കർഷക സമരത്തിന് ഐക്യദാർഢ്യം; നെൽകൃഷിയിറക്കി യൂത്ത് കോൺഗ്രസ്

നടുവണ്ണൂർ : കേന്ദ്ര സർക്കാരിന്റെ കർഷകവിരുദ്ധ നയങ്ങൾക്കെതിരെ രാജ്യത്തെ കർഷകർ നടത്തുന്ന സമരത്തിന് ഐക്യദാർഢ്യവുമായി വ്യത്യസ്ത സമരവുമായി യൂത്ത് കോൺഗ്രസ്സ് കോട്ടൂർ മണ്ഡലം കമ്മിറ്റി. നരയംകുളം കാപ്പുമ്മൽ താഴെ വയലിൽ നെൽകൃഷിയിറക്കിയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കർഷകർക്ക് പിന്തുണ പ്രഖ്യാപിക്കുന്നത്. വിത്തിടൽ കർമം യൂത്ത് കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് അംഗവുമായ വി. പി. ദുൽഖിഫിൽ നിർവ്വഹിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് ടി. എം. വരുൺ കുമാർ മുഖ്യാതിഥിയായിരുന്നു. മണ്ഡലം പ്രസിഡന്റ് രജീഷ് കൂട്ടാലിട അധ്യക്ഷനായി. അഭിജിത്ത് ഉണ്ണികുളം, വി. പി. സുവീൻ, ടി. പി. ഉഷ, ഇല്ലത്ത് വേണുഗോപാൽ, അച്യുത് വിഹാർ ഉണ്ണി നായർ, രതീഷ് നരയംകുളം, ടി. പി. ജിനീഷ്, സി. കെ. അഖിൽ, ആദർശ് കോട്ടൂർ, അർജുൻ പൂനത്ത്, എസ്. എം. അർജുൻ എന്നിവർ സംസാരിച്ചു.

Related posts

Leave a Comment