Saudi Arabia
സൗദി അറേബ്യയിൽ ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന്റെ വധശിക്ഷ റദ്ദ് ചെയ്തു

സൗദി :സൗദി അറേബ്യയിൽ ജയിലിൽ കഴിയുന്ന കോഴിക്കോട് കോടോമ്പുഴ സ്വദേശി അബ്ദുൽ റഹീമിന്റെ വധശിക്ഷ റദ്ദ് ചെയ്തു. റിയാദ് ക്രിമിനൽ കോടതിയുടേതാണ് ഉത്തരവ്. ഇന്ന് രാവിലെ റിയാദ് ക്രിമിനൽ കോടതിയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.
കേസിലെ ഇരുവിഭാഗം അഭിഭാഷകരും കോടതിയിൽ എത്തിയിരുന്നു. എംബസി ഉദ്യോഗസ്ഥർ റഹീമിന്റെ കുടുംബത്തിന്റെ പവർ ഓഫ് അറ്റോണി സിദ്ദിഖ് തുവ്വൂരും റഹീമിനൊപ്പം കോടതിയിൽ ഹാജരായി.
കോടതിയിലെ വിർച്വൽ സംവിധാനത്തിലൂടെയാണ് കോടതി റഹീമിനെ കണ്ടത്. രേഖകളെല്ലാം പരിശോധിച്ചതിന് ശേഷമാണ് കോടതി വധശിക്ഷ റദ്ദ് ചെയ്ത ഉത്തരവിൽ ഒപ്പ് വെച്ചത്. കോടതിയിൽ എംബസി വഴി കെട്ടിവെച്ച ഒന്നരക്കോടി റിയാലിന്റെ ചെക്ക് കോടതി കൊല്ലപ്പെട്ട സൗദി ബാലന്റെ കുടുംബത്തിന്റെ പവർ ഓഫ് അറ്റോണിക്ക് കൈമാറി
Saudi Arabia
ഹജ്ജിനിടെ സൗദിയില്‍ 1301 പേര്‍ മരിച്ചെന്ന് സൗദി ഹജ്ജ് മന്ത്രി ഫഹദ് അല്‍ ജലാജില്‍

റിയാദ്: ഹജ്ജിനിടെ ഇത്തവണ സൗദിയില്‍ 1301 പേരാണ് മരിച്ചതെന്ന് സൗദി ഹജ്ജ് മന്ത്രി ഫഹദ് അല്‍ ജലാജില്‍ അറിയിച്ചു. മരിച്ചവരില്‍ 83 ശതമാനം പേരും കൃത്യമായ രേഖകളില്ലാതെയും നിയമവിധേയമല്ലാതെയും ഹജ്ജിനെത്തിയവരായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. രേഖകളില്ലാത്തതിനാല്‍ തന്നെ തീര്‍ത്ഥാടകര്‍ക്കായി ഒരുക്കിയ ടെന്റുകള്‍ ഉള്‍പ്പെയുള്ള സൗകര്യങ്ങളിലേക്ക് കടക്കാതെ ഹജ്ജ് കര്‍മ്മങ്ങള്‍ നിര്‍വഹിച്ചതാണ് ഇവരെ അപകടത്തിലാക്കിയത്. അറഫ ദിനത്തില്‍ ഉള്‍പ്പടെയുണ്ടായ കടുത്ത ചൂടും വെയിലും നേരിട്ടേറ്റതും കടുത്ത ചൂടില്‍ ദീര്‍ഘദൂരം നടന്നതും ആണ് മിക്കവരുടെയും മരണത്തിന് ഇടയാക്കിയത്.
ഇങ്ങനെ ഹജ്ജിനെത്തുന്നവര്‍ നിയമ നടപടികളില്‍ പെടാതിരിക്കാന്‍ ഔദ്യോഗിക സൗകര്യങ്ങളില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കുന്നതാണ് പതിവ്.പ്രായമേറിയവരും ഗുരുതര രോഗമുള്ളവരുമാണ് മരിച്ചവരുടെ കണക്കില്‍ ഏറ്റവും കൂടുതലുള്ളത്. മൃതദേഹങ്ങള്‍ തിരിച്ചറിയുന്നതുള്‍പ്പടെ നടപടികള്‍ പൂര്‍ത്തീകരിച്ചതായി അധികൃതര്‍ വ്യക്തമാക്കി. 68 ഇന്ത്യക്കാര്‍ മരിച്ചതായി ഇന്ത്യന്‍ അധികൃതര്‍ നേരത്തെ പ്രതികരിച്ചിരുന്നു.
Saudi Arabia
ഡ്രൈവിംഗിനിടയിലെ മൊബൈല്‍ ഉപയോഗം: 500 മുതല്‍ 900 റിയാല്‍ വരെ

റിയാദ്: സൗദിയില്‍ ഡ്രൈവിംഗിനിടയിലെ മൊബൈല്‍ ഉപയോഗത്തിന് 900 റിയാല്‍ വരെയാണ് പിഴയെന്ന് ഓര്‍മപ്പെടുത്തി ട്രാഫിക് വകുപ്പ്. ഔദ്യോഗിക എക്‌സ് അകൗണ്ടിലാണ് വിവിധ പിഴകള്‍ സംബന്ധിച്ച അറിയിപ്പ് ഓര്‍മപ്പെടുത്തലായി പോസ്റ്റ് ചെയ്തിരിക്കുന്നത്. ഡ്രൈവിങ്ങിനിടയിലെ മൊബൈല്‍ ഉപയോഗത്തിന് ഏറ്റവും കുറഞ്ഞ പിഴ 500 റിയാലാണ്. അത് 900 റിയാല്‍ വരെ ഉയരാം. 500 റിയാല്‍ മുതല്‍ 900 റിയാല്‍ വരെ പിഴ ചുമത്തുന്ന മറ്റ് ചില ഗതാഗത നിയമലംഘനങ്ങളെ കുറിച്ച് കൂടി മുന്നറിയിപ്പില്‍ വിശദീകരിക്കുന്നുണ്ട്.
Saudi Arabia
ഹജ്ജിന് പോകാന്‍ യോഗ്യത നേടിയവര്‍ പ്രതിരോധ വാക്‌സിനുകള്‍ എടുക്കണമെന്ന് ആരോഗ്യ മന്ത്രാലയം

മസ്‌ക്കറ്റ്: ഈ വര്‍ഷം ഹജ്ജിന് പോകാന്‍ യോഗ്യത നേടിയവര്‍ ആവശ്യമായ പ്രതിരോധ വാക്‌സിനുകള്‍ എടുക്കണമെന്ന് ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു. പൗരന്മാര്‍ക്കും താമസക്കാര്‍ക്കും ഓരോ ഗവര്‍ണറേറ്റിലെയും മന്ത്രാലയം വ്യക്തമാക്കിയ ആരോഗ്യ സ്ഥാപനങ്ങളില്‍പോയി വാക്‌സിന്‍ സ്വീകരിക്കാവുന്നതാണ്.
സീസണല്‍ ഫ്‌ലൂ, മെനിങോകോക്കല്‍ കണ്‍ജഗേറ്റ് വാക്‌സിന് (അഇഥണ135) എന്നിവയാണ് എടുക്കേണ്ടത്. മെനിഞ്ചൈറ്റിസിന്റെ സങ്കീര്‍ണതകളില്‍നിന്ന് സംരക്ഷിക്കാന്‍ ഉതകുന്ന മെനിങ്ങോകോക്കല്‍ കണ്‍ജഗേറ്റ് വാക്‌സിന് (അഇഥണ135) അഞ്ച് വര്‍ഷത്തെ സംരക്ഷണ കാലാവധിയുണ്ട്. അതിനാല്‍, ഈ വാക്‌സിനെടുത്ത് അഞ്ചുവര്‍ഷമായിട്ടില്ലെങ്കില്‍ ഇത് വീണ്ടും സ്വീകരിക്കേണ്ടതില്ല. എന്നാല്‍, ഈ വാക്‌സിന്‍ മുമ്പ് എടുത്തിട്ടുള്ളതാണ് എന്നതിന് തെളിവ് ഹാജരാക്കണം. തീര്‍ഥാടകര്‍ ഹജ്ജ് യാത്രക്ക് പത്ത് ദിവസം മുമ്പെങ്കിലും ഈ വാക്‌സിനുകള്‍ എടുക്കണമെന്നും ആരോഗ്യമന്ത്രാലയം ആവശ്യപ്പെട്ടു. അണുബാധയുടെ വ്യാപനം തടയുന്നതിനും പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനുമായി സൗദി അറേബ്യയില്‍ പ്രവേശിക്കുന്നതിന് മുകളില്‍ പറഞ്ഞ വാക്‌സിനുകള്‍ എടുക്കേണ്ടത് അത്യാവശ്യമാണെന്നും അധികൃതര്‍ അറിയിച്ചു.
ഈ വര്‍ഷം ഒമാനില്‍നിന്ന് 13,586 പേരാണ് ഹജ്ജിന് അര്‍ഹത നേടിയിട്ടുള്ളത്. 6,683 പുരുഷന്മാരും 6,903 സ്ത്രീകളും ഉള്‍പ്പെടെയാണിത്. ഇതില്‍ ഏതാണ്ട് 32.3 ശതമാനം പേര്‍ 46 മുതല്‍ 60 വയസ്സിന് ഇടയില്‍ ഉള്ളവരും 42.4 ശതമാനം പേര്‍ 31-45 വയസ്സുള്ളവരും ആണ്. 20 ശതമാനം പേര്‍ 60 വയസ്സിനു മുകളിലുള്ളവരുമാണ്. ഹജ്ജിനുള്ള സേവന ഫീസ് എന്‍ഡോവ്മെന്റ്, മതകാര്യ മന്ത്രാലയം നേരത്തേ പ്രഖ്യാപിച്ചിരുന്നു. മദീനയിലേക്ക് വിമാനമാര്‍ഗം 6,274.98 സൗദി റിയാലും ജിദ്ദയിലെ കിങ് അബ്ദുല്‍ അസീസ് വിമാനത്താവളത്തിലേക്ക് 6,078.33 സൗദി റിയാലും ആണ് നിരക്ക്.
മദീനയിലേക്കോ മക്കയിലേക്കോ റോഡ് മാര്‍ഗമുള്ള യാത്രക്ക് 4,613.23 സൗദി റിയാലുമാണ് മിനയിലെയും അറഫാത്തിലെയും ക്യാമ്പുകള്‍ക്കുള്ള സേവന ഫീസ്, ടെന്റ്, ഉപകരണങ്ങള്‍, ആരോഗ്യ ഇന്‍ഷുറന്‍സ്, ഗതാഗത ഫീസ്, 15 ശതമാനം മൂല്യവര്‍ധിത നികുതി, ഹജ്ജ് കാര്‍ഡ് പ്രിന്റ് ചെയ്യുന്നതിനുള്ള ചെലവ് ( 2.5 ഒമാന്‍ റിയാല്‍), ഒമാനികള്‍ അല്ലാത്തവര്‍ക്ക് വിസ ഫീസ് (300 സൗദി റിയാല്‍) എന്നിവ ഉള്‍പ്പെടെയുള്ള ചെലവുകള്‍ ഇതില്‍ അടങ്ങിയിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.
-
News2 months ago
സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി: കേന്ദ്രത്തോട് 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ട് കേരളം
-
News2 months ago
പണിമുടക്ക് നോട്ടീസ് നൽകി
-
Thiruvananthapuram1 month ago
ജീവനക്കാരെ പറ്റിച്ച ബജറ്റ്: സെ ക്രട്ടറിയേറ്റ് ആക്ഷൻ കൗൺസിൽ
-
Kerala1 month ago
ധനസമാഹരണത്തിന് ശമ്പളം ലക്ഷ്യമിട്ട്
ബഡ്ജറ്റ് അവതരിപ്പിക്കുന്ന സര്‍ക്കാര്‍ കേരളത്തില്‍ മാത്രം; ചവറ ജയകുമാര്‍ -
Featured2 months ago
സംസ്ഥാനത്ത് നാളെ 6 ജില്ലകൾക്ക് അവധി
-
Featured1 month ago
കേരളം രഞ്ജിട്രോഫി സെമിയില്‍
-
Kuwait1 week ago
ഈദ് അൽ ഫിത്തർ അവധി ദിവസങ്ങൾ മുൻകൂട്ടി പ്രഖ്യാപിച്ചു
-
Featured2 months ago
ടി പി ചന്ദ്രശേഖരന്റെയും കെ കെ രമയുടെയും മകൻ അഭിനന്ദ് വിവാഹിതനായി
You must be logged in to post a comment Login