Connect with us
48 birthday
top banner (1)

Business

വ്യത്യസ്തമാര്‍ന്ന പുതുവത്സരാഘോഷമൊരുക്കി സൗത്ത് ഇന്ത്യന്‍ ബാങ്കും കേരള കലാമണ്ഡലവും

Avatar

Published

on

കൊച്ചി/ ചെറുതുരുത്തി: ഭാവ, താള, ലയ സാന്ദ്രമായൊരു സായംസന്ധ്യ. നിള ക്യാംപസിലെ വള്ളത്തോള്‍ സ്മൃതിമണ്ഡപത്തില്‍ തിരി തെളിഞ്ഞതു മുതല്‍ കഥകളിയും മോഹിനിയാട്ടവും ചൊല്ലിയാട്ടവും മ്യൂസിക്കല്‍ ഫ്യൂഷനും അരങ്ങേറി. കേരളത്തിന്റെ പാരമ്പര്യ ശാസ്ത്രീയ കലാരൂപങ്ങളുടെ ഈറ്റില്ലമായ കേരള കലാമണ്ഡലം ‘കഥകളിലൂടെ കലാമണ്ഡലം; ഡിമിസ്റ്റിഫയിംഗ് ട്രെഡിഷന്‍സ്’ എന്ന പേരില്‍ സംഘടിപ്പിച്ച പുതുവത്സരാഘോഷം കാഴ്ചക്കാര്‍ക്ക് നവ്യാനുഭവമായി.

സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ സഹകരണത്തോടെ 31ന് ഉച്ചകഴിഞ്ഞ് 2 മണിമുതല്‍ പുലര്‍ച്ചെ 1 മണിവരെ, ഭാരതപ്പുഴയോട് ചേര്‍ന്നുള്ള നിള ക്യാംപസിലാണ് സാംസ്‌കാരിക സന്ധ്യ ഒരുക്കിയത്. കലാമണ്ഡലത്തിന്റെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് കലാതല്‍പരരായ പൊതുജനങ്ങളുടെ പിന്തുണ ലഭ്യമാക്കുകയാണ് കലാസന്ധ്യ നടത്തുന്നതിലൂടെ ലക്ഷ്യമിടുന്നത്.പ്രശസ്ത സംഗീതജ്ഞരായ ദീപ പാലനാട്, സുദീപ് പാലനാട് എന്നിവര്‍ കഥകളി മോജോയുമായി കാണികള്‍ക്ക് മുന്നിലെത്തി. കഥകളിയുടെ ആഹാര്യ സൗന്ദര്യ രീതികളെ അധിഷ്ഠിതമാക്കി പ്രത്യേകം രൂപകല്‍പന ചെയ്ത ഭക്ഷണമാണ് കാണികള്‍ക്ക് വിളമ്പിയത്.

Advertisement
inner ad

കൂടാതെ , കരകൗശല വസ്തുക്കള്‍, ഫാഷന്‍ ഉല്‍പന്നങ്ങള്‍ എന്നിവയുടെ തത്സമയ നിര്‍മാണവും പ്രദര്‍ശനവും നടന്നു. വിവിധ കലാരൂപങ്ങളില്‍ പ്രാവീണ്യം നേടിയ കലാമണ്ഡലത്തിലെ പ്രഗത്ഭരും ക്ഷണിക്കപ്പെട്ട മറ്റ് പ്രശസ്ത കലാകാരന്മാരും നിള ക്യാംപസില്‍ ഒരുക്കിയ കലാസന്ധ്യയുടെ ഭാഗമായി. കലാമണ്ഡലം വൈസ് ചാന്‍സലര്‍ ഡോ. ബി. അനന്തകൃഷ്ണന്‍, രജിസ്ട്രാര്‍ ഡോ. പി. രാജേഷ് കുമാര്‍, സൗത്ത് ഇന്ത്യന്‍ ബാങ്ക് പ്രതിനിധികള്‍, കലാമണ്ഡലം ക്യൂറേറ്റര്‍ ലക്ഷ്മി മേനോന്‍, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ കേശവന്‍ നാരായണന്‍ കലാമണ്ഡലം ഭരണസമിതി അംഗം കെ. രവീന്ദ്രനാഥ്, മുന്‍ വൈസ് ചാന്‍സലര്‍ ഡോ. എം. വി. നാരായണന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ .എം. അഷറഫ്, അരുണ്‍ നാരായണന്‍ എന്നിവര്‍ പങ്കെടുത്തു.

Advertisement
inner ad

Business

എടക്കുന്ന് ശിശുഭവന് മാരുതി ഈക്കോ സംഭാവന നല്‍കി ഫെഡറല്‍ ബാങ്ക്

Published

on

കൊച്ചി: സി എസ് ആര്‍ പദ്ധതിയുടെ ഭാഗമായി അങ്കമാലി ശാഖ എടക്കുന്ന് ശിശുഭവന് ഫെഡറല്‍ ബാങ്ക് മാരുതി ഈക്കോ വാഹനം സംഭാവന ചെയ്തു.സെന്റ് ജോസഫ് പ്രൊവിന്‍സ് ഓഫ് ദി കോണ്‍ഗ്രഗേഷന്‍ ഓഫ് സിസ്റ്റേഴ്‌സ് ഓഫ് നസറെത്തിന്റെ (സി എസ് എന്‍ ) സഹോദര സ്ഥാപനമാണ് ശിശുഭവന്‍.ഫെഡറല്‍ ബാങ്ക് ആലുവ റീജിയണല്‍ മേധാവിയായ ബിനു തോമസ് വാഹനത്തിന്റെ താക്കോല്‍ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ ആയ സിസ്റ്റര്‍ ആഷ്ലിയ്ക്കു കൈമാറി. ഫെഡറല്‍ ബാങ്ക് അങ്കമാലി ശാഖാ മാനേജര്‍ അരുണ്‍ ബി, ഓപ്പറേഷന്‍സ് ഹെഡ് അഭിരാജ് എ എ, സെയില്‍സ് ഹെഡ് വിബിന്‍ വര്‍ഗീസ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

Advertisement
inner ad

Advertisement
inner ad
Continue Reading

Business

സ്വര്‍ണ്ണ വിലയില്‍ മാറ്റമില്ല

Published

on


കൊച്ചി: സംസ്ഥാനത്ത് ബജറ്റ് ദിനമായ വെള്ളിയാഴ്ച സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു. അന്താരാഷ്ട്ര വിപണിയില്‍ നേരിയ മാറ്റമുണ്ടായെങ്കിലും കേരളത്തില്‍ കഴിഞ്ഞ ദിവസത്തെ റെക്കോഡ് വിലയിലാണ് സ്വര്‍ണം വില്‍ക്കുന്നത്. ഗ്രാമിന് 7,930 രൂപയും പവന് 63,440 രൂപയുമാണ് ഇന്നത്തെ വിപണി വില. തുടര്‍ച്ചയായ മൂന്ന് ദിവസത്തിനിടെ 1800 രൂപ കൂടിയ ശേഷമാണ് വിലവര്‍ധനയില്ലാത്ത ദിവസം വരുന്നത്. വെള്ളിയുടെ വിലയിലും മാറ്റമില്ല. ഗ്രാമിന് 106 രൂപയില്‍ തുടരുകയാണ്.

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വ്യാപാര നയങ്ങള്‍ ആഗോള വ്യാപാര യുദ്ധത്തിലേക്ക് വഴിവെക്കുമെന്ന് ആശങ്ക ഉയര്‍ന്നതിനെ തുടര്‍ന്നാണ് സ്വര്‍ണവില കുത്തനെ ഉയര്‍ന്നത്. സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ നിരവധിപേര്‍ വാങ്ങിക്കൂട്ടുന്നതും സ്വര്‍ണവില ഉയരാന്‍ കാരണമായി. പണിക്കൂലിയും ജി.എസ്.ടിയുമടക്കം 70,000 രൂപയോളം നല്‍കിയാലേ പവന്‍ സ്വര്‍ണാഭരണം വാങ്ങാനാകൂ.

Advertisement
inner ad

സംസ്ഥാനത്ത് ഫെബ്രുവരി ഒന്നിന് പവന്‍ വില 61,960 രൂപയായിരുന്നു. ഈ വില രണ്ടാം തീയതിയും തുടര്‍ന്നു. മൂന്നാം തീയതി 61,640 രൂപയിലേക്ക് താഴ്ന്നു. ഈ വില കുറവില്‍ നിന്നാണ് സര്‍വകാല റെക്കോഡില്‍ എത്തിയത്. നാലിന് 840 രൂപയും അഞ്ചിന് 760 രൂപയും കൂടി പവന് 63,240 രൂപയായി. വ്യാഴാഴ്ച 200 രൂപ കൂടി 63,440 രൂപയെന്ന സര്‍വകാല റെക്കോഡിലേക്കും സ്വര്‍ണവിലയെത്തി. ചുരുങ്ങിയ ദിവസത്തിനിടെ വില ഒറ്റയടിക്ക് ഇത്രയും ഉയരുന്നത് ചരിത്രത്തില്‍ ആദ്യമാണ്.

ജനുവരി ഒന്നിന് ഗ്രാമിന് 7,110 രൂപയും പവന് 56,880 രൂപയുമായിരുന്നു. ജനുവരി 22നാണ് പവന്‍വില ആദ്യമായി 60,000 കടന്നത്. തുടര്‍ന്ന് മൂന്നു ദിവസങ്ങളിലായി ഗ്രാമിന് 45 രൂപ കുറഞ്ഞ ശേഷം വില ഓരോ ദിവസവും റെക്കോഡ് ഭേദിക്കുകയായിരുന്നു. 24ന് പവന്‍ വില 60,440ലും 29ന് 60,760ലും 30ന് 60,880ലും എത്തി.

Advertisement
inner ad
Continue Reading

Business

റിപ്പോ നിരക്ക് കുറച്ച് ആര്‍ബിഐ

Published

on

റിപ്പോ നിരക്ക് കുറച്ച് ആര്‍ബിഐ. റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ചു. 6.5 ശതമാനത്തില്‍ നിന്ന് 6.25 ശതമാനമാക്കി. 5 വര്‍ഷത്തിനിടെ ആദ്യമായാണ് നിരക്ക് കുറക്കുന്നത്. 2020 മെയ് മാസത്തിലാണ് അവസാനമായി റിപ്പോ നിരക്ക് കുറച്ചത്. കഴിഞ്ഞ പതിനൊന്ന് യോഗങ്ങളിലും ആര്‍ബിഐ പലിശ നിരക്ക് കുറച്ചിട്ടില്ല.

Advertisement
inner ad

വാണിജ്യ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്‍കുന്ന വായ്പക്കുള്ള പലിശ നിരക്കാണ് റിപ്പോ. 2023 ഫെബ്രുവരി മുതല്‍ റിപ്പോ 6.5 ശതമാനത്തില്‍ തുടരുകയാണ്. 2023 ഫെബ്രുവരിയിലാണ് അവസാനമായി പലിശ നിരക്കില്‍ ആര്‍ബിഐ മാറ്റം വരുത്തിയത്. അന്ന് പണപ്പെരുപ്പം പിടിച്ചുനിര്‍ത്താനായി റിപ്പോ നിരക്ക് 6.25 ശതമാനത്തില്‍ നിന്ന് 6.5 ശതമാനമായി ഉയര്‍ത്തിയിരുന്നു.

ശക്തികാന്ത ദാസിന് ശേഷം ആര്‍ബിഐ ഗവര്‍ണയായി സഞ്ജയ് മല്‍ഹോത്ര ചുമതലയേറ്റത്തിന് ശേഷമുള്ള ആദ്യ എംപിസി യോഗമാണ് ഇത്. ആറംഗ പണ സമിതി യോഗത്തില്‍ ഗവര്‍ണറടക്കം അഞ്ച് പേരും പുതിയ അംഗങ്ങളാണ്.

Advertisement
inner ad
Continue Reading

Featured