ബൈക്ക് ഇടിച്ചു തെറിപ്പിച്ചത് ഒരു കുടുംബത്തിന്റെ പ്രതീക്ഷ; സുമനസ്സുകളുടെ സഹായം തേടി സോണിയും കുടുംബവും

കൊച്ചി: എറണാകുളം വെണ്ണല സ്വേദേശി ഇ. ജെ .സോണിക്ക് ഇക്കഴിഞ്ഞ ഒക്ടോബർ മുപ്പത്തിയൊന്നിനാണ് വെണ്ണല സ്കൂളിന് സമീപത്തു വച്ചു ബൈക്ക് ഇടിച്ചു തലയ്ക്കു ഗുരുതര പരിക്ക് സംഭവിക്കുന്നത്. സംഭവസ്ഥലത്ത് ഓടിക്കൂടിയവർ ആണ് ഉടൻതന്നെ എറണാകുളം മെഡിക്കൽ സെന്റർ ആശുപത്രിയിൽ എത്തിച്ചത്. തലയിൽ രക്തസ്രാവത്തെ തുടർന്ന് അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്ന കുടുംബമാണ് ഇദ്ദേഹത്തിന്റെത്. ദിവസകൂലിക്ക് ഗാർഡൻ പരിപാലന ജോലി ചെയ്തു വന്നിരുന്ന സോണിയുടെ വരുമാനം കൊണ്ട് മാത്രമാണ് കുടുംബം കഴിഞ്ഞിരുന്നത്. ഭാര്യയും സ്കൂളിൽ പഠിക്കുന്ന രണ്ടു കുട്ടികളും അടങ്ങുന്നതാണ് സോണിയുടെ കുടുംബം. ചികിത്സക്കായി ഇതുവരെ 8,00,000 രൂപയുടെ ബില്ല് ആശുപത്രിയിൽ നിന്നും നൽകിയിട്ടുണ്ട് . ബന്ധുക്കളും നാട്ടുകാരും റെസി. അസോസിയേഷനും ചേർന്ന് ആറര ലക്ഷത്തോളം രൂപ സമാഹരിച്ച് ആശുപത്രിയിൽ അടച്ചു .

പണം മുഴുവൻ അടക്കാത്തതിനാൽ ആശുപത്രി അധികൃതരുടെ സഹകരണം കൊണ്ടാണ് ഇപ്പോൾ ചികിത്സ തുടർന്നു പോകുന്നത്. ജീവൻ നില നിർത്തിയെങ്കിലും ഇപ്പോഴും തലക്കുള്ള പരിക്ക് പരിഗണിച്ച് ആശുപതിയിൽ തുടരുന്ന അവസ്ഥയാണുള്ളത്. ട്യൂബിലൂടെ ദ്രവ രൂപത്തിലുള്ള ഭക്ഷണം നൽകുന്നു. ബോധം തിരിച്ച് കിട്ടിയിട്ടില്ല.സർക്കാർ ആശുപത്രിയിലോ മെഡിക്കൽ കോളേജിലോ കൊണ്ടുപോകുന്നതിന് ഇപ്പോൾ പരിമിതിയുണ്ട്. ഇദ്ദേഹത്തെ ഇടിച്ചു വീഴ്ത്തിയ വാഹനം ഇതുവരെ കണ്ടെത്താൻ കഴിയാത്തതിനാൽ മോട്ടോർ വാഹന നഷ്ടപരിഹാരം കിട്ടുന്നതും പ്രതീക്ഷയില്ലാതായിരിക്കുകയാണ്. സോണിയുടെ ചികിത്സക്കായി കൊച്ചി കോർപറേഷൻ നാല്പത്തി രണ്ടാം ഡിവിഷൻ കൗണ്സിലറുടെ നേതൃത്വത്തിൽ ചികിത്സ സഹായ ഫണ്ട്‌ രൂപീകരിക്കുകയും സോണിയുടെ ഭാര്യയുടെയും, റെസിഡന്റ്‌സ് അസോസിയേഷൻ ഭാരവാഹിയുടെയും കൗൺസിലറിന്റെയും കൂട്ടായ പേരിൽ (ജോയിന്റ് അക്കൗണ്ട് ) SBI ആലിൻ ചുവവട്‌ ബ്രാഞ്ചിൽ ഒരു അക്കൗണ്ട് ആരംഭിക്കുകയും ചെയ്ത് സുമനസ്സുകളുടെ സഹായം തേടുന്നു.
Account No.40560805088
IFSC.SBIN0070899
SBI Alinchuvadu branch .

ഭാര്യ: ജെറ്റി സോണി (7558805925)
42ഡിവിഷൻ കൗൺസിലർ: സി. ഡി. വത്സലകുമാരി (9446470070)
റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ്: അജിത്കുമാർ എം വി (9497791742)

Related posts

Leave a Comment