മദ്യപാനംഃ അച്ഛന്‍റെ അടിയേറ്റ് മകന്‍ മരിച്ചു

പാലക്കാട്: മദ്യലഹരിയിലുണ്ടായ വാക്കേറ്റത്തില്‍ അച്ഛന്‍റെ അടിയേറ്റ് മകൻ മരിച്ചു. ചിറ്റിലഞ്ചേരി പാട്ട സ്വദേശി രതീഷ് (39) ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. രതീഷ് മദ്യപിച്ച് വീട്ടിലെത്തി ബഹളം വെച്ചതിലുണ്ടായ തർക്കത്തിനിടെയാണ് അച്ഛൻ മർദിച്ചത്. തലയ്ക്കു മുറിവേറ്റ രതീഷിനെ ആലത്തൂര്‍ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അച്ഛൻ ബാലനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Related posts

Leave a Comment