അച്ഛന്‍റെ വെട്ടേറ്റ് മകന്‍ മരിച്ചു

എറണാകുളംഃ മദ്യലഹരിയിലുണ്ടായ കുടുംബവഴക്കില്‍ അച്ഛന്‍റെ വെട്ടേറ്റ് മകന്‍ മരിച്ചു. ഉദയംപേരൂരില്‍ ഇന്നലെ രാത്രിയാണു സംഭവം. എംഎല്‍എ റോഡില്‍ താമസിക്കുന്ന ഞാറ്റിയില്‍ സന്തോഷ് ആണു കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഇയാളുടെ പിതാവ് സോമനെ പോലീസ് അറസ്റ്റ് ചെയ്തു. പോലീസ് പറയുന്നത്ഃ

സോമനും മകന്‍ സന്തോഷും മാത്രമായിരുന്നു ഈ വീട്ടില്‍ താമസം. ഇരുവരും മദ്യപിച്ചു വഴക്കുണ്ടാക്കുന്നതു പതിവായിരുന്നു. ക്യാന്‍സര്‍ രോഗിയാണ് സോമന്‍. വെള്ളിയാഴ്ച ഉച്ചയോടെ മദ്യപിച്ചെത്തിയ സന്തോഷ് അച്ഛനുമായി വഴക്കുണ്ടാക്കി. സോമനെ ക്രൂരമായി മര്‍ദിക്കുകയും ചെയ്തു. മര്‍ദനത്തില്‍ വശംകെട്ടാണ് താന്‍ മകനെ വെട്ടിയതെന്നു സോമന്‍ പറഞ്ഞതായി പോലീസ്.

Related posts

Leave a Comment