Connect with us
48 birthday
top banner (1)

Featured

പ്രതിപക്ഷ സഖ്യം ‘ഇന്ത്യ’യ്ക്ക് വേണ്ടി പ്രധാനമന്ത്രിക്ക് കത്തയച്ച് സോണിയ ഗാന്ധി

Avatar

Published

on

ന്യൂഡൽഹി: പ്രതിപക്ഷ സഖ്യം ‘ഇന്ത്യ’യ്ക്ക് വേണ്ടി പ്രധാനമന്ത്രിക്ക് കത്തയച്ച് സോണിയ ഗാന്ധി. പ്രത്യേക പാർലമെന്റ് സമ്മേളനത്തിൽ പ്രതിപക്ഷം ഉയർത്തുന്ന വിഷയങ്ങൾ ചർച്ച ചെയ്യണമെന്ന് കത്തിൽ ആവശ്യപ്പെട്ടു. തൊഴിലില്ലായ്മ, വിലക്കയറ്റം, ചൈനയുടെ കടന്ന് കയറ്റം, അദാനി വിഷയം, മണിപ്പൂർ കലാപം, ഹരിയാന സംഘർഷം എന്നിവയാണ് പ്രതിപക്ഷം ഉന്നയിക്കുന്ന വിഷയങ്ങൾ.

Featured

ജനുവരി 22-ലെ സര്‍ക്കാര്‍ ജീവനക്കാരുടെ സമരത്തില്‍ രാഷ്ട്രീയ ഭേദമെന്യേ എല്ലാ ജീവനക്കാരും പങ്കാളികളാകണം കെ.ജി.ഒ.യു

Published

on

സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും ജനുവരി 22 ബുധനാഴ്ച പ്രഖ്യാപിച്ചിട്ടുള്ള ഏകദിന പണിമുടക്കില്‍ രാഷ്ട്രീയ ഭേദമന്യേ എല്ലാ ജീവനക്കാരും പങ്കെടുക്കണം എന്ന് പുനലൂരില്‍ ചേര്‍ന്ന കേരളാ ഗസറ്റഡ് ഓഫീസേഴ്സ് യൂണിയന്‍ ജില്ലാ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും നാളിതുവരെയായി ഇത്രത്തോളം ആനുകൂല്യങ്ങള്‍ നല്‍കാതിരുന്ന ഒരു കാലഘട്ടം ഉണ്ടായിട്ടില്ല എന്നും ജീവനക്കാരുടെ ന്യായമായ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്ന സര്‍ക്കാരിനുള്ള താക്കീതാ യിരിക്കണം ഈ പണിമുടക്ക് എന്നും അവര്‍ ആവശ്യപ്പെട്ടു.

പുനലൂരില്‍ നടന്ന ജില്ലാ കണ്‍വെന്‍ഷന്‍ കെ.ജി. ഒ.യു. സംസ്ഥാന സെക്രട്ടറി ആര്‍.വിനോദ് കുമാര്‍ ഉദ്ഘാടനം ചെയ്തു. സര്‍ക്കാര്‍ ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ കവര്‍ന്നെടുത്ത് ദ്രോഹിക്കുന്ന നിലപാട് സര്‍ക്കാര്‍ തിരുത്തണം എന്നും കവര്‍ന്നെടുത്ത ആനുകൂല്യങ്ങള്‍ സര്‍ക്കാര്‍ ഉടന്‍ പുനഃസ്ഥാപിക്കണം എന്നും ഇക്കാര്യത്തില്‍ തങ്ങളുടെ നിലപാട് ഇടതുസംഘടനകള്‍ ആര്‍ജ്ജവത്തോടെ വ്യക്തമാക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ശ്രീ.ടി.എം.ഫിറോസ് മുഖ്യപ്രഭാഷണം നടത്തി.

Advertisement
inner ad

”സര്‍ക്കാര്‍ ജീവനക്കാരന്റെ ചരമഗീതം’ രചിക്കുകയാണ് ഈ സര്‍ക്കാര്‍ എന്ന് അദ്ദേഹം ആരോപിച്ചു. സര്‍ക്കാര്‍ ജീവനക്കാരന്റെ അവകാശങ്ങള്‍ നിഷേധിക്കുന്നതോടൊപ്പം ജീവനും ഈ സര്‍ക്കാര്‍ യാതൊരുവിലയും നല്‍കുന്നില്ല എന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ജില്ലാ പ്രസിഡന്റ് ഡോ.ഷിജു മാത്യു അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ നേതാക്കളായ ഇ.മുജീബ്, സജീവ്.എസ്, ഷിബു.എസ്, രാകേഷ് എം.എസ്, ജി.ബിജിമോന്‍, വിജയന്‍.എം, ബിജുരാജ്, ഹസ്സന്‍ പെരുങ്കുഴി, അനില്‍കുമാര്‍ സി.എസ്സ്, സുഭാഷ്, അനില്‍കുമാര്‍.ആര്‍ എന്നിവര്‍ സംസാരിച്ചു.

Advertisement
inner ad
Continue Reading

Featured

ആർ.ജി. കർ മെഡിക്കല്‍ കോളേജിലെ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്നകേസ്; പ്രതി കുറ്റക്കാരനെന്ന് കോടതി; ശിക്ഷാവിധി തിങ്കളാഴ്ച

Published

on

കൊൽക്കത്ത: രാജ്യത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച ആർ.ജി. കർ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതി കുറ്റക്കാരനെന്ന് കോടതി. പ്രതി സഞ്ജയ് റോയിയെ ആണ് കൊല്‍ക്കത്ത സീല്‍ദായിലെ അഡീഷണല്‍ ജില്ലാ സെഷൻസ് കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്. പ്രതിയുടെ ശിക്ഷ തിങ്കളാഴ്ച വിധിക്കും.

2024 ഓഗസ്റ്റ് ഒൻപതാം തീയതിയാണ് ട്രെയിനി ഡോക്ടറെ ആശുപത്രിയിലെ സെമിനാർ ഹാളില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. വനിതാ ഡോക്ടർ ബലാത്സംഗത്തിന് ശേഷമാണ് കൊല്ലപ്പെട്ടതെന്ന് കണ്ടെത്തിയതോടെ പ്രതിഷേധം ഇരമ്ബി. ഓഗസ്റ്റ് പത്താം തീയതി കേസിലെ പ്രതിയും കൊല്‍ക്കത്ത പോലീസിന്റെ സിവിക് വൊളണ്ടിയറുമായ സഞ്ജയ് റോയിയെ പോലീസ് അറസ്റ്റ് ചെയ്തു.

Advertisement
inner ad
Continue Reading

Featured

മുംബൈ മാരത്തൺ ഓടാനൊരുങ്ങുന്ന ഡോ. കെ.എം. എബ്രഹാമിന് മുഖ്യമന്ത്രി ജഴ്സിയും ഫ്ലാഗും കൈമാറി

Published

on

വിഖ്യാതമായ മുംബൈ മാരത്തൺ ഓടാനൊരുങ്ങുന്ന ഡോ. കെ.എം. എബ്രഹാമിന് ബഹു. മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ജഴ്സിയും ഫ്ലാഗും കൈമാറി. മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയും കിഫ്ബി സിഇഓയും ആണ് ഡോ.കെ.എം എബ്രഹാം. . വയനാട്ടിൽ വൻ നാശം വിതച്ച ചൂരൽ മല ,മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൻ്റെ ഇരകൾക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ചു കൊണ്ടാണ് ഡോ. കെ. എം. എബ്രഹാം മുംബൈ മാരത്തണിൽ പങ്കെടുക്കുന്നത്. 42കിലോമീറ്റർ ദൈർഘ്യം വരുന്ന ഫുൾ മാരത്തൺ ആണ് ജനുവരി 19 ന് നടക്കുന്ന മുംബൈ മാരത്തൺ.

വയനാട് ദുരന്തത്തിലെ ഇരകൾക്ക് ഐക്യദാർഡ്യം പ്രഖ്യാപിക്കുന്ന ജഴ്സിയും ഫ്ലാഗുമാണ് ബഹു. മുഖ്യമന്ത്രി ഡോ. കെ.എം. എബ്രഹാമിന് കൈമാറിയത്. മന്ത്രിസഭാ യോഗ ശേഷം മറ്റു മന്ത്രിമാരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. “റൺ ഫോർ വയനാട് ” എന്ന ആശയം മുൻനിർത്തി തയാറാക്കിയ ജഴ്സിയിലും ഫ്ലാഗിലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഉദാരമായി സംഭാവന നൽകാനുള്ള ആഹ്വാനവുമുണ്ട്. CMDRF ൻ്റെ അക്കൗണ്ട് വിശദാംശങ്ങളും ജഴ്സിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വയനാട് ചൂരൽമല, മുണ്ടക്കൈ പുനരധിവാസത്തിൻ്റെ ഭാഗമായി സംസ്ഥാന സർക്കാർ വിഭാവനം ചെയ്ത് നിർമ്മിക്കുന്ന ടൗൺഷിപ്പുകളുടെ നിർമാണ കൺസൾട്ടൻസി ആയ കിഫ് കോണിൻ്റെ ചെയർമാനും ഡോ. കെ.എം. എബ്രഹാം ആണ്.

നേരത്തേ ഇതേ ദൈർഘ്യം വരുന്ന ലണ്ടൻ മാരത്തണും ഡോ.കെ.എം.എബ്രഹാം വിജയകരമായി പൂർത്തിയാക്കിയിരുന്നു.

Advertisement
inner ad

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഉദാരമായി സംഭാവന നൽകാനുള്ള CMDRF ൻ്റെ അക്കൗണ്ട് വിശദാംശങ്ങളും താഴെ ഉൾപ്പെടുത്തിയിട്ടുണ്ട്.

https://donation.cmdrf.kerala.gov.in/

Advertisement
inner ad

Advertisement
inner ad
Continue Reading

Featured