​ഗോവയിൽ കനത്ത പോളിം​ഗ്, യുപിയിലും ഉത്തരാഖണ്ഡിലും കൊടും ശൈത്യം, പോളിം​ഗ് മാന്ദ്യം

ന്യൂഡൽഹി: മൂന്നു സംസ്ഥാനങ്ങളിൽ ഇന്നു വോട്ടെടുപ്പ്. ഒരു ഘട്ടമായി വോട്ടെടുപ്പ് നടക്കുന്ന ​ഗോവയിലാണു കൂടുതൽ പോളിം​ഗ്. രാവിലെ 11 വരെയുള്ള കണക്ക് പ്രകാരം 11.04 ശതമാനം വോട്ടർമാർ ഇവിടെ വോട്ട് രേഖപ്പെടുത്തി. ഉത്തർ പ്രദേശിൽ 9.45%, ഉത്തരാഖണ്ഡ് 5.15% എന്നിങ്ങനെയാണ് വോട്ടെടുപ്പ്. അതിശൈത്യമാണ് ഉത്തരാഖണ്ഡിൽ വോട്ടെടുപ്പ് മാന്ദ്യത്തിനു കാരണം. ഉച്ചയോടെ പോളിം​ഗ് കനക്കും.

ഉ​ത്ത​രാ​ഖ​ണ്ഡി​ൽ 70 മ​ണ്ഡ​ല​ങ്ങ​ളി​ലും ഗോ​വ​യി​ൽ 40 മ​ണ്ഡ​ല​ങ്ങ​ളി​ലു​മാ​ണ് ഇ​ന്നു വി​ധി​യെ​ഴു​ത്ത്. യു​പി​യി​ൽ ര​ണ്ടാം ഘ​ട്ട​ത്തി​ൽ 55 മ​ണ്ഡ​ല​ങ്ങ​ളി​ൽ ഇ​ന്നു തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കും. ഉ​ത്ത​രാ​ഖ​ണ്ഡി​ൽ 632 സ്ഥാ​നാ​ർ​ഥി​ക​ളാ​ണ് മ​ത്‌​സ​ര​രം​ഗ​ത്തു​ള്ള​ത്. കോ​ൺഗ്ര​സും ബി​ജെ​പി​യും ത​മ്മി​ലാ​ണു മു​ഖ്യ പോ​രാ​ട്ടം, ആം ​ആ​ദ്മി പാ​ർ​ട്ടി, ബ​ഹു​ജ​ൻ സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി, സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി​യും മ​ത്‌​സ​ര​രം​ഗ​ത്തു സ​ജീ​വ​മാ​ണ്. ഉ​ത്ത​രാ​ഖ​ണ്ഡ് മു​ൻ മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന ഹ​രീ​ഷ് റാ​വ​ത്താ​ണു കോ​ൺഗ്ര​സി​ൻറെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നു നേ​തൃ​ത്വം ന​ൽ​കി​യ​ത്. മു​ഖ്യ​മ​ന്ത്രി പു​ഷ്ക​ർ സിം​ഗ് ധാ​മി ഖാ​ത്തി​മ​യി​ലും ഹ​രീ​ഷ് റാ​വ​ത്ത് ലാ​ൽ​കു​വ​യു​യി​ലു​മാ​ണു ജ​ന​വി​ധി തേ​ടു​ന്ന​ത്.

ഗോ​വ​യി​ലും കോ​ൺ​ഗ്ര​സും ബി​ജെ​പി​യും ത​മ്മി​ലാ​ണു പ്ര​ധാ​ന പോ​രാ​ട്ടം. ഗോ​വ​യി​ൽ ഏ​ക​ദേ​ശം 11.6 ല​ക്ഷം വോ​ട്ട​ർ​മാ​രാ​ണു​ള്ള​ത്. 301 സ്ഥാ​നാ​ർ​ഥി​ക​ൾ മ​ത്സ​ര​രം​ഗ​ത്തു​ണ്ട്. പ്ര​മോ​ദ് സാ​വ​ന്താ​ണു ബി​ജെ​പി​യെ ന​യി​ക്കു​ന്ന​ത്. മു​ൻ ഗോ​വ മു​ഖ്യ​മ​ന്ത്രി മ​നോ​ഹ​ർ പ​രീ​ക്ക​റു​ടെ മ​ക​ൻ ഉ​ത്പ​ൽ പ​രീ​ക്ക​ർ ഇ​ത്ത​വ​ണ പ​നാ​ജി നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ൽ​നി​ന്നു സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ക്കും. പ്ര​തി​പ​ക്ഷ നേ​താ​വ് ദി​ഗം​ബ​ർ ക​മ്മ​ത്ത് മ​ഡ്ഗാ​വി​ൽ​നി​ന്നു കോ​ൺഗ്ര​സ് സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ക്കും. തു​ട​ർ​ച്ച​യാ​യ ആ​റ് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലും മ​ഡ്ഗാ​വി​ൽ​നി​ന്നു മ​ത്സ​രി​ച്ചു ജ​യി​ച്ച് ആ​ളാ​ണ് ദി​ഗം​ബ​ർ ക​മ്മ​ത്ത്.

ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ര​ണ്ടാം ഘ​ട്ട​ത്തി​ൽ 55 മ​ണ്ഡ​ല​ങ്ങ​ളി​ൽ ഇ​ന്നു തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കും. ബി​ജ്നോ​ർ, ശ​ര​ൺപൂ​ർ, ബി​ജ്നോ​ർ, സം​ഭ​ൽ, രാം​പൂ​ർ, അം​രോ​ഹ, ബ​ദൗ​ൻ, ബ​റേ​ലി, ഷാ​ജ​ഹാ​ൻ​പു​ർ ജി​ല്ല​ക​ളി​ലെ മ​ണ്ഡ​ല​ങ്ങ​ളി​ൽ 586 സ്ഥാ​നാ​ർ​ഥി​ക​ളാ​ണു മ​ത്സ​രി​ക്കു​ന്ന​ത്.

Related posts

Leave a Comment