സൗത്ത് അമേരിക്കയിലെ ടോപ് ഗോള്‍ സ്‌കോറര്‍ : റെക്കോര്‍ഡിലേക്ക് മെസ്സി

ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ അര്‍ജ്ജന്റീനയ്‌ക്കായി ഹാട്രിക് നേടിയ മെസി മറികടന്നത് പെലയുടെ റെക്കോഡ്. ലോകകപ്പ് യോഗ്യത മത്സരത്തില്‍ ബൊളീവിയക്കെതിരെ കരിയറിലെ തന്റെ എഴുപത്തിയെട്ടാം ഗോള്‍ നേടിയതോടെയാണ് ലാറ്റിന്‍ അമേരിക്കന്‍ ഫുട്‌ബോളില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡ് മെസി സ്വന്തമാക്കിയത്. പതിനാലാം മിനിറ്റിലായിരുന്നു മെസിയുടെ ആദ്യ ഗോള്‍. പെനാല്‍റ്റി ബോക്സിന് ഏറെ പുറത്തുനിന്ന് ലോങ് ഷോട്ടിലൂടെയായിരുന്നു മെസ്സിയുടെ ഗോള്‍. ഗോള്‍ കീപ്പര്‍ ഗോള്‍ ലൈനില്‍ നിന്ന് കയറി നില്‍ക്കുന്നത് കണ്ട മെസ്സി മനോഹരമായി പന്ത് വലയില്‍ എത്തിക്കുയായിരുന്നു. രണ്ടാം പകുതിയില്‍ 64ആം മിനുട്ടില്‍ മറ്റൊരു മനോഹര നീക്കത്തിന് ഒടുവില്‍ മെസ്സിയുടെ രണ്ടാം ഗോള്‍ പിറന്നു. കളി അവസാനിക്കാന്‍ 2 മിനുട്ട് മാത്രം ശേഷിക്കെ മെസ്സി ഹാട്രിക്കും തികച്ചു. 28 വര്‍ഷത്തിന് ശേഷമുള്ള കിരീട നേട്ടത്തിന്റെ ആഘോഷത്തില്‍ പങ്കെടുക്കാന്‍ 21,000 ല്‍ പരം കാണികളും ഉണ്ടായിരുന്നു. കോവിഡ് മഹാമാരിയുടെ ആരംഭത്തിന് ശേഷം ആദ്യമായാണ് അര്‍ജന്റീനയില്‍ ഒരു കായിക മത്സരത്തില്‍ കാണികളെ പ്രവേശിപ്പിക്കുന്നത്.

Related posts

Leave a Comment