാനം മാത്രമാണ് മൊത്ത നിഷ്ക്രിയ ആസ്തി. 

Advertisement
inner ad

ബാങ്കിന്റെ മൂലധന പര്യാപ്തതാ അനുപാതം മുൻ വർഷത്തെ 16.04 ശതമാനത്തിൽ നിന്ന് 16.69 ശതമാനമായി മെച്ചപ്പെട്ടു.സാമ്പത്തിക ഫലങ്ങളിൽ ബാങ്കിന്റെ പൂർണ ഉടമസ്ഥതയിലുള്ള എസ്ഐബിഒഎസ്എലിന്റെ സാമ്പത്തിക ഫലങ്ങളും ഉൾപ്പെടും.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Business

ദീപാവലി സ്‌പെഷ്യല്‍ വെറൈറ്റി ലഡുവുമായി ഗൂഗിള്‍ പേ

Published

on

ഫെസ്റ്റിവല്‍ സീസണിനോടനുബന്ധിച്ച് ഗൂഗിള്‍ പേ അവതരിപ്പിച്ച ഗയിം ദീപാവലി സ്‌പെഷ്യല്‍ ലഡു വൈറലാകുന്നു.മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ഏവര്‍ക്കും താല്പര്യമുള്ള ഗെയിമായി ഇത് മാറിക്കഴിഞ്ഞു. സ്‌പെഷ്യല്‍ ലഡു കിട്ടാനായി ഗൂഗിള്‍ പേയില്‍ മിനിമം 100 രൂപയുടെ ട്രാന്‍സാക്ഷന്‍ എങ്കിലും നടത്തണം.

മര്‍ച്ചന്റ് പേയ്‌മെന്റ്, മൊബൈല്‍ റീചാര്‍ജിങ്, അല്ലെങ്കില്‍ മറ്റുള്ളവര്‍ക്ക് പണം അയച്ചു കൊടുത്താല്‍ ലഡു ലഭിക്കും. മറ്റുള്ളവര്‍ക് ലഡു ഗിഫ്റ്റ് ചെയ്യാനും ലഡുവിനായി റിക്വസ്റ്റ് ചെയ്യാനും പറ്റും. കളര്‍, ഡിസ്‌കോ, ട്വിങ്കിള്‍, ട്രെന്‍ഡി,ഹുഡി, ദോസ്തി എന്നാണ് ലഡ്ഡുവിന്റെ പേരുകള്‍.

Advertisement
inner ad

ആറ് ലഡുവും ഒരുമിച്ച് ലഭിക്കുന്നവര്‍ക്ക് 50 രൂപമുതല്‍ 1001 രൂപവരെയാണ് ക്യാഷ്ബാക്കായി ലഭിക്കുന്നത്.സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലെ ചാറ്റ് ബോക്സുകളില്‍ എല്ലാം ഇപ്പോള്‍ ലഡുവിന് വേണ്ടിയുള്ള ചോദ്യങ്ങളാണ്. ഒരു ലഡു കിട്ടിയാല്‍ അത്രയ്ക്ക് ആയില്ലേ എന്നാണ് ആളുകള്‍ പറയുന്നത്. ഒക്ടോബര്‍ 21 മുതല്‍ നവംബര്‍ 07 വരെയാണ് ഈ ലഡു ഓഫര്‍ ഗൂഗിള്‍ പേയില്‍ ഉണ്ടാകുകയുള്ളൂ

Advertisement
inner ad
Continue Reading

Business

ഷോര്‍ട്ട് ബ്രേക്ക്; സ്വര്‍ണവിലയിൽ കുറവ്

Published

on

സംസ്ഥാനത്ത് സ്വർണ വിലയിൽ കുറവ്. ഗ്രാമിന് 70 രൂപ കുറഞ്ഞ് 7385 രൂപയും പവന് 560 രൂപ കുറഞ്ഞ് 59080 രൂപയുമായി. റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിച്ച സ്വര്‍ണവില പവന് 60,000 കടന്നും മുന്നേറുമെന്ന ഘട്ടത്തിലാണ് താഴ്ന്നത്. കഴിഞ്ഞ ദിവസമാണ് സ്വര്‍ണവില ആദ്യമായി 59,000 തൊട്ടത്. 18 കാരറ്റ് സ്വര്‍ണ സ്വർണ വിലയിലും ഇന്ന് ഇടിവ് രേഖപ്പെടുത്തി. ഗ്രാമിന് 55 രൂപ കുറഞ്ഞ് 6085 രൂപയായി. വെള്ളി വിലയിലും ഇന്ന് മാറ്റമുണ്ട്. ഗ്രാമിന് 3 രൂപ കുറഞ്ഞ് 103 രൂപയിലാണ് വ്യാപാരം. കേരളത്തിലെ സ്വർണ്ണ വില ഇന്നലെ ചരിത്രത്തിലെ ഏറ്റവു ഉയർന്ന നിലയിലായിരുന്നു. പവന് 59,640 രൂപയും, ഗ്രാമിന് 7,455 രൂപയുമായിരുന്നു വില. കഴിഞ്ഞ നാല് ദിവസം കൊണ്ട് 2000 രൂപയാണ് സ്വർണ്ണത്തിന് കൂടിയത്. പശ്ചിമേഷ്യയിലെ സംഘർഷങ്ങളും, നവംബർ ആദ്യ വാരം നടക്കാനിരിക്കുന്ന യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പും, അമേരിക്കൻ ഫെ‍ഡ് റിസ‍ർവ് പലിശ കുറയ്ക്കുമെന്ന റിപ്പോർട്ടുകളുമെല്ലാം സ്വർണ്ണ വില വർധിപ്പിക്കുന്ന ഘടകങ്ങളാണ്.

Continue Reading

Business

റെക്കോർഡിലേക്ക്; സ്വർണവില പവന് 59,520

Published

on

സംസ്ഥാനത്ത് സ്വർണവില ഇന്ന് സർവ്വകാല റെക്കോർഡിലേക്ക്. പവന് 520 രൂപയുടെ വർധനയാണ് രേഖപ്പെടുത്തിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വിപണി നിരക്ക് 59,520 രൂപയായി. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കും സർവകാല റെക്കോഡുമാണിത്. ഗ്രാമിന് 65 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 7440 രൂപയാണ്. 18 കാരറ്റ് സ്വര്‍ണ സ്വർണ വിലയിലും ഇന്ന് വർധനവുണ്ട്. ഗ്രാമിന് 55 രൂപ വര്‍ധിച്ച് 6130 രൂപയായി ഉയര്‍ന്നു. വെള്ളിവിലയിലും ഇന്ന് വർധനയുണ്ട്. ഗ്രാമിന് ഒരു രൂപ കൂടി 106 രൂപക്കാണ് വ്യാപാരം പുരോഗമിക്കുന്നത്.

Continue Reading

Featured