സോണിയ ​ഗാന്ധിക്കു വീണ്ടും കോവിഡ്, ഹോം ക്വാറന്‌റൈൻ

ന്യൂഡൽഹി: കോൺ​ഗ്രസ് അധ്യക്ഷ സോണിയ ​ഗാന്ധിക്കു വീണ്ടും കോവിഡ്. ഇന്നു രാവിലെ നടത്തിയ പരിശോധനയിലാണ് അവർ കോവിഡ് 19 പോസിറ്റീവ് ആണെന്നു സ്ഥിരീകരിച്ചത്. അടുത്ത ഏതാനും ദിവസത്തേക്ക് സോണിയ ഹോം ക്വാറന്റൈനിൽ വിശ്രമിക്കുമെന്ന് പാർട്ടി ജനറൽ സെക്രട്ടറി ജയറാം രമേശ് അറിയിച്ചു. നേരത്തേ ഒരു തവണ സോണിയയ്ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.

Related posts

Leave a Comment