സൗദിയിൽ ഞായറാഴ്ച മുതല്‍ പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കല്‍ നിര്‍ബന്ധമില്ല.

മൻസൂർ എടക്കര 


ജിദ്ദ: സൗദിയിൽ ഞായറാഴ്ച മുതല്‍ പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കല്‍ നിര്‍ബന്ധമില്ല. പൊതുസ്ഥലങ്ങള്‍, റെസ്‌റ്റോറന്റുകള്‍, പൊതുഗതാഗ സംവിധാനങ്ങള്‍, സിനിമ ഹാള്‍ എന്നിവിടങ്ങളില്‍ സാമൂഹിക അകലം പാലിക്കേണ്ടതില്ല. എന്നാല്‍ അടച്ചിട്ട സ്ഥലങ്ങളില്‍ മാസ്ക് നിര്‍ബന്ധമാണ്.
ഇസ്തിറാഹകളിലെ വിവാഹമുള്‍പ്പെടെയുള്ള ചടങ്ങുകളിള്‍ എത്രപേര്‍ക്കും പങ്കെടുക്കാം. നിശ്ചിത എണ്ണം പേര്‍ക്ക് മാത്രമേ പങ്കെടുക്കാനാകൂ എന്ന വ്യവസ്ഥ ഒഴിവാക്കി.

മക്കയിലെ മസ്ജിദുല്‍ ഹറാമിന്റെയും മദീന മസ്ജിദുന്നബവിയുടെയും പൂര്‍ണ ശേഷി ഉപയോഗപ്പെടുത്താം. അവിടെയുള്ള തൊഴിലാളികളും സന്ദര്‍ശകരും മാസ്‌ക് ധരിക്കല്‍ നിര്‍ബന്ധമാണ്.  എല്ലായിടത്തെ പ്രവേശനവും രണ്ടുഡോസ് എടുത്തവര്‍ക്ക് മാത്രമായിരിക്കും. തവക്കൽന ആപ്പ് വഴി ആരോഗ്യ പരിശോധനകൾ നടപ്പാക്കാത്ത സ്ഥലങ്ങളിൽ മാസ്ക് ധരിക്കുന്നതും അകലം പാലിക്കുന്നതും തുടരും.

Related posts

Leave a Comment