Connect with us
48 birthday
top banner (1)

Cinema

മലയാള സിനിമയിൽ പുതിയ സംസ്കാരവുമായി സൂരജ് സൂര്യ

Avatar

Published

on

മലയാള സിനിമ എല്ലായിപ്പോഴും അനന്തമായ പരീക്ഷണങ്ങളുടെ കൂടി ഇടമാണ്. ചലച്ചിത്ര മേഖലയെ ജീവനും ജീവിതവുമായി കാണുന്ന ഒട്ടേറെ പേർ നമ്മുടെ കൊച്ചു കേരളത്തിൽ ഉണ്ട്. സിനിമാ മോഹവുമായി സ്വപ്നങ്ങൾക്ക് പിന്നാലെ അലയുന്ന അനേകായിരം കലാകാരന്മാർക്ക് അവരുടെ ലക്ഷ്യത്തിലേക്കുള്ള പാത തുറന്നിരിക്കുകയാണ് പ്രമുഖ സംവിധായകനും തിരക്കഥാകൃത്തും നടനുമൊക്കെയായ സൂരജ് സൂര്യ. 1999 ൽ പുറത്തിറങ്ങിയ കലാഭവൻ മണി തകർത്ത് അഭിനയിച്ച എക്കാലത്തെയും ഹിറ്റുകളിൽ ഒന്നായ ‘വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും’ എന്ന ചിത്രത്തിലൂടെയാണ് സൂരജ് മലയാള സിനിമയിലേക്ക് ചുവടുവയ്ക്കുന്നത്. വളരെ ചെറിയ വേഷമായിരുന്നെങ്കിലും ആ വേഷത്തോടുള്ള ആത്മസമർപ്പണം വളരെ വേഗത്തിൽ അംഗീകാരങ്ങളും തുടർ അവസരങ്ങളും തേടിയെത്തുന്നതിലേക്ക് അദ്ദേഹത്തെ പ്രാപ്തനാക്കിയിരുന്നു. വ്യത്യസ്തമാർന്ന വേഷങ്ങളിൽ കഥാപാത്രത്തിന്റെ കാമ്പും കഴമ്പും നഷ്ടപ്പെടാതെ നിറഞ്ഞാടുവാൻ കഴിഞ്ഞിട്ടുള്ള ചലച്ചിത്ര താരങ്ങളിൽ ഒരാളാണ് സൂരജ്. ആദ്യ ചിത്രത്തിലെ തന്നെ അഭിനയ മികവ് നൽകിയ സ്വീകാര്യത ഏറെയാണ്.

സിനിമ എന്ന മഹാലോകത്ത് അഭിനയത്തിനപ്പുറം മറ്റു സാധ്യതകൾക്കൊപ്പം സഞ്ചരിക്കുവാനും സൂരജ് ശ്രമിച്ചിട്ടുണ്ട്. മികച്ച അഭിനേതാവിന് ഒപ്പം സംവിധായകനായും തിരക്കഥാകൃത്തായും വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. സിനിമ ഒരു ജീവനുള്ള കലയ്ക്കൊപ്പം തന്നെ ഒരുപറ്റം ജനതയുടെ ജീവിതം മാർഗം കൂടിയാണെന്ന തിരിച്ചറിവ് സിനിമ വ്യവസായത്തെ കൂടുതൽ ജനകീയമാക്കുന്നതിനുള്ള ഇടപെടലുകളിലേക്കും അദ്ദേഹത്തെ എത്തിച്ചിട്ടുണ്ട്.സിനിമയിൽ അഭിനയിക്കുമ്പോഴും അതിന്റെ മറ്റു പല മേഖലകളിൽ ഇടപെടുമ്പോഴും തന്റേതായ ഒരു സിനിമ പ്രേക്ഷകരിലേക്ക് എത്തിക്കണമെന്നത് സൂരജിന്റെ ആഗ്രഹമായിരുന്നു.

Advertisement
inner ad

സിനിമ എന്ന ഉള്ളിലെ തീ ഏഴോളം ചിത്രങ്ങളിൽ അഭിനയിക്കുന്നതിനുള്ള അവസരം ലഭിച്ചപ്പോഴും തന്റെ ലക്ഷ്യത്തിന് പിന്നാലെയായിരുന്നു. ‘സെൻസിറ്റീവ്’ എന്ന പേരിൽ പ്രമുഖ ഓൺലൈൻ പ്ലാറ്റ്ഫോമിൽ വെബ് സീരീസ് ചെയ്യുന്നതിനിടയിൽ ആയിരുന്നു അതിനുള്ള സന്ദർഭം ഒരുങ്ങി വന്നത്. സീരീസിന്റെ മൂന്ന് എപ്പിസോഡിന് വേണ്ടി തയ്യാറാക്കിയിരുന്ന കഥ ഒരു സിനിമയായി രൂപാന്തരപ്പെടുകയായിരുന്നു. തമിഴ്നാട്ടിൽ ജനിച്ച ഒരു ബാലിക കേരളത്തിലേക്കെത്തി യ ശേഷം ഉണ്ടാകുന്ന സംഭവവികാസങ്ങളെ ഇതിവൃത്തമാക്കി തയ്യാറാക്കിയ കഥയായിരുന്നു അത്. ഒരേസമയം വിവിധ തലങ്ങളിൽ നിന്നുള്ള ചർച്ചകൾക്ക് ആധാരമായ ‘പാനിക് ഭവാനി’ എന്ന ചലച്ചിത്രമായി ആ കഥ മാറുകയായിരുന്നു. ഈ സിനിമയുടെ കഥയും തിരക്കഥയും സംവിധാനവും പ്രധാന വേഷവുമെല്ലാം സൂരജ് തന്നെയായിരുന്നു. അദ്ദേഹം തന്നെ വരികൾ നൽകിയ ചിത്രത്തിലെ ഒരു ഗാനം വലിയതോതിലുള്ള ജനപ്രീതിയും ആർജ്ജിച്ചിരുന്നു. ഈ ചിത്രത്തിൽ അഭിനയിച്ചവരെല്ലാം പുതുമുഖങ്ങളായിരുന്നു. ഒരു കഥയ്ക്കപ്പുറത്തേക്ക് ജീവനുള്ള ഒരു യാഥാർത്ഥ്യമായാണ് ആ സിനിമ ആസ്വാദകരിൽ അനുഭവം പകർന്നത്. ബാലിക നേരിടേണ്ടിവന്ന ദുരനുഭവവും അവളുടെ പ്രതികാരവും ഏറെ ഹൃദയസ്പർശിയായി ആണ് സൂരജ് അവതരിപ്പിച്ചത്.

പുതുമുഖങ്ങൾക്ക് അഭിനയിക്കുവാനും, മറ്റു മേഖലകളിൽ ഇടപെടുവാനും അവസരങ്ങൾ ലഭിച്ചെന്ന് അതെല്ലാം പൂർണ്ണതയിലേക്ക് എത്തണമെന്നില്ലെന്ന് തിരിച്ചറിവ് സൂരജിന് ഉണ്ടായിരുന്നു. സിനിമയെ വലിയ വാണിജ്യ താൽപര്യത്തോടെ കാണുന്നവരും ഉള്ളപ്പോൾ നവാഗതരുടെ സിനിമകൾക്ക് വേണ്ടത്ര ഇടം ലഭിക്കണമെന്നില്ല. ആ ചിന്തയാണ് ‘ഫോർ കെ പ്ലസ് മൂവിസ്’ എന്ന ആശയത്തിലേക്ക് അദ്ദേഹത്തെ എത്തിക്കുന്നത്. മലയാളത്തിലെ ഒടിടി സ്ട്രീമിംഗ് രംഗത്തെ വിപ്ലവകരമായ മുന്നേറ്റം ആയിരുന്നു അത്. അദ്ദേഹത്തിന്റെ തന്നെ ചിത്രമായ പാനിക് ഭവാനി ആയിരുന്നു ഈ പ്ലാറ്റ്ഫോമിലൂടെ പുറത്തിറങ്ങിയ ആദ്യ ചിത്രം. മറ്റ് ഒടിടി പ്ലാറ്റ്ഫോമുകൾക്ക് വ്യത്യസ്തമായി ചലച്ചിത്രങ്ങൾക്ക് പുറമേ ഹ്രസ്വചിത്രങ്ങൾ, വെബ് സീരീസ്, ട്രെയിനിങ് വർക്ക് ഷോപ്പുകൾ, ലൈവ് സ്ട്രീമിങ്ങുകൾ തുടങ്ങി പുതുമയുള്ള ദൃശ്യവിരുന്ന് എല്ലാവരിലേക്കും എത്തിക്കുക എന്ന ദൗത്യം ഫോർ കെ പ്ലസ് മൂവിസ് ഏറ്റെടുക്കുകയായിരുന്നു. പ്രതീക്ഷകളേക്കാൾ അപ്പുറത്തേക്കുള്ള പിന്തുണയാണ് ഈ പരീക്ഷണത്തിന് ലഭിച്ചത്. ചിത്രീകരണവും മറ്റ് അനുബന്ധ പ്രക്രിയകളും പൂർത്തിയായിട്ടും സാമ്പത്തികം കാരണം പുറത്ത് നിൽക്കേണ്ടിവരുന്ന കലാമൂല്യമുള്ള ചിത്രങ്ങളെ പ്രോത്സാഹിപ്പിക്കുക എന്ന കാലഘട്ടത്തിന്റെ അനിവാര്യമായ കർത്തവ്യം ഈ സംരംഭത്തിലൂടെ നിറവേറ്റുവാൻ സൂരജിന് കഴിഞ്ഞു. ഇനിയും ഒരുപിടി നല്ല ചിത്രങ്ങളും ആശയങ്ങളും സൂരജ് സൂര്യയുടെ അണിയറയിൽ ഒരുങ്ങുന്നുണ്ട്.

Advertisement
inner ad

Cinema

15 വർഷത്തെ പ്രണയ സാഫല്യം; നടി കീർത്തി സുരേഷും ആന്റണി തട്ടിലും വിവാഹിതരായി

Published

on

നടി കീര്‍ത്തി സുരേഷ് വിവാഹിതയായി. ദീർഘകാല സുഹൃത്ത് ആന്റണി തട്ടിലാണ് വരന്‍. ഗോവയിൽ വച്ചുനടന്ന ചടങ്ങിൽ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. അക്കൗണ്ടുകളിൽ വിവാഹ ചടങ്ങുകളുടെ ചിത്രങ്ങൾ കീർത്തി തന്റെ സോഷ്യൽ മീഡിയാ അക്കൗണ്ടിൽ പങ്കുവെച്ചു. പരമ്പരാ​ഗത രീതിയിൽ തമിഴ് വധുവായി അണിഞ്ഞൊരുങ്ങിയാണ് കീർത്തി ചടങ്ങിനെത്തിയത്.
ഇന്‍സ്റ്റഗ്രാമില്‍ ആന്റണിക്കൊപ്പമുള്ള ചിത്രം ഈയിടെ കീര്‍ത്തി പങ്കുവച്ചിരുന്നു. 15 വര്‍ഷം, സ്റ്റില്‍ കൗണ്ടിങ് എപ്പോഴും ആന്റണി കീര്‍ത്തി എന്നായിരുന്നു കീര്‍ത്തിയുടെ കുറിപ്പ്. എഞ്ചിനീയറായ ആന്റണി ഇപ്പോള്‍ മുഴുവന്‍ സമയ ബിസിനസ്സുകാരനാണ്. കേരളം ആസ്ഥാനമായുള്ള ആസ്‌പെറോസ് വിന്‍ഡോസ് സൊല്യൂഷന്‍ ബിസിനസ്സിന്റെ ഉടമ കൂടിയാണ്.

Continue Reading

Cinema

ധനുഷിന്റെ ഹർജിയിൽ നയൻതാര മറുപടി നൽകണം: മദ്രാസ് ഹൈക്കോടതി

Published

on

ചെന്നൈ: നെറ്റ്ഫിക്ല്സ് ഡോക്യുമെന്‍ററി തർ‌ക്കത്തിൽ നടൻ ധനുഷ് നൽകിയ ഹർജിയിൽ ജനുവരി എട്ടിനകം നടി നയൻതാര മറുപടി നൽകണമെന്ന് മദ്രാസ് ഹൈക്കോടതി. ഭർത്താവും സംവിധായകനുമായ വിഗ്നേഷ് ശിവൻ, നെറ്റ്‌ഫ്ലിക്സ് എന്നിവരും മറുപടി നൽകണമെന്നും കോടതി നിർദേശിച്ചു. നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്ത നയൻതാര–വിഘ്നേഷ് ശിവൻ വിവാഹ ഡോക്യുമെന്ററിയുടെ ട്രെയിലറിൽ ‘നാനും റൗഡി താൻ’ എന്ന ധനുഷ്‌ നിർമിച്ച ചിത്രത്തിന്റെ ദൃശ്യങ്ങൾ ഉപയോഗിച്ചതിനെതിരെയാണു വണ്ടർബാർ ഫിലിംസ് ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തത്.
ചിത്രത്തിലെ പാട്ടുകൾ ഡോക്യുമെന്ററിയിൽ ഉപയോഗിക്കാൻ അനുവാദം ചോദിച്ചിരുന്നു എന്നാൽ അനുവാദം കൊടുത്തില്ലെന്നും ഇത് പരിഗണിക്കുന്നത് മനഃപൂർവം വൈകിച്ചു എന്നും നയൻ‌താര പറഞ്ഞു. തുടർന്ന് ഇന്റർനെറ്റിൽ ഇതിനോടകം സിനിമയിലെ ദൃശ്യങ്ങൾ ഡോക്യുമെന്ററി ട്രെയ്ലറിലൂടെ പ്രചരിച്ചിരുന്നു. ഇത് പകർപ്പവകാശ ലംഘനമാണെന്നു ചൂണ്ടിക്കാണിച്ച്‌ 10 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് ധനുഷ് രംഗത്തെത്തി.
10 കോടി രൂപയുടെ പകർപ്പവകാശ നോട്ടിസ് അയച്ച ധനുഷിനെതിരായ നയൻതാരയുടെ തുറന്ന കത്ത് വലിയ ചർച്ചയായിരുന്നു. ആരാധകർക്കു മുൻപിൽ കാണിക്കുന്ന നിഷ്കളങ്ക മുഖമല്ല ധനുഷിന്റേതെന്നും വൈരാഗ്യ ബുദ്ധിയോടെ പെരുമാറുന്ന വ്യക്തിയാണു ധനുഷെന്നും നയൻതാര ഇൻസ്റാഗ്രാമിലൂടെ പറഞ്ഞു.

Continue Reading

Cinema

നടൻ രാജേഷ് മാധവൻ വിവാഹിതനായി

Published

on

നടനും സംവിധായകനുമായ രാജേഷ് മാധവന്‍ വിവാഹിതനായി. അസിസ്റ്റന്റ് ഡയറക്ടറും പ്രൊഡക്ഷന്‍ ഡിസൈനറുമായ ദീപ്തി കാരാട്ടാണ് വധു. രാജേഷ് മാധവന്‍ അഭിനയിച്ച ‘ന്നാ താന്‍ കേസ് കൊട്’ എന്ന ചിത്രത്തിന്റെ അസിസ്റ്റന്റ് ഡയറക്ടറായും ദീപ്തി പ്രവര്‍ത്തിച്ചിട്ടുണ്ട്. കാസര്‍കോട് കൊളത്തൂര്‍ സ്വദേശിയാണ് രാജേഷ്. പാലക്കാടാണ് ദീപ്തിയുടെ സ്വദേശം. ഏറെ നാളത്തെ പ്രണയത്തിനൊടുവിൽ ആയിരുന്നു രാജേഷിന്റെയും ദീപ്തിയുടെയും വിവാഹം. കനകം കാമിനി കലഹം, 18 പ്ലസ്, നീലവെളിച്ചം, മിന്നല്‍ മുരളി തുടങ്ങിയ സിനിമകളില്‍ ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തു. ഇവരുടെ വിവാഹ ഫോട്ടോകളും റിസപ്ഷൻ വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ദമ്പതികൾക്ക് ആശംസകളുമായി നിരവധിപേർ രംഗത്തെത്തി.

Continue Reading

Featured