പഞ്ചാബ്ഃ പുതിയ മുഖ്യമന്ത്രി ഇന്നുച്ചയോടെ

ചാണ്ഡ‍ിഗഡ്: ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് രാജി വച്ച ഒഴിവില്‍ പഞ്ചാബിലെ പുതിയ മുഖ്യമന്ത്രിയെ ഇന്നുച്ചയോടെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പ്രഖ്യാപിക്കും. അതിനു മുന്നോടിയായി കോണ്‍ഗ്രസ് നിയമസഭാംഗങ്ങളുടെ യോഗം ചാണ്ഡിഗഡിലെ പാര്‍ട്ടി ആസ്ഥാനത്തു ചേരും. രാവിലെ പതിനൊന്നിനാണു യോഗം. പഞ്ചാബിന്‍റെ ചുമതലയുള്ല എഐസിസി ജനറല്‍ സെക്രട്ടറി ഹരീഷ് റാവത്ത് യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. എംഎല്‍എമാരുടെ പൊതുവികാരം അദ്ദേഹം പാര്‍ട്ടി ഹൈക്കമാന്‍ഡിനെ അറിയിക്കും. അതിനു ശേഷമാകും പാര്‍ട്ടി പ്രസിഡന്‍റ് പുതിയ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുക. അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ വിജയത്തിലേക്കു നയിക്കാന്‍ കെല്പുള്ളയാളെയാകും മുഖ്യമന്ത്രിയായി പ്രഖ്യാപിക്കുക. പുതിയ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനുള്ള അനുമതി ഇന്നലത്തന്നെ പാര്‍ട്ടി എംഎല്‍എമാര്‍ സോണിയാ ഗാന്ധിക്കു നല്‍കിയിരുന്നു. ഇതു സംബന്ധിച്ച് ഔപചാരികമായ പ്രമേയം നിയമസഭാ കക്ഷിയോഗം പാസാക്കി. രാജി സന്നദ്ധത അറിയിച്ച മുഖ്യമന്ത്രി അമരീന്ദര്‍ സിംഗിനെയും പ്രമേയത്തിലൂടെ യോഗം അഭിനന്ദിച്ചു.

Related posts

Leave a Comment