മദ്യലഹരിയിൽ മകൻ പിതാവിനെ കുത്തിക്കൊന്നു .

കൊല്ലം : മദ്യലഹരിയിൽ മകൻ പിതാവിനെ കുത്തിക്കൊലപ്പെടുത്തി. കിളികൊല്ലൂർ ശ്രീമംഗലത്ത് വീട്ടിൽ കൃഷ്ണൻകുട്ടി ചെട്ടിയാർ (57) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മകൻ മണിക്കുട്ടൻ (31)നെ കിളികൊല്ലൂർ പോലീസ് അറസ്റ്റ് ചെയ്തു.

പുലർച്ചെയോടെയായിരുന്നു സംഭവം. നെഞ്ചത്തും കണ്ണിനു താഴെയും കുത്തേറ്റ പിതാവിനെ ഉടൻ തന്നെ ജില്ലാ ആശുപത്രിയിലെത്തിച്ചു. സ്ഥിതി ഗുരുതരമായതിനാൽ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംഭവത്തിന് ശേഷം സമീപത്തെ വീട്ടിലെ ടെറസിൽ കിടന്നുറങ്ങിയ മകനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

Related posts

Leave a Comment